ഇന്ന് മലയാളികളിൽ പ്രധാനമായും കാണപ്പെടുന്ന ഒരു രോഗമാണ് കൊളസ്ട്രോൾ. എന്നാൽ പലപ്പോഴും കൊളസ്ട്രോളിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല.എത്തരത്തിലുള്ള ഭക്ഷണ രീതികളാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത് എന്നും കൊളസ്ട്രോൾ വന്നുകഴിഞ്ഞാൽ അതിനെ എങ്ങനെ നിയന്ത്രിക്കണമെന്നും എങ്ങിനെ കൊളസ്ട്രോൾ കണ്ടെത്താമെന്നും എല്ലാമാണ് താഴെ നൽകിയിരിക്കുന്ന വീഡിയോയിലൂടെ ഡോക്ടർ വിശദമാക്കുന്നത്.
മനുഷ്യ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കണ്ടെത്തുന്നതിനുള്ള ഒരു പ്രധാന ടെസ്റ്റാണ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്.ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് നടത്തുന്നതിലൂടെ ടോട്ടൽ കൊളസ്ട്രോളിന്റെ അളവ്,LDL എന്നിവയുടെ അളവുകളെ അടിസ്ഥാനമാക്കിയാണ് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കണക്കാക്കുന്നത്.
കൊളസ്ട്രോളിൽ തന്നെ രണ്ടുതരത്തിലാണ് പ്രധാനമായും കൊളസ്ട്രോളുകളെ തരംതിരിച്ചിരിക്കുന്നത്. HDL എന്നറിയപ്പെടുന്ന കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമായ രീതിയിലുള്ളതാണ്.എന്നാൽLDL ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ആണ് കാണിക്കുന്നത്.മറ്റൊരു രീതിയിലുള്ള കൊളസ്ട്രോളായ ട്രൈഗ്ലി സറൈഡ് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് എത്ര ശതമാനമാണ് ഊർജ്ജമായി ലഭിക്കുന്നത് എന്നാണ് കാണിക്കുന്നത്.
ഈ കൊളസ്ട്രോളിന്റെ അളവ് 150 റേഞ്ചിൽ കണ്ട്രോൾ ചെയ്യേണ്ടതാണ് അതുപോലെ LDL ന്റെ കളവ് 100 നും 140 നും ഇടയിൽ ആണെങ്കിൽ കുഴപ്പമില്ല.അതായത് ഒരു കൊളസ്ട്രോൾ റിപ്പോർട്ട് എടുക്കുമ്പോൾ മുകളിൽ പറഞ്ഞ രീതിയിലുള്ള കൊളസ്ട്രോളുകളുടെയും അളവിനെ ആശ്രയിച്ചുകൊണ്ട് മാത്രമാണ് നിങ്ങളുടെ ശരീരത്തിന്റെ കൊളസ്ട്രോൾ ലെവൽ കണ്ടെത്തുന്നത്.ലിപിഡ് പ്രൊഫൈൽ ഫുൾ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ശരീരത്തിന്റെ ആകെ കൊളസ്ട്രോൾ കണ്ടെത്താൻ സാധിക്കുകയുള്ളൂ.
പുതിയ ജീവിത രീതി അനുസരിച്ച് 30 വയസ്സു മുതൽ 40 വയസ്സ് വരെ തീർച്ചയായും എല്ലാവരും ഈ ടെസ്റ്റ് ചെയ്യേണ്ടതാണ്. 40 വയസ്സുമുതൽ 60 വയസ്സ് വരെയുള്ള ഏതൊരാളും ഓരോ ആറു മാസത്തിലും ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്തു നോക്കേണ്ടതാണ്.അതുപോലെ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും ടെസ്റ്റ് നടത്തി നോക്കുന്നത് കൂടുതൽ പ്രയോജനപ്പെടുന്നു.
ഇതുകൂടാതെ തൈറോയ്ഡ്, അമിതവണ്ണം എന്നീ അസുഖമുള്ളവർ നിർബന്ധമായും ചെയ്യേണ്ട ഒന്നാണ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്.കൊളസ്ട്രോളിന് ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുന്നത് ഹാർട്ടറ്റാക്ക് വരുന്നതിനുള്ള സാധ്യത കൂട്ടുന്നു. ട്രൈഗ്ലിസറൈഡ്, LDL എന്നിവയുടെ അളവ് കൂടുതലുള്ള വ്യക്തികൾക്ക് ഹൃദയത്തിൽ ബ്ലോക്കു കൾ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
പെട്ടെന്ന് സംഭവിക്കുന്ന മരണങ്ങളുടെ എല്ലാം പിന്നിലുള്ള പ്രധാന കാരണം ട്രൈഗ്ലിസറൈഡ് അളവ് കൂടുന്നതാണ്.വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവർക്കും ട്രൈഗ്ലിസറൈഡ് അളവ് പലപ്പോഴും കൂടുതലായി കാണാറുണ്ട്.എന്നാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നത്തിന് പ്രധാന കാരണം.
ഒരുപാട് ഭക്ഷണം കഴിച്ചശേഷം എത്ര വർക്ക്ഔട്ട് ചെയ്തലും ഈയൊരു പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുകയില്ല. ഇതിനൊരു പരിഹാരമായി പറയുന്നത് അമിതമായ കാർബോഹൈഡ്രേറ്റ്, ഗ്ലൂക്കോസ് എന്നിവ അടങ്ങുന്ന ഭക്ഷണസാധനങ്ങൾ ആഹാരത്തിൽ നിന്നും ഒഴിവാക്കുക എന്നതാണ്.
പുരുഷന്മാരിൽ 10 മുതൽ 15 ശതമാനം വരെയാണ് കൊഴുപ്പിന്റെ അളവ് ആവശ്യമായി വരുന്നുള്ളൂ. അതുപോലെ സ്ത്രീകളിൽ 25 മുതൽ 30 ശതമാനം മാത്രം കൊഴുപ്പാണ് ആവശ്യം ആയിട്ടുള്ളൂ.ഇതിൽ കൂടുതൽ കൊഴുപ്പിന്റെ അളവ് കാണിക്കുകയാണെങ്കിൽ അത് ഭാവിയിൽ വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും സ്ട്രോക് പോലുള്ള അസുഖങ്ങൾക്കും കാരണമായേക്കാം.അതുകൊണ്ട് ആവശ്യത്തിന് മാത്രം ഭക്ഷണം കഴിച്ച് നല്ല ഒരു ജീവിതശൈലി ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. കൂടുതലറിയാൻ താഴെ നൽകിയ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.