പുതിയ നിയമം അനുസരിച്ച് മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഒരു അത്യാവശ്യ രേഖയായി മാറി കൊണ്ടിരിക്കുകയാണ് .അതു കൊണ്ട് തന്നെ വാക്സിൻ എടുത്തവർ തീർച്ചയായും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്ത് സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ നേടാവുന്നതാണ്.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള 9013151515 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്ത ശേഷം ഫോണിലെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ഡൗൺലോഡ് സർട്ടിഫിക്കറ്റ് എന്ന് മുകളിൽ പറഞ്ഞ നമ്പറിലേക്ക് മെസ്സേജ് ചെയ്താൽ മതി.അതല്ല എങ്കിൽ താഴെ നൽകിയിട്ടുള്ള ഈ ലിങ്ക് ഉപയോഗിച്ച് നേരിട്ട് വാട്സാപ്പിൽ പ്രവേശിച്ച് കോവിഡ് സർട്ടിഫിക്കറ്റിനായി മെസ്സേജ് അയക്കാവുന്നതാണ്. ഇതിനായി ഉപയോഗിക്കേണ്ട ലിങ്ക് http://wa.me/919013151515 എന്നതാണ്.
മുകളിൽ പറഞ്ഞ രീതിയിലൂടെ നിങ്ങൾ വാട്സാപ്പ് വഴി മെസ്സേജ് അയക്കുമ്പോൾ Cowin പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ കാണാവുന്നതാണ്. ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ള ആളുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പേരിന് തൊട്ടടുത്ത കാണുന്ന നമ്പർ ടൈപ്പ് ചെയ്താൽ ഉടൻതന്നെ കോവിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് pdf രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാവുന്നതാണ്. മുകളിൽ പറഞ്ഞ രീതിയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിങ്ങൾക്ക് നിങ്ങളുടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.