നമ്മുടെ രാജ്യത്തെ ഗതാഗത നിയമങ്ങളിൽ പ്രാധാന്യമുള്ള മാറ്റങ്ങൾ വരാൻ പോവുകയാണ്. അതുകൊണ്ടുതന്നെ ജൂലൈ ഒന്നാം തീയതി മുതൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി റോഡ് ടെസ്റ്റ് ആവശ്യമില്ല എന്ന് കേന്ദ്രസർക്കാർ നിയമവും പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് മോട്ടോർ വാഹന നിയമ ഭേദഗതി ജൂലൈ ഒന്നാം തീയതി മുതലാണ് രാജ്യത്ത് നടപ്പിലാക്കുക. പുതിയ നിയമപ്രകാരം വരുന്ന മാറ്റങ്ങൾ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം.
ജൂലൈ ഒന്നാം തീയതി മുതൽ രാജ്യത്ത് റോഡ് ടെസ്റ്റ് ഒഴിവാക്കി ഡ്രൈവിംഗ് ലൈസൻസ് നേടാവുന്നതാണ്.ഇതിനായി നിരവധി അക്രെഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു വേണ്ടിയുള്ള അറിയിപ്പും കേന്ദ്രസർക്കാരിൽ നിന്നും വന്നു കഴിഞ്ഞു. ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാൻ താല്പര്യം ഉള്ളവർക്ക് അക്രഡിറ്റഡ് ആയ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാവുന്നതാണ്. കാറു പോലുള്ള വാഹനങ്ങൾ ഓടിക്കുന്നതിനു വേണ്ടി നാലാഴ്ചത്തെ 29 മണിക്കൂർ ദൈർഘ്യമുള്ള ഡ്രൈവിംഗ് പഠനവും, ഇതിൽ 21 മണിക്കൂറിൽ 4 മണിക്കൂർ സിമുലേറ്റർ, രാത്രികാല ഡ്രൈവിംഗ്, മഴ, ഫോഫിംഗ് എന്നിവയ്ക്കായുള്ള പ്രായോഗിക പരിശീലനവും നൽകുന്നതാണ്.
ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനായി 38 മണിക്കൂർ പരിശീലനമാണ് ആവശ്യമായിട്ടുള്ളത്. ഇതിൽ 16 മണിക്കൂർ തിയറി ക്ലാസ്സ്, 22 മണിക്കൂറിൽ 3 മണിക്കൂർ സിമുലേറ്റർ പരിശീലനം, എന്ന രീതിയിൽ ഉള്ള പ്രാക്ടിക്കൽ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
അക്രെഡിറ്റഡ് ഡ്രൈവിംഗ് സ്കൂളുകൾ ആയി കണക്കാക്കപ്പെട്ടു ക ആധുനികരീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഡ്രൈവിംഗ് സ്കൂളുകളെ ആണ്. ഇത്തരം ഒരു സ്കൂൾ ആരംഭിക്കാനായി സമതല പ്രദേശത്ത് മൂന്നേക്കർ, മലയോരപ്രദേശങ്ങളിൽ ഒരേക്കർ ഭൂമി, എന്നിവയാണ് ആവശ്യമായിട്ടുള്ളത്. കൂടാതെ രണ്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ, ബ്രോഡ്ബാൻഡ് കണക്ഷൻ, മൾട്ടിമീഡിയ പ്രൊജക്ടർ, ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം,തുടങ്ങിയവയും ഉണ്ടായിരിക്കേണ്ടതാണ്. ഇവയ്ക്കുപുറമേ കയറ്റം ഇറക്കം എന്നിവ ഓടിച്ച് പഠിപ്പിക്കുന്നതിനുള്ള ഡ്രൈവിംഗ് ട്രാക്ക്, വർക്ക്ഷോപ്പ്, ഡ്രൈവിംഗ് സിമുലേറ്റർ എന്നിവയും ആവശ്യമാണ്.
സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് അതോറിറ്റി യിൽ നിന്നും ലഭിക്കുന്ന അക്രെഡിറ്റേഷൻ ഡ്രൈവിംഗ് സ്കൂളുകൾ അഞ്ചുവർഷം കൂടുമ്പോൾ പുതുക്കേണ്ടത് ആയി ഉണ്ട്.ഗതാഗത വിദ്യാഭ്യാസം, ഡ്രൈവിംഗ് സംബന്ധിച്ച് തിയറി പരിജ്ഞാനം, വാഹനങ്ങളുടെ യന്ത്രങ്ങളെ പറ്റിയുള്ള അടിസ്ഥാന അറിവ്,പബ്ലിക് റിലേഷൻ, പ്രാഥമിക ശുശ്രൂഷ, ഇന്ധനക്ഷമത എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് തിയറി ക്ലാസ് ഉണ്ടാവുക.
മലപ്പുറം ജില്ലയിലെ എടപ്പാളിൽ ഇത്തരത്തിൽ ആദ്യത്തെ അക്രഡിറ്റഡ് ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചു. കേന്ദ്ര തീരുമാനം അനുസരിച്ച് സ്വകാര്യ മേഖലകളിൽ ആണ് ഇത്തരം അക്രെഡിറ്റഡ് ഡ്രൈവിംഗ് സ്കൂളുകൾക്ക് അംഗീകാരം കൂടുതലായി ഉണ്ടാവുക. പ്ലസ് ടു ജയിച്ച അഞ്ചുവർഷം ഡ്രൈവിംഗ് പരിജ്ഞാനമുള്ളവർക്കാണ് സെന്റർ തുടങ്ങാനുള്ള അനുമതി ലഭിക്കുക. ഡ്രൈവിംഗ് സ്ഥാപനം തുടങ്ങുന്ന വ്യക്തിക്കോ തൊഴിലാളിക്കോ മോട്ടോർ മെക്കാനിക്കൽ പരിശീലനം ലഭിച്ച തിനുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
അക്രെഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും ഡ്രൈവിംഗ് കോഴ്സ് പൂർത്തിയാക്കി ആർടിഒ ഓഫീസിൽ ടെസ്റ്റിനായി എത്തുമ്പോൾ റോഡ് ടെസ്റ്റ് ഒഴിവാക്കുന്നതാണ്. മൂന്ന് ലക്ഷ്യങ്ങളാണ് പ്രധാനമായും പുതിയ ഗതാഗത നിയമ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതുവഴി ആധുനികരീതിയിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക, വാഹനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക അതിനായി നല്ല ഡ്രൈവർമാർ ഉണ്ടാവുക, റോഡപകടങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്നിവയെല്ലാമാണ്.
നിലവിൽ രാജ്യത്ത് വാഹനാപകട മരണങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, പുതിയ മാറ്റം തീർച്ചയായും വളരെയധികം ഉപകാരപ്രദമായിരിക്കും എന്ന് പ്രതീക്ഷിക്കാം. എന്നുമാത്രമല്ല അക്രെഡിറ്റഡ് സ്ഥാപനങ്ങൾ തുടങ്ങുന്നതിന് സാധാരണ ഡ്രൈവിംഗ് സ്കൂളുകളെക്കാൾ ചിലവേറിയതു കൊണ്ടു തന്നെ ഇവിടെ പഠിക്കുന്നവർക്ക് ഫീസും അധികമായി നൽകേണ്ടിവരും. നിയമം മുഴുവനായും പ്രാബല്യത്തിൽ എത്താത്തതിനാൽ, നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകൾക്ക് അംഗീകാരം ഉണ്ടായിരിക്കും. എന്നാൽ അക്രെഡിറ്റഡ് ഡ്രൈവിംഗ് സ്കൂളുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യമുണ്ടായാൽ പഴയ രീതിയിലുള്ള ഡ്രൈവിംഗ് സ്കൂളുകൾക്ക് നിയന്ത്രണം വരാനുള്ള സാധ്യതയുണ്ട്.