ഗൾഫിലേക്ക് പോകേണ്ട പ്രവാസിക്കോ മുൻഗണന ആവശ്യമുള്ളവർക്കോ വാക്‌സിൻ എടുക്കാൻ അപേക്ഷ കൊടുക്കുന്നത് എങ്ങനെ

Spread the love

ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് ജനങ്ങളുടെ മനസ്സിൽ ഭീതി വളർത്തി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് കോവിഡ് വാക്സിനേഷൻ ലഭിക്കുന്നതിന് എങ്ങിനെ മുൻഗണന ലഭിക്കുമെന്നും, അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും. പലർക്കും ഇപ്പോഴും കോവിഡ് വാക്സിൻ ലഭിക്കുന്നതിനുവേണ്ടി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്നതിനെപ്പറ്റി അറിയുന്നുണ്ടാവില്ല. എന്നാൽ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് കോവിഡ് വാക്സിൻ നേഷൻ ലഭിക്കുന്നതിനുവേണ്ടി മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തരത്തിൽ വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് മുൻഗണന ലഭിക്കുന്ന രീതിയിൽ കോ വിഡ് വാക്സിനേഷൻ ലഭിക്കാൻ എങ്ങിനെ രജിസ്റ്റർ ചെയ്യണമെന്ന് പരിശോധിക്കാം. വീഡിയോ താഴെ കാണാം 

  • Step 1: COWIN എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. അതിനുശേഷം സെൽഫ് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
  • Step 2: ഇതിനായി വെബ്സൈറ്റിന്റെ വലതുവശത്തു കാണുന്ന രജിസ്റ്റർ അല്ലെങ്കിൽ സൈൻ ഇൻ യുവർസെൽഫ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Step 3:തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ഫോൺ നമ്പർ കൃത്യമായി എന്റർ ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ഫോണിലേക്ക് ഒരു ഓ ടി പി ലഭിക്കുന്നതാണ്. അത് എന്റർ ചെയ്തു നൽകുക.
  • Step 3: ഇവിടെ ആഡ് മെമ്പർ എന്ന് കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഐഡി പ്രൂഫ് എന്ന് കാണുന്ന ഭാഗത്ത് നിങ്ങളുടെ പാസ്പോർട്ട് ആണ് തിരഞ്ഞെടുത്തു നൽകേണ്ടത്. അതിനു താഴെയായി പാസ്പോർട്ടിൽ നൽകിയിട്ടുള്ള നമ്പർ, പേര് എന്നീ വിവരങ്ങളും അതോടൊപ്പം ജെൻഡറും, ഡേറ്റ് ഓഫ് ബർത്തിൽ വർഷം തിരഞ്ഞെടുക്കുക. താഴെ കാണുന്ന ആഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Step 4: ഇപ്പോൾ not vaccinated എന്നും, അപ്പോയിൻമെന്റ് സ്കെ ഡ്യൂൾ ചെയ്തിട്ടില്ല എന്നും കാണാവുന്നതാണ്.
  • Step 5:അപ്പോയ്മെന്റ് എടുക്കുന്നതിനായി ഒന്നുകിൽ പിൻകോഡ് അടിച്ചു കൊടുത്തോ, അതല്ല എങ്കിൽ സംസ്ഥാനം,ജില്ല എന്നിവ തിരഞ്ഞെടുത്തു കൊടുത്തോ നിങ്ങൾക്ക് വാക്സിനേഷൻ സെന്റർ തിരഞ്ഞെടുക്കാവുന്നതാണ്.
  • Step6: 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ ലഭ്യമായിട്ടുള്ളത് അതുകൊണ്ടുതന്നെ നിങ്ങൾ ഏത് ഓപ്ഷൻ സെലക്ട് ചെയ്താലും സെന്റർ ലഭിക്കണമെന്നില്ല.ഇത്തരം സാഹചര്യത്തിൽ ബാക്ക് അടിച്ച് പുറകോട്ടു വരുമ്പോൾ നിങ്ങൾക്ക് ലഭിച്ച റഫറൻസ് ഐഡി കോപ്പി ചെയ്തു, ബാക്ക് അടിച്ച ശേഷം കേരളയുടെ കോവിഡ് വാക്സിൻ വെബ്സൈറ്റിൽ പോവുക.
  • Step 7: ഇവിടെ റിക്വസ്റ്റ് ഫോർ എന്ന് കാണുന്ന ഭാഗത്ത് ഇൻഡിവിജ്വൽ റിക്വസ്റ്റ് എന്ന് തിരഞ്ഞെടുക്കുക. തുടർന്നുവരുന്ന ക്ലോസ് ബട്ടൺ ക്ലിക്ക് ചെയ്തു, നിങ്ങളുടെ മൊബൈൽ നമ്പർ എന്റർ ചെയ്യുക. ഫോൺ നമ്പറിൽ ലഭിച്ച ഒടിപി നൽകുക.
  • Step 8: അതിനുശേഷം നിങ്ങളുടെ ജില്ല തുടർന്നു കാണുന്ന വിവരങ്ങളെല്ലാം കൃത്യമായി ഫിൽ ചെയ്യേണ്ടതാണ്. എന്നാൽ എലിജിബിലിറ്റി ടൈപ്പ് തിരഞ്ഞെടുക്കുമ്പോൾ Going abroad എന്നാണ് തിരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ തെളിയിക്കുന്നതിന് വേണ്ടി ടിക്കറ്റ് കോപ്പി അതുമായി ബന്ധപ്പെട്ട രേഖകൾ എന്നിവകൂടി അപ്‌ലോഡ് ചെയ്ത നൽകേണ്ടതാണ്. നേരത്തെ കോപ്പി ചെയ്ത് വെച്ച റഫറൻസ് നമ്പർ താഴെ പേസ്റ്റ് ചെയ്യുക.താഴെക്കാണുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
Also Read  നിങ്ങളുടെ മക്കൾ , ഫാമിലി , പ്രായപെട്ടവർ ഇപ്പോൾ എവിടെയാണെന്ന് അറിയാൻ മൊബൈലിൽ ഒരു ട്രിക്ക്

നിങ്ങൾ നൽകിയ വിവരങ്ങൾ എല്ലാം പരിശോധിച്ചശേഷം എലിജിബിൾ ആണ് എങ്കിൽ അവർ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും. അതോടൊപ്പം തന്നെ നിങ്ങൾ നൽകിയ ഫോൺ നമ്പറിലേക്ക് വിവരങ്ങൾ സംബന്ധിച്ച മെസേജ് ലഭിക്കുന്നതാണ്. ഈ രീതിയിൽ വിദേശത്ത് ജോലിക്ക് പോകേണ്ട വർക്ക് എല്ലാം മുൻഗണനാ അടിസ്ഥാനത്തിൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://youtu.be/A7nDGPO8dDE


Spread the love

Leave a Comment