കോവിഡ് ബാധിച്ച് നിരവധി പേരാണ് സാമ്പത്തികമായി ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നത്. എന്നുമാത്രമല്ല പല കുടുംബങ്ങളിലെയും പ്രധാന വരുമാനമാർഗം ആയിരുന്ന വ്യക്തി മരണപ്പെടുന്ന അവസ്ഥയും ഉണ്ടായിട്ടുള്ള ഈ ഒരു സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും പലതരത്തിലുള്ള ആനുകൂല്യങ്ങൾ ലഭ്യമായിരുന്നു. ഇത്തരത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട കുടുംബത്തിലെ പ്രധാന വരുമാനമാർഗം നിലച്ചവർക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഒരു കോവിഡ് ലോൺ പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്.
കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രധാന വരുമാനമാർഗം ആയിരുന്ന വ്യക്തിയുടെ കുടുംബങ്ങളിലെ അംഗങ്ങൾക്ക് വേണ്ടി സ്വന്തമായി ഒരു തൊഴിൽ തുടങ്ങുന്നതിന് വേണ്ടി ഗവൺമെന്റ് നൽകുന്ന ഇൻസ്റ്റൻഡ് ലോൺ പ്രകാരം അഞ്ച് ലക്ഷം രൂപവരെ ധനസഹായമായി ലഭിക്കുന്നതാണ്. കോവിഡിന്റെ രണ്ടാംഘട്ടത്തിൽ രോഗം പിടിപെട്ട് മരണപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭ്യമാകുക.കേരള പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ ആണ് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
കോവിഡ് ബാധിച്ച് പ്രധാന വരുമാനമാർഗം നഷ്ടപ്പെട്ട പട്ടികജാതി കുടുംബങ്ങളിലെ ആശ്രിതർക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ഈ ഒരു പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ വായ്പയും, അതോടൊപ്പം തന്നെ സബ്സിഡിയും ഒരുമിപ്പിച്ചു കൊണ്ടാണ് ആവിഷ്കരിച്ചിട്ടുള്ളത്. വായ്പാ തുകയുടെ അഞ്ചുലക്ഷം രൂപയിൽ 20 ശതമാനം അല്ലെങ്കിൽ ഒരു ലക്ഷം രൂപ ഇതിൽ ഏതാണോ കുറവ് അത് സർക്കാരിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന അഞ്ച് ലക്ഷം രൂപ കൊണ്ട് ഒരു സ്വയം തൊഴിൽ കണ്ടെത്തുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
അഞ്ചു ലക്ഷം രൂപ വായ്പയായി ലഭിക്കുന്ന ഈ പദ്ധതിയുടെ പലിശ നിരക്ക് 6 % ആണ്. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ പ്രായം 18 വയസ്സിനും 60 വയസ്സിനും ഇടയിൽ ആയിരിക്കണം. അപേക്ഷിക്കുന്നയാളുടെ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
പ്രധാന വരുമാനം നൽകിയിരുന്ന ആൾ മരണപ്പെട്ടത് കോവിഡ് ബാധിച്ചാണ് എന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അപേക്ഷകൻ ഹാജരാക്കണം. കൂടാതെ കോർപ്പറേഷന്റെ മറ്റ് വായ്പ നിബന്ധനകളും അപേക്ഷകൻ പാലിക്കേണ്ടതാണ്.
വായ്പ പദ്ധതിക്കായി അപേക്ഷിക്കാൻ അർഹരായവർക്ക് അതാത് ജില്ലയിലെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ജൂൺ 26 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. വായ്പാ തുക ലഭിക്കുന്നതിനായി കോർപ്പറേഷൻ നിബന്ധനകൾക്ക് അനുസൃതമായി വസ്തു ജാമ്യം അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യം എന്നിവ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
Contact-0497 2705036