ദീൻദയാൽ അന്ത്യോദയ യോജന – 2 ലക്ഷം രൂപ വരെ വായ്പ്പ സഹായം

Spread the love

ദീൻദയാൽ അന്ത്യോദയ യോജന – 2 ലക്ഷം രൂപ വരെ വായ്പ്പ സഹായം – കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണവും കുറവല്ല. ഇത്തരമൊരു സാഹചര്യത്തിൽ വിവിധ വായ്പകൾ ലഭിക്കുന്നതിനായി ബാങ്കുകളെ സമീപിക്കുക യാണെങ്കിൽ പലപ്പോഴും വായ്പ കിട്ടാനും വളരെയധികം ബുദ്ധിമുട്ടാണ്. എന്നുമാത്രമല്ല വായ്പ ലഭിക്കുന്നതിനായി ഈടായും ജാമ്യമായും എന്തെങ്കിലും നൽകേണ്ടതായും വരാറുണ്ട്. എന്നാൽ ഈടും ജാമ്യവും ഒന്ന് ഇല്ലാതെ തന്നെ കുടുംബശ്രീ വഴി അപേക്ഷ സമർപ്പിച്ച് നേടാവുന്ന ഒരു വായ്പ സഹായ പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്. ആർക്കെല്ലാം അപേക്ഷ സമർപ്പിക്കാൻ സാധിക്കുമെന്നും അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം.

Also Read  കിസാൻ സമ്മാൻ നിധി - 2000 രൂപ അക്കൗണ്ടിൽ എത്തും

സംസ്ഥാന സർക്കാർ നിരവധി ആനുകൂല്യങ്ങളാണ് കുടുംബശ്രീ മുഖേന ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ദീൻദയാൽ അന്ത്യോദയ യോജന അനുസരിച്ച് ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി പ്രകാരം റിസർവ് ബാങ്ക് യാതൊരുവിധ ഈടോ ജാമ്യമോ ഇല്ലാതെ തന്നെ കുടുംബശ്രീ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയുടെ തുക 10 ലക്ഷം രൂപയിൽ നിന്നും 20 ലക്ഷം രൂപയായി ഉയർത്തിയിരിക്കുന്നു. നിരവധിപേരാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയുള്ള സാമ്പത്തിക സഹായ പദ്ധതിയിൽ ഭാഗമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തരക്കാർക്ക് വളരെയധികം ഉപകാരപ്രദമായ ഒരു വായ്പ സഹായ പദ്ധതിയായി ഇതിനെ കണക്കാക്കാം.

കേന്ദ്രസർക്കാർ കേരളത്തിലെ നാല് ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ 250 ജില്ലകളിൽ നാല് ശതമാനം വാർഷിക പലിശ നിരക്കിൽ വായ്പ നൽകിയിരുന്നു. ഇത്തരം വായ്പാ പദ്ധതികളിൽ ബാക്കിതുക കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകുകയാണ് ചെയ്തിരുന്നത്. ഇതിന് പുറമേയുള്ള ജില്ലകളിൽ 7% പലിശ നിരക്കിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സ്ത്രീ സംരംഭങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ ലഭിക്കുന്ന സാമ്പത്തിക സഹായം ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. മുൻകാലങ്ങളിൽ വായ്പയെടുത്ത് കൃത്യമായ തിരിച്ചടവ് നടത്തിയവർക്ക് ആണ് ആനുകൂല്യം ലഭ്യമാകുക.

Also Read  നിങ്ങൾക്ക് ഒരു ലക്ഷം രൂപ 7 ദിവസത്തിനകം ലഭിക്കും

നൽകുന്ന വായ്പകൾക്ക് കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ബാങ്കുകൾക്ക് നൽകുന്നതാണ്. പദ്ധതിയുടെ ആനുകൂല്യം നേടുന്നതിനായി നേരിട്ട് ബാങ്കുകളെ സമീപിക്കുന്നതിന് പകരം അടുത്തുള്ള കുടുംബശ്രീ മുഖാന്തരം ബന്ധപ്പെടുന്നതാണ് നല്ലത്. ഉപജീവനത്തിനുള്ള വായ്പ, വീട് നിർമ്മാണം, വിവാഹം, ഉയർന്ന പലിശ നിരക്കിൽ പുറത്തുനിന്നും എടുത്ത വായ്പകൾ എന്നിവയെല്ലാം ചെറുകിട സംരംഭകർക്ക് ലഭ്യമാക്കുക എന്നതാണ് ഇതുവഴി പ്രധാനമായും ഉദ്ദേശിക്കുന്നത്.

25000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഒരു അയൽക്കൂട്ടത്തിൽ 10 പേർക്ക് എന്ന കണക്കിൽ ലഭിക്കുന്നതിലൂടെ സാധാരണക്കാർക്ക് ഒരുപാട് സഹായകമാകുന്നതാണ്. ഒരു കുടുംബശ്രീയിൽ 10 അംഗങ്ങൾ എന്ന കണക്കിൽ ഒരാൾക്ക് ഒരു ലക്ഷം രൂപയാണ് ഇത്തരത്തിൽ ലഭിച്ചിരുന്നത്.പത്തുലക്ഷം രൂപയാണ്‌ ഒരു കുടുംബശ്രീക്ക് ഈ രീതിയിൽ കണക്കാക്കുമ്പോൾ മുൻപ് ലഭിച്ചിരുന്നത്. എന്നാൽ റിസർവ് ബാങ്കിന്റെ പുതുക്കിയ മാറ്റമനുസരിച്ച് ഒരാൾക്ക് രണ്ട് ലക്ഷം രൂപവരെ സാമ്പത്തിക സഹായമായി നേടാവുന്നതാണ്. ഈടും ജാമ്യവും നൽകാതെ തന്നെ ലഭ്യമാകുന്ന ഈ രണ്ട് ലക്ഷം രൂപ ഓരോ കുടുംബത്തിനും തീർച്ചയായും ഒരു കൈത്താങ്ങ് ആകും എന്ന് തന്നെ പ്രതീക്ഷിക്കാം.

Also Read  റേഷൻ കാർഡിലെ അഡ്രസ് , വീട്ട് പേര് സ്വന്തമായി തിരുത്തുന്നത് എങ്ങനെ

Spread the love

Leave a Comment