തട്ടുകട ചിക്കൻ ഫ്രൈ ഒരു പ്രത്യേക സ്വാദ് തന്നെയാണ്. ഇനി ആ രുചി നമ്മുടെ അടുക്കളയിലും തയ്യാറാക്കാമല്ലോ

Spread the love

ചിക്കൻ എല്ലാവരുടെയും ഇഷ്ടവിഭവമാണ്. ഫ്രൈ ചെയ്തതാണെങ്കിൽവായിൽ കപ്പലോടും. ചിക്കൻ ചിക്കൻഫ്രൈയിൽ കേമൻ തട്ടുകടചിക്കൻതന്നെ. നമ്മുടെ അടുക്കളയിലും ഇനി തട്ടുകട ചിക്കൻ എത്തി എങ്ങനെ എന്നല്ലേ ആലോചിക്കുന്നത് ഇന്ന് ഞാൻ തട്ടുകട ചിക്കൻ ഫ്രൈ രുചി കൂട്ടമായാണ് എത്തിയിരിക്കുന്നത്.[ വീഡിയോ താഴെ കാണാം ]

ആദ്യമായി രണ്ടല്ലി വെളുത്തുള്ളി ഒരു പച്ചമുളക് രണ്ട് ചെറിയ ഉള്ളി ഇവ മൂന്നൂം ഇത്തിരി വെള്ളംചേർത്ത്മിക്സിയിൽനന്നായിഅരച്ചെടുക്കുക ഇനിഇത്ഒരുനല്ലപ്ലേറ്റിലേക്ക്മാറ്റുക.ശേഷംഅതിലേക്ക്അരടീസ്പൂൺമഞ്ഞൾപ്പൊടി,ഒരുടീസ്പൂൺകാശ്മീരി മുളകുപൊടി, അര ടീസ്പൂൺ എരുവുള്ള മുളകുപൊടി, അത് നമ്മുടെഎരുവ്അനുസരിച്ച് ചേർക്കാവുന്നതാണ്. അര ടീസ്പൂൺ ഗരംമസാല അര ടീസ്പൂൺ കുരുമുളക് പൊടി ഒന്നര ടീസ്പൂൺ
ചില്ലി ഫ്ളേക്ക്സ്, ഒരു ടീസ്പൂൺകോൺഫ്ളോർ,ഒരു ടീസ്പൂൺ അരിപ്പൊടി അരടീസ്പൂൺപെരുംജീരകം,ഒരുടീസ്പൂൺവിനാഗിരിആവശ്യത്തിന്ഉപ്പുംവെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

Also Read  കുബൂസ് എളുപ്പത്തിൽ തയ്യാറാകുന്ന വിധം

ഇതാണ് നമ്മുടെ ചിക്കൻ ഫ്രൈയുടെ മസാല. അടുത്തതായി ഈ മസാല കൂട്ടിലേക്ക് നമുക്ക് ചിക്കൻ ചേർക്കാം.ചിക്കൻ മസാല യിലേക്ക്നന്നായിതേച്ചുപിടിപ്പിച്ച ശേഷം മിനിമം രണ്ട് മണിക്കൂറെങ്കിലുംമാറ്റിവയ്ക്കുക.എന്നാൽ മാത്രമേ മസാലയും ചിക്കനും നന്നായി യോജിച്ച് വരികയുള്ളൂ. രണ്ടു മണിക്കൂറിനു ശേഷം ചിക്കൻനമുക്ക്പൊരിച്ചെടുക്കാം അതിനായി വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുക എങ്കിൽ മാത്രമേ തനത് രുചി നമുക്ക് ലഭിക്കുകയുള്ളൂ.

വെളിച്ചെണ്ണ നന്നായി തിളച്ചശേഷം തീ ഒരു മീഡിയം അല്ലെങ്കിൽ  ചെറുതീയിൽ ആക്കുക. ചിക്കൻ ഓരോന്നായി ഇട്ട് കൊടുക്കുക മിനിമം അഞ്ചു മിനിറ്റ് എങ്കിലും
ഫ്രൈ ചെയ്യണം എങ്കിൽ മാത്രമേ നല്ല ക്രിസ്പി ബ്രൗൺ നിറത്തിലുള്ള ചിക്കൻ ഫ്രൈ ലഭിക്കുകയുള്ളൂ.അങ്ങനെ രണ്ട് സൈഡും ഫ്രൈ ആയ ശേഷം ചിക്കൻ വറുത്തു വയ്ക്കുക. ഇതാ രുചികരമായ തട്ടുകട ചിക്കൻ ഫ്രൈ നമ്മുടെ അടുക്കളയിലും.

Also Read  തക്കാളി ഇരിപ്പുണ്ടോ, ദേ ഈ രീതിയിൽ ഒന്ന് കറിവെച്ച് നോക്കിക്കേ. ഒരൊന്നൊന്നര ടെസ്റ്റാണ്


Spread the love

Leave a Comment