പശു വളർത്താൻ 6.25 ലക്ഷം രൂപ വരെ ധന സഹായം 40% സബ്സിഡി | ക്ഷീര സാഗരം പദ്ധതി

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട് മറ്റു നാടുകളിൽ നിന്നും സ്വന്തം നാട്ടിൽ എത്തിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി കേരള സർക്കാരിന്റെ കീഴിലുള്ള ഒരു പദ്ധതിയാണ് പശു വളർത്തൽ. എന്തെല്ലാമാണ് ഈ പശുവളർത്തൽ പദ്ധതി യുടെ പ്രത്യേകതകൾ എന്ന് നോക്കാം.

കേരള സർക്കാരിന് കീഴിലുള്ള ക്ഷീരസാഗരം പദ്ധതിപ്രകാരം കുടുംബശ്രീ വഴിയാണ് പശു വളർത്തൽ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. 10 പശുക്കളെ വരെ വാങ്ങി വളർത്താവുന്ന രീതിയിലുള്ള ഈ പദ്ധതിയിൽ 625000 രൂപവരെയാണ് സർക്കാരിൽ നിന്നും ലോൺ ലഭിക്കുക.ഈ ഒരു തുകയിൽ തന്നെ 40 ശതമാനം വരെ തുക സബ്സിഡിയായി ലഭിക്കുന്നതുമാണ്.

Also Read  സ്ത്രീകൾക്ക് 3 ലക്ഷം വരെ വായ്‌പ്പാ പുതിയ പദ്ധതി

അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിലൂടെ ഒരാൾക്ക് രണ്ടു പശു എന്ന കണക്കിലാണ് ലഭ്യമാകുക.ഒരു ഗ്രൂപ്പിന് മൊത്തമായി ലഭിക്കുന്ന തുകയാണ് 6,25,000 രൂപ. തുകയുടെ 40 ശതമാനം സബ്സിഡിയായി ലഭിക്കുകയാണെങ്കിൽ 5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിൽ ഒരാൾക്ക് ഏകദേശം 75000 രൂപ മാത്രമാണ് തിരിച്ചടവായി വരുന്നത്.

ഈയൊരു പദ്ധതിയിലൂടെ ഏകദേശം രണ്ട് ലക്ഷം രൂപയുടെ അടുത്ത് പ്രതിവർഷം വരുമാനം ലഭിക്കും എന്നാണ് സർക്കാറിന്റെ കണക്ക്. അഞ്ചുപേരടങ്ങുന്ന ഈ ഗ്രൂപ്പിന് CDS മുഖേന ഓറിയന്റേഷൻ ക്ലാസുകൾ നൽകുകയും, അതുവഴി ഇതിന് ആവശ്യമായ എല്ലാവിധ ട്രെയിനിങ്ങുകൾ നൽകുകയും ചെയ്യുന്നു.

Also Read  90% ആളുകൾക്കും ഇതറിയില്ല , പണം അയക്കുമ്പോൾ അകൗണ്ട് നമ്പര്‍ തെറ്റിയാല്‍ എന്ത് ചെയ്യണം

പൂർണ്ണ താല്പര്യമുള്ള വ്യക്തികൾക്ക് MES വഴി പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കി നൽകുകയും ഇത് ബാങ്കുകളിൽ സമർപ്പിക്കുന്നത് വഴി വായ്പാ സൗകര്യവും ലഭ്യമാകുന്നതാണ്.ഷീരസാഗരം പദ്ധതിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് കുടുംബശ്രീ ഓഫീസുകൾ വഴി കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.കൂടുതൽ വിശദമായ വിവരങ്ങൾ താഴെ കാണുന്ന വിഡിയോയിൽ വിവരിക്കുന്നുണ്ട് , എല്ലാവരും ഷെയർ ചെയ്യുക


Spread the love

Leave a Comment