ഇന്ന് മിക്ക ബാങ്കിംഗ് സേവനങ്ങളും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമാണ്.അതു കൊണ്ട് തന്നെ പണ്ടത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി ബാങ്കിൽ പോയി ക്യൂ നിന്നു പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതും പലരും മെനക്കെടാറില്ല.
ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ വ്യക്തികൾക്കും എടിഎം കാർഡ് സൗകര്യം ഉള്ളതുകൊണ്ട് തന്നെ പണം പിൻവലിക്കുന്നതിന് എടിഎം സംവിധാനമാണ് മിക്ക ആളുകളും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ജനുവരി ഒന്നു മുതൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഉള്ള ചാർജ് കുത്തനെ ഉയരും.
ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകൾ ഉപയോഗപെടുത്തി കൊണ്ടുള്ള സേവനങ്ങൾക്ക് പരിധി നിശ്ചയിക്കുകയും സൗജന്യ ഇടപാടുകൾക്ക് മുകളിൽ ഉള്ള സേവനങ്ങൾക്കായി അധിക തുക ഈടാക്കുകയും ചെയ്യുന്നതാണ്.
നിലവിലെ സാഹചര്യമനുസരിച്ച് എല്ലാ ബാങ്കുകളും അവരുടെ ഉപഭോക്താക്കളുടെ പ്രതിമാസ ഇടപാടുകൾക്ക് നിശ്ചിത പരിധി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അശ്രദ്ധയോടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് ബാങ്കുകൾക്ക് നൽകേണ്ട ഫീസ് വർധിക്കുന്നതിനു കാരണമാകും. ഇതു സംബന്ധിച്ച വിവരങ്ങൾ ആർ ബി ഐ തന്നെ അറിയിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ ആർബിഐ നിരക്ക് വർധന സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട് എങ്കിലും 2022 ജനുവരി ഒന്നു മുതൽ മിക്ക ബാങ്കുകളിലും പുതിക്കിയ നിയമം പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കൂടാതെ മറ്റ് ബാങ്കുകളുടെ എടിഎം മുകൾ വഴി പണം പിൻവലിക്കുന്നതിന് ഉയർന്ന ഫീസ് നിരക്ക് നൽകേണ്ടി വരും. ആർബിഐ പുറത്തിറക്കിയ നിയമമനുസരിച്ച് ആക്സിസ് ബാങ്ക് ഉൾപ്പെടെ നിലവിലെ നിരക്കിൽ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കുകൾ വഴിയോ മറ്റ് ബാങ്കുകളുടെ എടിഎം വഴിയോ നടത്തുന്ന സൗജന്യ പരിധിക്ക് മുകളിലുള്ള സേവനങ്ങൾക്ക് ഓരോ ഇടപാടിനും 21 രൂപ +GST എന്ന നിരക്കിലായിരിക്കും ഈടാക്കുക. നിലവിൽ ഓരോ അധിക ഇടപാടുകൾക്കും 20 രൂപ എന്ന നിരക്കിലാണ് ഈടാക്കുന്നത്.
ബാങ്കുകൾക്ക് ഉയർന്ന ഇന്റർഫേസ് ചേഞ്ച് ഫീസ് ഈടാക്കുന്നതിനുള്ള അനുമതി ലഭിച്ചതാണ് നിലവിലെ ഫീസ് നിരക്ക് ഉയർത്തുന്നതിനുള്ള കാരണം.
അതോടൊപ്പം തന്നെ ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശ നിരക്കിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. അടുത്തിടെ പഞ്ചാബ് നാഷണൽ ബാങ്ക് അവരുടെ സേവിങ്സ് ബാങ്കിംഗ് അക്കൗണ്ടുകൾക്ക് പലിശ നിരക്കിൽ മാറ്റം കൊണ്ടുവന്നിരുന്നു.
ഐസിഐസിഐ ബാങ്ക് നടപ്പിലാക്കിയ പുതിയ രീതി അനുസരിച്ച് രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് നവംബർ 29 മുതൽ പ്രാബല്യത്തിൽ വന്ന നിയമം അനുസരിച്ച് 2.79 -4.7 എന്ന നിരക്കിലാണ് പലിശ നൽകപ്പെടുക.
എന്നാൽ മുൻകാലങ്ങളിൽ പലിശയിനത്തിൽ നൽകിയിരുന്നത്2.5 -5.5 ശതമാനം എന്ന നിരക്കിലാണ്. എച്ച് ഡി എഫ് സി ബാങ്ക് വ്യത്യസ്ത കാലയളവുകളിൽ ആയി 10 ബേസിസ് പോയിന്റ് വർധനവാണ് നടത്തിയിട്ടുള്ളത്. ഇത് പ്രകാരം 2.5-5.5 ശതമാനം വരെ ഉയർന്ന പലിശയാണ് വ്യത്യസ്ത കാലയളവുകളിൽ ഉള്ള നിക്ഷേപങ്ങൾക്ക് ലഭിക്കുക.
തീർച്ചയായും എടിഎം വഴി പണം പിൻവലിക്കുമ്പോൾ ശ്രദ്ധയോടെ മാത്രം പണം പിൻവലിക്കാൻ ആയി പ്രത്യേകം ശ്രദ്ധിക്കുക.