ഇന്ന് ക്രെഡിറ്റ്കാർഡ് ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. കാരണം ഉപയോഗത്തിനു ശേഷം മാത്രം പണമടയ്ക്കുക എന്ന രീതിയിലാണ് ക്രെഡിറ്റ് കാർഡുകൾ വർക്ക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു അത്യാവശ്യ സമയത്ത് പണം കയ്യിൽ ഇല്ല എങ്കിൽ കൂടി ക്രെഡിറ്റ് കാർഡുകൾ സഹായികളായി മാറുന്നു.
അതുപോലെ തന്നെ ഇന്ന് പണം കൈമാറ്റം ചെയ്യപ്പെടുന്നതിന് എല്ലാവരും കൂടുതലായി ഓൺലൈൻ ആപ്പ് ആണ് ഉപയോഗിക്കുന്നത്, കൂടുതലായും Paytm പോലുള്ള ആപ്പുകൾ ആണ് സാധാരണക്കാർ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ Paytm, SBI എന്നിവ ചേർന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താവുന്നതിനുള്ള ഒരു അവസരമാണ് ഒരുക്കിയിരിക്കുന്നത്.
സാധാരണയായി ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കണം എന്നുണ്ടെങ്കിൽ ഒരാൾക്ക് നല്ല സിബിൽ സ്കോർ ഉണ്ടായിരിക്കണം. എന്നാൽ ഇത്തരത്തിൽ Paytm, SBI ചേർന്ന് ഒരുക്കുന്ന ക്രെഡിറ്റ് കാർഡുകൾക്ക് ഇത് ബാധകമല്ല എന്നതാണ് മറ്റൊരു പ്രത്യേകത.
എന്തെല്ലാമാണ് SBI, Paytm ക്രെഡിറ്റ് കാർഡിന്റെ Features??
പ്രധാനമായും രണ്ടു തരത്തിലുള്ള കാർഡുകളാണ് പുറത്തിറക്കുന്നത്.paytm SBI card, Paytm SBI Select കാർഡ്. ഈ രണ്ടു കാർഡ്കൾക്കും രണ്ടു കളറുകൾ ആണ് നൽകിയിട്ടുള്ളത്. ആദ്യത്തെ കാർഡിന് ബ്ലാക്ക്, രണ്ടാമത്തേത് ഒരു ഇളം നീല കളറും ആണ്.
എങ്ങനെയാണ് കാർഡുകളുടെ ഉപയോഗം വരുന്നത്??
ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേടിഎം മാളിൽ നിന്നും നിങ്ങൾക്ക് ഷോപ്പ് ചെയ്യുകയാണെങ്കിൽ അഞ്ച് ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.പേടിഎം ഉപയോഗിച്ചുള്ള മറ്റ് ട്രാൻസക്ഷൻ എല്ലാം രണ്ടു ശതമാനം വരെയാണ് ക്യാഷ് ബാക്ക് ലഭിക്കുക.
ഇനി Paytm അല്ലാതെ പുറത്തേക്കുള്ള ട്രാൻസാക്ഷൻ ആണ് ചെയ്യുന്നത് എങ്കിൽ ഒരു ശതമാനം ക്യാഷ് ബാക്കും നിങ്ങൾക്ക് ലഭിക്കുന്നതാണ്.ഓരോ റിവാർഡ് പോയിന്റ് ഒരു രൂപ എന്ന കണക്കിൽ ആണ് എടുക്കുന്നത്.
ഇത്തരത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന തുക ഗിഫ്റ്റ് വൗച്ചർന്റെ ഭാഗത്തായിരിക്കും കാണിക്കുന്നത്.ഇത് നിങ്ങൾക്ക് പേ ടി എമ്മിൽ തന്നെയോ അതല്ല എങ്കിൽ പേടി എമ്മുമായി അസോസിയേറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും വെബ്സൈറ്റുകളിലോ ഉപയോഗിക്കാവുന്നതാണ്.
അതുപോലെതന്നെ ഈ ക്രെഡിറ്റ് കാർഡ് എടുക്കുന്നതിലൂടെ സൈബർ ബോർഡ് ഇൻഷുറൻസ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. നേരത്തെ പറഞ്ഞ രണ്ടു കാർഡുകൾക്കു ഇത് വ്യത്യസ്ത രീതിയിലാണ് ലഭിക്കുന്നത്.പേ ടി എം എസ് ബി ഐ കാർഡിന് ഒരു ലക്ഷം വരെയും Paytm എസ് ബി ഐ സെലക്ട് കാർഡിന് രണ്ട് ലക്ഷം രൂപ വരെയും കവറേജ് ലഭിക്കുന്നതാണ്.
ഇനി കാർഡ് നിങ്ങളുടെ കയ്യിൽ നിന്നും നഷ്ടപ്പെടുകയാണ് എങ്കിൽ പേടിഎം ഉപയോഗിച്ച് തന്നെ എളുപ്പത്തിൽ നിങ്ങൾക്ക് പുതിയൊരു കാർഡ് ലഭിക്കുന്നതാണ്. അതുപോലെതന്നെ നിങ്ങൾക്ക് ആവശ്യമില്ലാത്ത സമയങ്ങളിൽ ഇത് ഓഫ് ചെയ്ത് വെക്കാനും സാധിക്കുന്നതാണ്, നിങ്ങൾ കാർഡ് ഉപയോഗിച്ച് നടത്തുന്ന എല്ലാ ട്രാൻസക്ഷനും പേ ടിഎമ്മിൽ നിങ്ങൾക്ക് കൃത്യമായി കാണാവുന്നതാണ്.
രണ്ടു കാർഡുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം ആണ്?
ആദ്യത്തെ കാറ്റഗറി ആയ പേടിഎം എസ് ബി ഐ കാർഡ് നിങ്ങൾ പേടിഎം മാൾ ഷോപ്പ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 3% വരെയാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്, അതുപോലെ മൂവി ടിക്കറ്റ് ബുക്കിംഗ് എന്നിവയ്ക്കെല്ലാം രണ്ടു ശതമാനവും,paytmമ്മിന് പുറത്തുള്ള ട്രാന്സാക്ഷന് ഒരു ശതമാനവുമാണ് ക്യാഷ് ബാക്ക് ലഭിക്കുക.
ഇനി paytm പുതിയ ഫീച്ചറായ പേടിഎം ഫസ്റ്റ് ഈ കാർഡിലൂടെ നിങ്ങൾക്ക് ഫ്രീ മെമ്പർ ആകാവുന്നതാണ്.സാധാരണയായി ഇതിന് ഈടാക്കുന്നത് 750 രൂപയാണ്.അതുപോലെ നിങ്ങൾ ഈ കാർഡ് ഉപയോഗിച്ച് 500 രൂപയ്ക്കും 3000 രൂപക്കും ഇടയിൽ വാഹനത്തിന് പെട്രോൾ/ഡീസൽ അടിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഒരു സർചാർജ് വെഫർ ലഭിക്കുന്നതാണ്. ഒരു ബിൽ സൈക്കിളിൽ 100 രൂപ എന്ന കണക്കിൽ മാത്രമാണ് ഇത് ലഭിക്കുകയുള്ളൂ.
ഇനി നിങ്ങൾ ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപ ഉപയോഗിച്ചുള്ള ട്രാൻസാക്ഷൻ ചെയ്താൽ നിങ്ങൾക്ക് അടുത്ത വർഷത്തേക്കുള്ള പേടിഎം ഫസ്റ്റ് മെമ്പർഷിപ്പ് ഫ്രീയായി ലഭിക്കുന്നതാണ്.ഈ കാർഡിന്റെ വില എന്ന് പറയുന്നത് 499 രൂപയും പിന്നെ ജി എസ് ടി യും ചേർന്നതാണ്.
അടുത്ത കാറ്റഗറി പേടിഎം എസ് ബി ഐ സെലക്ട് ആണ്. ഈ കാർഡിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.
ഈ ഒരു കാർഡ് ഉപയോഗിച്ച് Paytm നിന്നും നിങ്ങൾക്ക് അഞ്ച് ശതമാനം വരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.ഇതുപയോഗിച്ച് നിങ്ങൾക്ക് സിനിമ ടിക്കറ്റ്,ട്രാവൽ ബുക്കിംഗ് എന്നിവയെല്ലാം നടത്താവുന്നതാണ്.
അടുത്തതായി പേടിഎം ഉപയോഗിച്ച് മറ്റ് ട്രാൻസാക്ഷൻ എന്തെങ്കിലും നടത്തിയാൽ നിങ്ങൾക്ക് രണ്ടു ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. ഇനി പേടി എമ്മിന് പുറത്തുള്ള ട്രാൻസാക്ഷൻ ആണ് എങ്കിൽ ഒരു ശതമാനം ക്യാഷ് ബാക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഇതിൽ നിങ്ങൾക്ക് ഫ്യൂവൽ സർചാർജ് ആയി വരുന്നത് 250 രൂപയാണ്. ഇതിലും നിങ്ങൾക്ക് പേടിഎം ഫസ്റ്റ് മെമ്പർഷിപ്പ് സൗജന്യമായിലഭിക്കുന്നതാണ്.ഇതിനുപുറമേ 750 രൂപ ക്യാഷ് ബാക്ക് ആയും ലഭിക്കുന്നതാണ്.
ഇനി ഇത് നിങ്ങൾക്ക് ഡൊമസ്റ്റിക് ലോഞ്ച് ആയും ഉപയോഗിക്കാവുന്നതാണ് ഒരു ക്വാർട്ടറിൽ ഒരു തവണയാണ് ഇത് ആക്സസ് ചെയ്യാൻ സാധിക്കുന്നത്.അതുപോലെ 99 ഡോളർ വരുന്ന ഇന്റർനാഷണൽ ലോഞ്ചും നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നതാണ്.ഈ കാർഡിന് Annual Fee ആയി വരുന്നത് 1499 രൂപയാണ്.എന്നാൽ വർഷത്തിൽ നിങ്ങൾ രണ്ടു ലക്ഷം രൂപ ചെലവഴിക്കുകയാണ് എങ്കിൽ ഈ തുക നിങ്ങൾക്ക് വേവ് ആയി ലഭിക്കുന്നതാണ്.
ആർക്കെല്ലാമാണ് ഈ കാർഡിന് അപ്ലൈ ചെയ്യാൻ യോഗ്യത യുള്ളത്??
21 വയസ്സാണ് യോഗ്യതയായി പറയുന്നത്.അതുപോലെ ഇതിന് നിങ്ങളുടെ ഇൻകം ആയി യാതൊരു ബന്ധവും ഇല്ല.അതുകൊണ്ടുതന്നെ ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ ഇത് അപ്ലൈ ചെയ്ത് എടുക്കാവുന്നതാണ്.
ഇതിനായി ഇവർ പ്രധാനമായും നോക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ. അതുപോലെ പേടിഎം വഴിയുള്ള ട്രാൻസാക്ഷൻ എന്നിവയാണ്.അപ്പോൾ നിങ്ങൾ കാർഡ് അപ്ലൈ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ പേ ടി എമ്മിൽ ക്രെഡിറ്റ് സ്കോർ ചെക്ക് ചെയ്യേണ്ടതാണ്.
ഇത്തരം കാർഡ്കൾക്ക് വൻ ഡിമാൻഡ് ഉള്ളതുകൊണ്ട് ഒരു ലിമിറ്റഡ് നമ്പർ മാത്രമേ ഇപ്പോൾ നൽകുന്നുള്ളൂ. അതുകൊണ്ട് നിങ്ങൾ ഇതിന് അപ്ലൈ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ഏരിയയിൽ ഇത് ലഭ്യമാണോ എന്ന് ചെക്ക് ചെയ്യുക.
എത്തരത്തിലാണ് ഈ ഒരു കാർഡിന് അപ്ലൈ ചെയ്യേണ്ടത്??
നിങ്ങളുടെ പേടിഎം ഉപയോഗിച്ചാണ് കാർഡിന് അപ്ലൈ ചെയ്യേണ്ടത്.ആദ്യം പേടിഎം ആപ്പ് ഓപ്പൺ ചെയ്യുക അതിനുശേഷം അക്കൗണ്ട് ഇല്ലായെങ്കിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.ഇപ്പോൾ മുകളിൽ കാണുന്ന സെർച്ച് എടുത്ത് അവിടെ ക്രെഡിറ്റ് കാർഡ് എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക.
ഇപ്പോൾ വരുന്ന 3 ഓപ്ഷനിൽ ആദ്യം ക്രെഡിറ്റ് സ്കോർ ചെക്ക് ചെയ്യുക.അങ്ങിനെ സിബിൽ സ്കോർ ചെക്ക് ചെയ്തശേഷം പേടിഎം ക്രെഡിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ഇവിടെ നിങ്ങൾക്ക് പേഴ്സണൽ ഡീറ്റെയിൽസ് എല്ലാം എന്റർ ചെയ്തു കൊടുക്കാവുന്നതാണ്.
ഇങ്ങനെ അഡ്രസ് കൊടുക്കുമ്പോൾ തന്നെ നിങ്ങളുടെ ഏരിയയിൽ കാർഡ് ഫെസിലിറ്റി ഉണ്ടോ എന്ന് അറിയാവുന്നതാണ്.എല്ലാം കൊടുത്ത ശേഷം Agree ബട്ടൺ ക്ലിക്ക് ചെയ്തു കൊടുക്കുക. ഇപ്പോൾ നിങ്ങൾ വെയ്റ്റിംഗ് ലിസ്റ്റിലാണ് ഉണ്ടാവുക. അവർ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.kyc വെരിഫിക്കേഷൻ എല്ലാം ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ കാർഡ് ലഭിക്കുന്നതാണ്.
കൂടുതലായും Paytm ഉപയോഗിച്ചാണ് നിങ്ങൾ ട്രാൻസാക്ഷൻ നടത്തുന്നത് എങ്കിൽ മാത്രം നിങ്ങൾക്ക് അനുയോജ്യമായത് ഏതാണോ അത് സെലക്ട് ചെയ്തു മാത്രം നിങ്ങൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മടിക്കരുത് .