നാളത്തെ പ്രധാന 5 അറിയിപ്പ് – ഇനി മിനി ലോക്ക് ഡൌൺ

Spread the love

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് നിലവിൽ ഉള്ളത്. എന്നാൽ ഇനിമുതൽ മിനി ലോക്ഡൗൺ ആരംഭിക്കുകയും അതിന്റെ ഭാഗമായി പുതിയ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമാണ് എല്ലാവിധ സ്ഥാപനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്തെല്ലാമാണ് മിനി ലോക്ക് ഡൗൺ സംബന്ധിച്ച പുതിയ വിവരങ്ങൾ എന്നും ഏതെല്ലാം മേഖലകളിലാണ് ഇളവുകൾ ലഭിക്കുക എന്നും, അത് സംബന്ധിച്ച് മറ്റുവിവരങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.

നമുക്കെല്ലാം അറിയാവുന്നതാണ് പെട്രോൾ, ഡീസൽ വില അതിന്റെ ഉച്ചസ്ഥായിയിൽ ആണ് ഇപ്പോൾ ഉള്ളത്, എന്നാൽ പെട്രോൾ ഡീസൽ ജി എസ് ടി ഘടനയിൽ ഉൾപ്പെടുത്തണമെന്ന് കാര്യത്തിൽ കേരള ഹൈക്കോടതിയിൽ നിന്നും ഒരു തീരുമാനം കേന്ദ്ര സർക്കാറിനെ അറിയിച്ചിരിക്കുന്നു. ഇതുസംബന്ധിച്ച് ആറ് ആഴ്ചയ്ക്കകം തീരുമാനമറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി കത്ത് അയച്ചു.GST കൗൺസിലിന് ഹർജിക്കാരൻ നൽകിയ നിവേദനം കേന്ദ്രസർക്കാറിന് കൈമാറുന്നതിന് വേണ്ടിയുള്ള തീരുമാനവും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനെ ഒരു തീരുമാനമാകുന്നതുവരെ സംസ്ഥാന സർക്കാർ പെട്രോൾ ഡീസൽ എന്നിവയ്ക്ക് നികുതി പിരിക്കുന്നത് നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനപ്പെട്ട മറ്റൊരു അറിയിപ്പ് അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജുകൾ ആക്കി മാറ്റുന്നതിനുള്ള തീരുമാനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഇതുവഴി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും ഓൺലൈൻ വഴിയാകും ഇനി നടപ്പിലാക്കുക. ഈയൊരു പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി ഡിജിറ്റൽ സർവ്വേ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായ സമയത്തിനുള്ളിൽ പൂർത്തിയാക്കി അതിന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ആയിരിക്കും.

Also Read  ഗ്യാസ് സിലിണ്ട‍ർ ഇങ്ങനെ ബുക്ക് ചെയ്താൽ കാശ് ഇങ്ങോട്ട് കിട്ടും, നിങ്ങൾ ചെയ്യേണ്ടത് എന്താണ്

റവന്യൂ വകുപ്പിലെ എല്ലാ സേവനങ്ങളും മൂന്ന് വർഷത്തിനുള്ളിൽ ഈ സേവനം എന്ന രീതിയിൽ മാറ്റുന്നതിനായി ഒരു പോർട്ടൽ നിർമ്മിക്കുക എന്നതാണ് ഇതുവഴി പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തന പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുന്നതാണ്. അർഹരായവർക്ക് പട്ടയങ്ങൾ നൽകാനും അനധികൃതമായ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ ഭൂമി തിരികെ പിടിക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുന്നത് ആയിരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഭാഗമായി ലഭിക്കുന്ന ധനസഹായ അപേക്ഷ കൾക്കുള്ള തീരുമാനം വളരെ പെട്ടെന്ന് ആക്കുന്നതിനും, ഫയലുകൾ നിയമപരമായി വേഗത്തിൽ മുന്നോട്ടുകൊണ്ടു പോകുവാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ധനസഹായങ്ങൾ ലഭിച്ച വിവരങ്ങൾ അറിയുന്നതിന് വേണ്ടിയുള്ള വെബ്സൈറ്റ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ തയ്യാറാക്കി വരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

Also Read  വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

റേഷൻ സംബന്ധിച്ച കാര്യം നോക്കുകയാണെങ്കിൽ നീല, വെള്ള കാർഡ് ഉടമകൾക്ക് ജൂൺ മാസത്തെ സ്പെഷ്യൽ അരി വിതരണം ഈ മാസം പത്തൊമ്പതാം തീയതി മുതൽ ആരംഭിക്കുന്നതാണ്. അർഹരായവർക്ക് ഈ ഒരു ആനുകൂല്യം ഉടനെ തന്നെ കൈപ്പറ്റാൻ സാധിക്കുന്നതാണ്. ഒരു കിലോയ്ക്ക് 15 രൂപ നിരക്കിൽ 10 കിലോ അരിയാണ് അർഹരായവർക്ക് ലഭിക്കുക. രണ്ടു കിലോ അരിയാണ് ബ്രൗൺ കളർ കാർഡുടമകൾക്ക് ലഭിക്കുക.

നിലവിൽ സംസ്ഥാനം ഒന്നരമാസത്തെ ലോക്ക്ഡൗണിലൂടെ കടന്നുപോയി, അതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനം കുറഞ്ഞു വരികയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. രോഗവ്യാപനം 20 ശതമാനത്തിന് താഴെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്നുമുതൽ കടകൾ വ്യാപാരസ്ഥാപനങ്ങൾ, ബാങ്കുകൾ,എന്നിവയ്ക്ക് എല്ലാം തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചിരുന്നു.

ആരാധനാലയങ്ങൾ, സിനിമ സീരിയൽ ഷൂട്ടിംഗ്, ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കൽ എന്നിവയ്ക്കുള്ള അനുമതി സംബന്ധിച്ച് തീരുമാനം നാളെ മുഖ്യമന്ത്രി കോ വിഡ് അവലോകനയോഗത്തിൽ അറിയിക്കുന്നതായിരിക്കും. കോവിഡിന്റെ മൂന്നാം തരംഗം ആറു മുതൽ എട്ട് ആഴ്ചയ്ക്ക് ശേഷം റിപ്പോർട്ട് ചെയ്യും എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ കേരളം ആ ഒരു സാഹചര്യത്തിൽ വീണ്ടും ലോക് ടൗണിലേക്ക് പോകേണ്ടി വരും എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്.

Also Read  പഴയ ടയറുകൾ കളയല്ലേ . വീട്ടിലേക്ക് ആവശ്യമുള്ള സോഫ നിർമിക്കാം

കോവിഡ് കാരണം മാതാപിതാക്കൾ നഷ്ടപ്പെട്ട സംസ്ഥാനത്തെ കുട്ടികൾക്ക് വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ധനസഹായം നൽകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് ആയും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കോവിഡ് ബാധിച്ച മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കും നേരത്തെ മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്കും ഇതുവഴി സഹായം ലഭിക്കുന്നതാണ്.

വനിതാ ശിശു വികസന വകുപ്പിൽ നിന്നും ആണ് കുട്ടികൾക്ക് 2000 രൂപ 18 വയസ്സ് ആകുന്നതുവരെ കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിനും ചേർന്നുകൊണ്ടുള്ള ജോയിൻ ബാങ്ക് അക്കൗണ്ടിലേക്ക് എല്ലാ മാസവും ലഭിക്കുക. കൂടാതെ കുട്ടികളുടെ പേരിൽ മൂന്നു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ വും ഇടുന്നതാണ്. കുട്ടികൾക്ക് ബിരുദതലം വരെ പഠിക്കാനുള്ള ചിലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ലഭിക്കുന്നതാണ്. ഈ ഒരു സമയത്ത് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്.


Spread the love

Leave a Comment