നവജീവൻ പദ്ധതി : സർക്കാരിന്റെ പുതിയ വായ്പ പദ്ധതി 25 % സബ്സീഡി 50000 രൂപ ലഭിക്കും

Spread the love

നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ ഒരു വലിയ പ്രശ്നമായി തുടരുന്ന ഈ സമയത്ത് മുതിർന്ന പൗരന്മാരായ തൊഴിലില്ലാത്തവർക്ക് ഒരു കൈത്താങ്ങ് എന്നോണം സംസ്ഥാന സർക്കാർ പുതിയ ഒരു പദ്ധതിക്ക് കൂടി രൂപം നൽകിയിരിക്കുന്നു. നവജീവൻ എന്ന പേരു നൽകിയിരിക്കുന്ന ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാം ആണെന്നും ആർക്കെല്ലാം പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുമെന്നും ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

തൊഴിൽരഹിതരായ സ്ത്രീകൾക്കും, പ്രായമായവർക്കും സ്വന്തം മേഖലയിലുള്ള പ്രാവീണ്യം തെളിയിക്കുന്നതിനായി സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ സഹായിക്കുക എന്ന ആശയത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള നവജീവൻ പദ്ധതിയിലൂടെ 50000 രൂപ വരെ വായ്പയായി ലഭിക്കുന്നതാണ്.

Also Read  പ്രവാസികൾക്ക് നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാൻ 3 ലക്ഷം രൂപ സബ്സീഡിയോട് കൂടെ ലോൺ നൽകുന്നു

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ഈ പദ്ധതിയുടെ നടത്തിപ്പ് എന്നതിനാൽ തന്നെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് ആണ് പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുക. നാഷണലൈസ്ഡ്, സഹകരണ ബാങ്കുകൾ വഴി വായ്പാ സൗകര്യം ലഭിക്കുന്നതാണ്.നിങ്ങൾക്ക് ലഭിക്കുന്ന വായ്പ തുകയായ 50000 രൂപയുടെ 25% ഗവൺമെന്റ് സബ്സിഡി ആയും ലഭിക്കുന്നതാണ്.

50 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവർക്കാണ് ആനുകൂല്യം സ്വന്തമാക്കാൻ സാധിക്കുക.55 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾവഴി കാർഡ് കൃത്യമായി പുതുക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യത യുള്ളൂ.അതുമാത്രമല്ല വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് ഉണ്ടാകാൻ പാടുള്ളൂ.

Also Read  ശരണ്യ സ്വയംതൊഴിൽ പദ്ധതി - 50,000 രൂപ വായ്പ സഹായം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത മുതിർന്ന പൗരന്മാർക്ക് ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ഈ ഒരു അവസരംപ്രയോജനപ്പെടുത്താവുന്നതാണ്.അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് അതാത് ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾ വഴി ബന്ധപ്പെടാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page