നോ പാര്‍ക്കിങ്ങ് ഏരിയയിൽ നിര്‍ത്തിയ വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടെങ്കില്‍ പിഴ അടക്കണോ.

Spread the love

നിങ്ങൾ നോ പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്ത് വണ്ടിക്കകത്ത് തന്നെ ഇരിക്കേണ്ട സന്ദർഭങ്ങൾ വന്നിട്ടുണ്ടോ? നമ്മളിൽ പലർക്കും ഉള്ള ഒരു തെറ്റിധാരണയാണ് നോ പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്തു വണ്ടിയിൽ തന്നെ ഇരുന്നാൽ അതിനു ഫൈൻ അടയ്ക്കേണ്ടി വരില്ല എന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ കാര്യമാണ്. വാഹനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനോ കയറ്റുന്നതിനോ, വാഹനത്തിന് അകത്തേക്ക് ആളുകളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ അല്ലാതെ നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്ത് കഴിഞ്ഞാൽ അത് തീർച്ചയായും ശിക്ഷാർഹമാണ്. നിശ്ചലാവസ്ഥയിൽ ഉള്ള വാഹനങ്ങളെ പാർക്കിംഗ് ആയാണ് കണക്കാക്കുന്നത്.

ഇത്തരത്തിൽ പാർക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങൾ ഏതെല്ലാം ആണെന്ന് നോക്കാം.

  • വീതി കുറഞ്ഞതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ റോഡിന്റെ ഭാഗം.
  • ബസ്റ്റോപ്പ്, അതുപോലെ ആശുപത്രി,സ്കൂൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങൾ
  • റെയിൽവേ ക്രോസിങ് സ്ഥലങ്ങൾ
  • ട്രാഫിക് ലൈറ്റ്, സ്റ്റോപ്പ് സൈൻ നൽകിയിട്ടുള്ള സ്ഥലങ്ങൾ എന്നിവയുടെ അഞ്ച് മീറ്ററിനുള്ളിൽ ഡ്രൈവർക്ക് സിഗ്നൽ മറയ്ക്കുന്ന രീതിയിലുള്ള പാർക്കിംഗ്.
  • കൊടും വളവ്, വളവിനു സമീപം ഉള്ള സ്ഥലങ്ങൾ.
  • ബസ് സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യുന്ന ബസ്സുകൾ അല്ലാത്ത വാഹനങ്ങൾ.
  • നോ പാർക്കിംങ്, നോ സ്റ്റോപ്പിങ് ബോർഡുകൾ വെച്ച സ്ഥലങ്ങൾ
  • വാഹനങ്ങളുടെ വേഗത 50 കിലോമീറ്റർ, അതിൽ കൂടുതൽ എന്നിങ്ങനെ നിശ്ചയിച്ചിട്ടുള്ള മെയിൻ റോഡ്, റോഡിനോട് ചേർന്നുള്ള ഭാഗങ്ങൾ എന്നീ സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
  • ഫുട്ട് പാത്,സൈക്കിൾ ട്രാക്ക്, പെഡസ്ട്രിയൽ ക്രോസിംഗ്.
  • പെഡസ്ട്രിയൽ ക്രോസിംഗ്, അതിനുമുൻപുള്ള അഞ്ചു മീറ്റർ ദൂരം
  • പാർക്കിംഗ് ഏരിയയിലേക്ക് ഉള്ള വഴി തടസ്സപ്പെടുത്തുക.
  • തുരംങ്കങ്ങൾ.
  • ആക്സിലറേഷൻ ഡീസിലറേഷൻ എന്നീ സ്ഥലങ്ങൾ
  • പ്രവേശന കവാടങ്ങൾ പുറത്തേക്കുള്ള വഴികൾ.
  • റോഡിലും റോനു അകത്തും വരച്ചിട്ടുള്ള മഞ്ഞ ലൈനുകളിൽ.
  • വികലാങ്കർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉള്ള സ്ഥലത്ത് മറ്റുള്ളവർ പാർക്ക് ചെയ്താൽ.
  • മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക്‌ ചെയ്യുക.
  • പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് ഓപ്പോസിറ്റ് ആയി പാർക്ക് ചെയ്യുക.
Also Read  മെഗാ ലേലം : കുറഞ്ഞ വിലയിൽ ഇഷ്ടമുള്ള വാഹനം സ്വന്തമാക്കാം

മുകളിൽ പറഞ്ഞ ഏതെങ്കിലും രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തു നിങ്ങൾ വാഹനത്തിന് അകത്ത് ഇരുന്നാൽ കൂടി നിങ്ങൾക്ക് ഫൈൻ അടയ്ക്കേണ്ടി വരുന്നതാണ്.


Spread the love

Leave a Comment