നിങ്ങളുടെ ഫോണിൽ കാണാൻ പറ്റാത്ത 10,000 ൽ അധികം ഫോട്ടോ ഉണ്ട് അവ കണ്ട് പിടിക്കാം

Spread the love

ഇന്ന് ഫോൺ ഉപയോഗപ്പെടുത്തി ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും. ഇതിൽ നമ്മൾ എടുക്കുന്ന ഫോട്ടോകൾ മാത്രമല്ല മറിച്ച് വാട്സ്ആപ്പിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫോട്ടോകളും ഗ്യാലറിയിൽ നിറയുന്നു. ഇത്തരത്തിൽ പലപ്പോഴും നമ്മൾ അറിയാതെ തന്നെ ഡ്യൂപ്ലിക്കേറ്റ് ആയി ഒരു ഫോട്ടോയുടെ തന്നെ ഒന്നിലധികം കോപ്പികൾ നമ്മുടെ ഫോണിൽ സേവ് ആകാനുള്ള സാധ്യതയുണ്ട്. ഒന്നിൽകൂടുതൽ ഡ്യൂപ്ലിക്കേറ്റ് കോപ്പികൾ ഫോണിൽ നിറയുന്നത് വഴി ഫോണിന്റെ മെമ്മറി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. പലപ്പോഴും നമ്മൾ ചിന്തിക്കുന്നത് ഫോണിൽ വീഡിയോ കളുടെ എണ്ണം കൂടിയാണ് മെമ്മറി സ്പേസ് ഇല്ലാതള്ളുന്നത് എന്നാണ്.അതു കൊണ്ടു തന്നെ എല്ലാ വീഡിയോകളും ഡിലീറ്റ് ചെയ്ത് കളയുകയും ചെയ്യും.

എന്നാൽ എത്ര വീഡിയോകൾ ഡിലീറ്റ് ചെയ്താലും ആവശ്യത്തിന് സ്പേസ് ഇല്ലാത്ത അവസ്ഥയാണ് പിന്നീടുണ്ടാകുന്നത്. ഫോണിന്റെ പെർഫോമൻസ് കൂട്ടുന്നതിനും,മെമ്മറി സ്പേസ് ലഭിക്കുന്നതിനും വേണ്ടി ഉപയോഗപ്പെടുത്താവുന്ന ഒരു അപ്ലിക്കേഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Also Read  ദിവസം രണ്ട് രൂപ മുടക്കാൻ തയ്യാറാണോ? 36,000 രൂപ പെൻഷൻ ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയെ കുറിച്ചറിയാം

ഫോണിന്റെ മെമ്മറി മാനേജ് ചെയ്യുന്നതിനായി അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തേണ്ട വിധം

https://youtu.be/yFG_IFqsl4Q

പ്ലേസ്റ്റോറിൽ നിന്നും സെർച്ച് ബാറിൽ അൻസീൻ ഗ്യാലറി എന്ന് ടൈപ്പ് ചെയ്ത് നൽകുക . ഏകദേശം ഒരു മില്യണിലധികം ആളുകൾ ഈ ഒരു ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. പ്ലേസ്റ്റോറിൽ 4.4 സ്റ്റാർ റേറ്റിംഗ് ഉള്ള ഈ ഒരു അപ്ലിക്കേഷൻ ഒരു എംബി സൈസ് ആണ് ഉപയോഗപ്പെടുത്തുന്നത്.

അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്യുമ്പോൾ ആദ്യമായി ലഭിക്കുന്ന പേജിൽ ഏറ്റവും താഴെ നൽകിയിട്ടുള്ള അഡ്വാൻസ്ഡ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ഒരു വാണിംഗ് മെസേജ് ലഭിക്കുന്നതാണ്. നിങ്ങളുടെ ഫോണിലെ ഫയലുകൾ സ്കാൻ ചെയ്ത് തുടങ്ങുന്നതാണ്. ഇപ്പോൾ ഫോണിൽ ഉള്ള എല്ലാ ഫയലുകളും സ്കാനിൽ ഉൾപ്പെടുന്നതാണ്. ഇവിടെ ഫോണിൽ മറഞ്ഞിരിക്കുന്ന എല്ലാവിധ ഫോട്ടോകളും മറ്റും ഫയലുകളും കാണാൻ സാധിക്കും.പലപ്പോഴും നമ്മൾ അറിഞ്ഞും അറിയാതെയും ഡൗൺലോഡ് ചെയ്ത ഫയലുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്.ഇതിൽ നിന്നും ആവശ്യമില്ലാത്ത ഫയലുകൾ തിരഞ്ഞെടുത്ത് ടിക്ക് ചെയ്ത് ഡിലീറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ കാലങ്ങളായി ഫോണിലുള്ള ഫോട്ടോകളിൽ ആവശ്യമുള്ളത് തിരിച്ചെടുക്കാനും സാധിക്കും.

Also Read  വീട് നിർമാണത്തിന് കറണ്ട് കണക്ഷൻ എടുക്കുന്ന രീതി രേഖകൾ എന്തെക്കെ

 


Spread the love

Leave a Comment