ഗ്യാസ് സിലിണ്ടർ ഉണ്ടോ 1600 രൂപ അക്കൗണ്ടിൽ എത്തും – പി എം ഉജ്വൽ യോജന

Spread the love

ഇന്ന് ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്ത വീടുകൾ കുറവാണ് എന്ന് തന്നെ പറയാം. ഇതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ നൽകിയിരുന്നു. അതായത് പാചകവാതക ഉപഭോക്താക്കൾക്ക് സബ്സിഡി പോലുള്ള ആനുകൂല്യങ്ങൾ ലഭ്യമായിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാരിൽ നിന്നും ഗ്യാസ് സിലണ്ടർ ഉപയോഗിക്കുന്നവർക്കായി നൽകുന്ന മറ്റൊരു പദ്ധതിയാണ് പിഎം ഉജ്ജ്വൽ യോജന . എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്നും ആർക്കെല്ലാം ഈ ഒരു പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും എന്നും പരിശോധിക്കാം.

2016മെയ്‌ 1ന് ഉത്തർപ്രദേശിലാണ് പിഎം ഉജ്ജ്വൽ യോജന എന്ന പദ്ധതിക്ക് ആരംഭം കുറിച്ചത്. അതിനുശേഷം രാജ്യത്തിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. 1600 രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുന്ന തുക. 2021- 22 വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ ഉജ്വൽ യോജന പദ്ധതിക്ക് വേണ്ടി ഒരു കോടി ഉപഭോക്താക്കളെ കൂടി ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ സാധാരണകാർക്ക് പദ്ധതിയിലേക്ക് അപേക്ഷ നൽകാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.

Also Read  സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് പണിയാൻ സർക്കാർ സാമ്പത്തിക സഹായം ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തെ മുൻഗണനാ ലിസ്റ്റിൽ പെടുന്ന റേഷൻ കാർഡുടമകൾക്ക് അതായത് ബി പി എൽ, എ വൈ ഐ കാർഡുടമകൾ ആയ സ്ത്രീകൾക്ക് ഈയൊരു ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ത്യൻ ഗ്യാസ്, എച്ച്പി, ഭാരത് ഗ്യാസ് എന്നിവ സബ്സിഡി അടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന ഒരു പദ്ധതിയാണ് ഉജ്വൽ യോജന. നമുക്കെല്ലാം അറിയാവുന്നതാണ് രാജ്യം കോവിഡ് വ്യാപനത്തിലൂടെ കടന്നുപോകുന്ന ഈയൊരു സാഹചര്യത്തിൽ ഏത് ഗ്യാസ് ഏജൻസികളും അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിട്ടില്ല. എന്നാൽ മെയ് മാസത്തോടുകൂടി അപേക്ഷ നൽകാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നില വിൽ നിരവധിപേരാണ് ഉജ്ജ്വല യോജന പദ്ധതിയുടെ ഭാഗമായിട്ട് ഉള്ളത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ ഒരു സഹായം തന്നെയാണ്.

Also Read  ഒന്ന് മുതൽ പിജി വരെയുള്ള വിദ്യർത്ഥികൾക്ക് 30000 രൂപ മുതൽ 50000 രൂപ വരെ ലഭിക്കുന്നു

അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ ബിപിഎൽ, എ വൈ ഐ കാർഡ് മാർക്ക് റേഷൻ കാർഡ്, മുൻഗണനാ വിഭാഗം ആണ് എന്ന് തെളിയിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിൽ ഏതെങ്കിലും ഒരു സ്ഥലത്തു നിന്നുള്ള സത്യവാങ്മൂലം, തുക ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതിനുവേണ്ടി ഒരു ബാങ്ക് അക്കൗണ്ട് ഇതിനായി ജൻധൻ അക്കൗണ്ട് യൂസ് ചെയ്യാവുന്നതാണ്. അപേക്ഷിക്കുന്ന വ്യക്തിയുടെ ഫോട്ടോ, അഡ്രസ്സ് തെളിയിക്കുന്നതിനായി ആധാർ കാർഡ്, അപേക്ഷാഫോം എന്നിവയാണ് നൽകേണ്ടത്. ഉജ്ജ്വല യോജന പദ്ധതിക്ക് അർഹരായവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് താഴെ നൽകുന്നു. കൂടുതൽ വിശദമായ വിവരങ്ങൾക്ക്  താഴെ നൽകിയിരിക്കുന്ന വീഡിയോ കണാവുന്നതാണ്

Also Read  പാസ്സ്‌പോർട്ട് പുതുക്കാനും / എടുക്കാനും ഇനി വളരെ എളുപ്പം എല്ലാം ഓൺലൈനിൽ | വീഡിയോ കാണാം

ഉജ്ജ്വല പദ്ധതി അംഗങ്ങൾ ആകാനുള്ള അപേക്ഷാഫോം https://bit.ly/3eDUl0b
ഹിന്ദുസ്ഥാൻ പെട്രോളിയം അടുത്തുള്ള ഏജൻസികൾ അറിയാൻ https://bit.ly/3eID71P
ഇന്ത്യൻ ഓയിൽ അടുത്തുള്ള ഏജൻസികൾ അറിയാൻ https://bit.ly/3bmff1G
ഭാരത് പെട്രോളിയം അടുത്തുള്ള ഏജൻസികൾ അറിയാൻ https://bit.ly/2R5BzGb
Pm Ujjwala Yojana KYC form English https://bit.ly/3odbm4E

Spread the love

Leave a Comment