ഡ്രൈവിംഗ് ലൈസൻസും ആ ർ സി ബുക്കും ഇനി കയ്യിൽ കരുതേണ്ടതില്ല പോലീസ് ചെക്കിങ്ങിന് മൊബൈൽ കാണിച്ചാൽ മതി

Spread the love

നമ്മളെല്ലാവരും വണ്ടിയെടുത്ത് പുറത്തിറങ്ങുമ്പോൾ ആയിരിക്കും പലപ്പോഴും ലൈസൻസും ആർസി ബുക്കും എടുത്തിട്ടില്ല എന്ന കാര്യം ഓർക്കുന്നത്.എന്നാൽ നമ്മുടെ മൊബൈൽ ഫോൺ എടുക്കാൻ നമ്മൾ മറക്കാറില്ല. കഷ്ടകാലത്തിന് വഴിയിൽവെച്ച് പോലീസിന്റെ കയ്യിൽ പെട്ടാലോ വലിയ തുക തന്നെ പിഴയായി ചുമത്തുന്നതാണ്. ആർസി ബുക്കും ലൈസൻസും ഇല്ലാതെ വണ്ടിയോടിക്കുന്നത് ട്രാഫിക് നിയമപ്രകാരം ശിക്ഷാർഹമാണ്. മാത്രമല്ല അത് നമുക്കും ആപത്താണ്. എന്നാൽ ആർ സി ബുക്കും ലൈസൻസും ഡിജിറ്റൽ രൂപത്തിൽ ആണ് സൂക്ഷിക്കുന്നത് എങ്കിൽ ഈ ഒരു പ്രശ്നം വരുന്നതേയില്ല.ഇത്തരം രേഖകൾ എല്ലാം എങ്ങിനെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

Also Read  5 മിനിറ്റിൽ 30000 രൂപ വരെ ലോൺ ഈടോ ജാമ്യം ഒന്നും വേണ്ട നിങ്ങളുടെ മൊബൈൽ തന്നെ എടുക്കാം

ഗവൺമെന്റ് തന്നെ പ്രൊവൈഡ് ചെയ്യുന്ന വാഹനങ്ങൾക്ക് ആവശ്യമായ ആർസി ബുക്കും, ലൈസൻസും മറ്റുവാഹന സർട്ടിഫിക്കറ്റുകൾ എല്ലാം സൂക്ഷിക്കാവുന്ന ഒരു ആപ്പിനെ കുറിച്ചാണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്. mparivahan എന്ന ആപ്പ് ഉപയോഗിച്ച് ആണ് ഇത്തരത്തിൽ വാഹനങ്ങൾക്ക് ആവശ്യമായ ഡാറ്റകൾ സൂക്ഷിക്കാൻ സാധിക്കുന്നത്.അഥവാ പോലീസ് പിടിക്കുകയാണെങ്കിൽ തന്നെ ഫോണിൽ ഉള്ള ഈ ആപ്പ് ഉപയോഗിച്ച് ഡീറ്റെയിൽസ് കാണിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട രീതി

Step 1: ഫോണിൽ maparivahan എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.അതിനുശേഷം ലോഗിൻ ചെയ്യുക.

Step 2: ലാംഗ്വേജ് സെലക്ട് ചെയ്യുക,കണ്ടിന്യൂ ക്ലിക്ക് ചെയ്യുമ്പോൾ ഹോം പേജിൽ എത്തുന്നതാണ്.

Step 3: താഴെ ഭാഗത്തായി create virtual RC, create virtual DL എന്നിങ്ങനെ കാണാവുന്നതാണ്.വിർച്ച്വൽ ആർസി എടുത്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വെഹിക്കിൾ നമ്പർ കൊടുക്കാവുന്നതാണ്.ഇപ്പോൾ നിങ്ങളുടെ എല്ലാ ആർസി ഡീറ്റെയിൽസും ഇവിടെ കാണാവുന്നതാണ്.ശേഷം add to dashboard for virtual RC ചെയ്യുക.അതിനു ശേഷം മൊബൈൽ നമ്പർ നൽകി signup ചെയ്യുക. ഇപ്പോൾ കാണുന്ന പേജിൽ പേരും ഡീറ്റെയിൽസും കൃത്യമായി കൊടുക്കുക. മുൻപ് സർച്ച് ചെയ്തുകൊടുത്ത ഡീറ്റെയിൽസ് എല്ലാം ഇവിടെ കാണാവുന്നതാണ്.അതിനുശേഷം ചെയ്സ് നമ്പർ, എഞ്ചിൻ നമ്പർ എന്നിവ യുടെ അവസാനത്തെ 4 അക്കം എന്റർ ചെയ്ത് RC വെരിഫൈ ചെയ്യേണ്ടതാണ്.

Also Read  വെറും 20 രൂപഉണ്ടങ്കിൽ വാട്ടർ ടാങ്ക് അലാറം നിർമിക്കാം | ഏതൊരാൾക്കും ചെയ്യവന്ന വിദ്യ | വീഡിയോ കാണാം

Step 4: ഡ്രൈവിംഗ് ലൈസൻസ് ആഡ് ചെയ്യുന്നതിനുവേണ്ടി create virtual DL സെലക്ട്‌ ചെയ്തു കൊടുക്കുക

Step 5: ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്റർ ചെയ്തു കൊടുക്കുക.ശേഷം ഡാഷ് ബോർഡിലേക്ക് ആഡ് ചെയ്തു കൊടുക്കുക.ഡേറ്റ് ഓഫ് ബർത്ത് ഉപയോഗിച്ച് വെരിഫൈ ചെയ്യുക.ഇപ്പോൾ ഡാഷ് ബോർഡിൽ ഡിറ്റെയിൽസ് കാണാവുന്നതാണ്.

വാഹന സംബന്ധമായ മറ്റെല്ലാ വിവരങ്ങളും ഈ ആപ്പിൽ ലഭിക്കുന്നതാണ്. അപ്പോൾ ഇനി ഡ്രൈവിംഗ് ലൈസൻസും RC യും കയ്യിൽ ഇല്ലാത്തതിന്റെ പേരിൽ കഷ്ടപെടേണ്ടി വരില്ല. ഫോണിലെ ഈ ആപ്പ് ഉപയോഗിച്ച് വണ്ടിയുടെ എല്ലാവിധ ഡീറ്റെയിൽസും നോക്കാവുന്നതാണ്.ആംബുലൻസ് ലഭിക്കുന്നതിനുള്ള ഡീറ്റെയിൽസും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഇതും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

Also Read  ഇൻവെർട്ടർ എ.സി നോൺ ഇൻവെർട്ടർ എ.സി തമ്മിലുള്ള വിത്യാസം


Spread the love

Leave a Comment