ബാറ്ററിയിൽ ചാർജ് നിൽക്കുന്നില്ലേ പുതിയത് വാങ്ങാൻ വരട്ടെ ഇങ്ങനെ ചെയ്താൽ മതി

Spread the love

ഇന്ന് ഇൻവെർട്ടറുകൾ ഇല്ലാത്ത വീടുകൾ കുറവാണ് എന്ന് തന്നെ പറയാം. അതുപോലെതന്നെ കാർ ഇല്ലാത്ത വീടുകളും കുറവാണ്. എന്നാൽ ഇൻവെർട്ടർ, കാർ എന്നിവ ഉപയോഗിക്കുന്ന വീടുകളിൽ പ്രധാനമായും ഫേസ് ചെയ്യുന്ന ഒരു പ്രശ്നമാണ് ഇൻവെർട്ടർ അല്ലെങ്കിൽ കാറിന്റെ ബാറ്ററി നിൽക്കുന്നില്ല എന്നത്. കൃത്യമായ ഇടവേളകളിൽ ബാറ്ററികളിൽ ബാറ്ററി വാട്ടർ ഒഴിച്ചു നൽകാറുണ്ടെങ്കിലും, കൃത്യമായി മെയിൻറ്റൈൻ ചെയ്യുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇൻവർട്ടർ അല്ലെങ്കിൽ കാർ ബാറ്ററിയുടെ ചാർജ് നിൽക്കുന്നതിനു വേണ്ടി ചെയ്യാവുന്ന ഒരു കാര്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.( വീഡിയോ താഴെ കാണാം  )

ബാറ്ററികൾക്ക് ഒരു കൃത്യമായ വാറണ്ടി പിരീഡ് നൽകാറുണ്ട് എങ്കിലും അത് അവസാനിക്കുന്ന സമയമാവുമ്പോഴേക്കും ബാറ്ററി ചാർജ് നിൽക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സെക്കൻഡറി ബാറ്ററിയുടെ വിലയ്ക്ക് നമ്മൾ ബാറ്ററി വിൽക്കുകയും പകരം പുതിയ ഒരെണ്ണം വീണ്ടും നല്ല വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുകയും ആണ് ചെയ്യുന്നത്. അതായത് തുടക്കത്തിൽ എട്ടുമണിക്കൂർ ബാക്കപ്പ് ലഭിച്ചിരുന്ന ബാറ്ററിക്ക് കുറച്ചു കാലം കഴിയുമ്പോൾ 20 മിനിറ്റ് പോലും ബാക്കപ്പ് കിട്ടാത്ത അവസ്ഥ വരുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ചെയ്യേണ്ടത് ബാറ്ററിയുടെ ക്യാപുകൾ റിമൂവ് ചെയ്ത് അതിലുള്ള ബാറ്ററി വെള്ളം നല്ലതാണെങ്കിൽ പിന്നീട് വീണ്ടും ഉപയോഗിക്കുന്നതിനായി മാറ്റിവയ്ക്കുകയും, അതല്ല കളർ വ്യത്യാസം ഉണ്ടെങ്കിൽ അത് കളയാവുന്നതും ആണ്. എന്നാൽ അതിനു മുമ്പായി നിങ്ങൾ ബാറ്ററിയുടെ വോൾട്ടേജ് ചെക്ക് ചെയ്യേണ്ടതുണ്ട്. ബാറ്ററി നീഡിൽ കഴുകി വൃത്തിയാക്കി വയ്ക്കുക. ബാറ്ററി വാട്ടർ റിമൂവ് ചെയ്തശേഷം, ബാറ്ററിയുടെ പുറംഭാഗം നല്ലപോലെ വെള്ളമൊഴിച്ച് വൃത്തിയാക്കുക. അതിനു ശേഷം ബാറ്ററിയുടെ ഔട്ട്പുട്ട് ഒരിക്കൽ കൂടി ചെക്ക് ചെയ്യുക. ഇപ്പോൾ വാല്യൂസ് തമ്മിൽ വലിയ വ്യത്യാസം ഒന്നും മുൻപത്തെ റീഡിങ്ങിൽ നിന്നും ഉണ്ടാവുന്നതല്ല.

Also Read  കേരളത്തിൽ ലഭ്യമായ 1887 ഫ്രീ വൈഫൈ എങ്ങനെ ഉപയോഗിക്കാം

അതിനുശേഷം നിങ്ങളുടെ ബാറ്ററിയുടെ കപ്പാസിറ്റി അനുസരിച്ച് അതായത് 100 AH ബാറ്ററി ആണെങ്കിൽ 100 ഗ്രാം ബേക്കിംഗ് സോഡ എടുത്ത് അത് ഡിസ്റ്റിൽഡ് വാട്ടറുമായി നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം അത് ബാറ്ററി യിലേക്ക് ഒഴിച്ചു നൽകുക. ഈ വാട്ടർ ബാറ്ററിക്കകത്ത് നല്ലപോലെ റിയാക്ട് ചെയ്യുമ്പോൾ കാർബൺഡൈഓക്സൈഡ് ഉണ്ടാകുന്നതാണ്. അതുവഴി ആസിഡിനെ പൂർണമായും നിർവീര്യമാക്കുക യാണ് ചെയ്യുന്നത്. ഇപ്പോൾ സൾഫർ ഡൈ ഓക്സൈഡ് ഉണ്ടാകുന്നതിനുള്ള ചാൻസ് ഉണ്ട് എന്ന് മാത്രമല്ല ഒരു പ്രത്യേക രീതിയിലുള്ള മണവും പുറത്തേക്ക് വരുന്നതായിരിക്കും. ബാറ്ററിക്കകത്ത് ഒഴിച്ചു കൊടുത്ത ദ്രാവകം പതയുന്നത് കാണാവുന്നതാണ്.

റിയാക്ഷൻ മുഴുവൻ ആകുന്നതുവരെ ഇതുപോലെ വയ്ക്കുക. എന്നാൽ മാത്രമാണ് ആസിഡിന്റെ മുഴുവൻ അംശവും അതിൽ നിന്നും ഇല്ലാതാവുക. അതിനുശേഷം ബാറ്ററി ഒന്ന് ചെരിച്ച് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം ഔട്ട്പുട്ട് വോൾട്ട് വീണ്ടും ചെക്ക് ചെയ്യുക. ബാറ്ററിക്ക് അകത്ത് നിറച്ചിട്ട് ഉള്ള വാട്ടർ കളയുക. വീണ്ടും ശുദ്ധമായ വെള്ളം ഉപയോഗിച്ച് ബാറ്ററി ഒരുതവണകൂടി കഴുകുക. കഴുകിവെച്ച ബാറ്ററി നീഡിൽ തിരികെ ഫിറ്റ്‌ ചെയ്ത ശേഷം വീണ്ടും നല്ലപോലെ ബാറ്ററി കുലുക്കി കഴുകേണ്ടതാണ്. കഴുകിയ വെള്ളം വീണ്ടും കളയുക. ഈ രീതികൾ രണ്ടുമൂന്നു തവണ ബാറ്ററി കഴുകിയാലും കറുത്തനിറത്തിൽ ആണ് വെള്ളം വരുന്നത് എങ്കിൽ ബാറ്ററി പോയതാണെന്ന് മനസ്സിലാക്കാം. ഓരോതവണയും ഔട്ട്പുട്ട് ചെക്ക് ചെയ്യുമ്പോൾ വാല്യൂവിൽ വ്യത്യാസം വരുന്നതായി കാണാം.

Also Read  ഡ്രൈവിംഗ് ലൈസെൻസ് നഷ്ടപ്പെട്ടാൽ ചെയ്യണ്ട കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക

അടുത്തതായി കുറച്ച് എപ്സം സാൾട്ട് അല്ലെങ്കിൽ മഗ്നീഷ്യം സൾഫേറ്റ് 100 AH ബാറ്ററി ആണ് ഉപയോഗിക്കുന്നതെങ്കിൽ 100 ഗ്രാം എന്ന കണക്കിൽ മെഡിക്കൽ സ്റ്റോറിൽ നിന്നോ മറ്റോ വാങ്ങി, ഡിസ്റ്റിൽഡ് വാട്ടർ മായി മിക്സ് ചെയ്ത്, ബാറ്ററിയിൽ ഒഴിച്ചശേഷം 24 മണിക്കൂർ കുത്തി ഇടുക. ചാർജ് ചെയ്യുന്നതിന് ഇൻവെർട്ടർ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

ബാറ്ററി കാപ്പിൽ വാട്ടർ ലെവൽ നോക്കുന്ന തിനായി രണ്ട് മാർക്കുകൾ നൽകിയിട്ടുണ്ട് 1 ഗ്രീൻ, 1 റെഡ്. ബാറ്ററി വാട്ടർ ലെവൽ പച്ചയിലേക്ക് വരാതെ നോക്കണം. ബാറ്ററി റീചാർജ് ചെയ്യുന്ന സമയത്ത് പച്ചയുടെ മുകളിലേക്ക് വാട്ടർ എത്തിക്കഴിഞ്ഞാൽ ലീക്ക് ആകുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ബാറ്ററിയുടെ കണക്ഷൻ ഭാഗമെല്ലാം കേട് ആകുന്നതിന് കാരണമാകാം.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് മൊബൈൽ ഫോണുകൾ ലഭിക്കുന്ന സ്ഥലം

അതുപോലെ ബാറ്ററി എല്ലാ പ്രോസസും കഴിഞ്ഞ് ചാർജ് ചെയ്യുന്നതിനായി ബാറ്ററി ചാർജർ തന്നെ ഉപയോഗിക്കുന്നതിനായി ശ്രദ്ധിക്കുക. എന്നാൽ മാത്രമാണ് ബാറ്ററിക്ക് നല്ലരീതിയിൽ ബാക്കപ്പ് ലഭിക്കുകയുള്ളൂ.ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് സൾഫ്യൂരിക് ആസിഡും, പുറത്ത് ഉപയോഗിക്കുന്നത് ലെഡും ആണ്.

അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇത്തരം പ്രോസസ് ചെയ്യുമ്പോൾ ആസിഡ് ശരീരത്തിൽ ആകാതെ ഇരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ആസിഡ് ആയി കഴിഞ്ഞാൽ പൊള്ളാൻ ഉള്ള ചാൻസ് ഉണ്ട്. അതുപോലെ ഏതെങ്കിലും കാരണവശാൽ ദേഹത്ത് ആയിട്ടുണ്ടെങ്കിൽ നല്ലപോലെ വെള്ളം ഒഴിച്ച് കഴുകി കളയുക. കുട്ടികളെ ഇത്തരം പ്രോസസ് ചെയ്യുന്ന സ്ഥലത്ത് നിർത്താതെ ഇരിക്കുക. കെമിക്കൽ റിയാക്ഷൻ നടന്ന് പലതരത്തിലുള്ള സ്മെൽ പുറത്തേക്ക് വരുന്നത് കാരണം അത് ശ്വസിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തറയിലോ മറ്റോ ആസിഡ് പോവുകയാണെങ്കിൽ ദ്രവിച്ചു പോവാൻ ഉള്ള ചാൻസ് ഉണ്ട് അതുകൊണ്ട് നല്ലപോലെ വെള്ളമൊഴിച്ച് കഴുകാനായി ശ്രദ്ധിക്കുക.


Spread the love

Leave a Comment