കേരള സർക്കാർ പോത്ത് വളർത്തൽ പദ്ധതി | 50,000 രൂപ ധന സഹായം , വിശദമായ വിവരങ്ങൾ അറിയാം

Spread the love

ഈ കൊറോണ കാലത്ത് ഒരുപാട് പേരാണ് ജോലി നഷ്ടമായി വീട്ടിൽ ഇരിക്കുന്നത്. ഇത്തരക്കാർക്ക് ഒരു കൈത്താങ്ങ് എന്നോണം സംസ്ഥാന ഗവൺമെന്റ് പോത്തു വളർത്തൽ പദ്ധതി ആരംഭിച്ചിരിക്കുന്നു.അമ്പതിനായിരം രൂപവരെ സബ്സിഡിയായി ലഭിക്കുന്ന ഈ പദ്ധതി എല്ലാവർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ഉള്ളത്.

എന്തെല്ലാമാണ് ഈ പോത്ത് വളർത്തൽ പദ്ധതിയുടെ പ്രത്യേകതകൾ?

കുടുംബശ്രീ വഴിയാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നത്.കുടുംബശ്രീയിലെ അംഗങ്ങളെ അഞ്ചുപേരടങ്ങുന്ന യൂണിറ്റുകളായി തരംതിരിക്കുകയും ഒരു യൂണിറ്റിന് 10 പോത്തു കുട്ടികളെ വീതം നൽകി അഞ്ചു പേർക്ക് രണ്ടു പോത്ത് കുട്ടികൾ എന്ന കണക്കിൽ ആണ് നൽകുന്നത്.

Also Read  സ്ത്രീകൾക്ക് ലോൺ മൂന്ന് ലക്ഷം രൂപ വരെ കിട്ടും ഇപ്പോൾ അപേക്ഷിക്കാം

ഇതിനായി ചിലവഴിക്കുന്ന തുക 1,50000 രൂപയാണ്. ഇതിനായി കുടുംബശ്രീ മിഷൻ തന്നെയാണ് മുൻകൈ എടുക്കുന്നത്. എന്നുമാത്രമല്ല അൻപതിനായിരം രൂപ വരെ ഇതിൽ നിന്നും സബ്സിഡിയും ലഭിക്കുന്നതാണ്.

ഈ അമ്പതിനായിരം രൂപ പത്ത് പേരടങ്ങുന്ന ഗ്രൂപ്പിലേക്ക് മൊത്തം ആയാണ് ലഭിക്കുന്നത്.ഇത്തരത്തിൽ ഓരോ ആൾക്കും പത്തായിരം രൂപ വീതം ലഭിക്കുന്നതാണ്. പ്രത്യേകിച്ച് മുതൽമുടക്ക് ഒന്നും തന്നെ ഇല്ലാതെ തുടങ്ങാം എന്നതുകൊണ്ടുതന്നെ ഇതിൽ നിന്നും പ്രതീക്ഷിക്കുന്ന ലാഭവും വലുതാണ്.

35,000 രൂപ വരെ ലാഭം ലഭിക്കുമെന്നാണ് നിലവിലെ കണക്കുകൾ പറയുന്നത്.ഇത്തരത്തിൽ ഈ പദ്ധതിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്കായി CDS മുഖാന്തരം ഓരോ ഓറിയന്റൽ റേഷൻ ക്ലാസുകൾ നടത്തുകയും അതുവഴി താല്പര്യമുള്ളവരെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിങ്ങൾക്ക് ഇതിനു യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുന്നത്.

Also Read  1200 രൂപയുടെ സൗജന്യ കിറ്റും 25 കിലോ വരെ അരിയും സംസ്ഥാനത്തെ വലിയ ആനുകൂല്യം

ഇതുകൂടാതെ MES സ്ഥാപനങ്ങൾ വഴിയാണ് ഇതിനായുള്ള ബാങ്ക് വായ്പ ലഭ്യമാക്കു ന്നത്.കൂടാതെ കുടുംബശ്രീ വഴി തന്നെ ഇതിനായുള്ള ഗ്രൂപ്പ് സ്കിൽ ക്ലാസുകൾ ലഭിക്കുകയും ചെയ്യും.ബാങ്കുകൾ ലോൺ അപ്പ്രൂവ് ചെയ്യുമ്പോൾ തന്നെ സബ്സിഡി തുക നിങ്ങൾക്ക് ലഭിക്കുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ കുടുംബശ്രീ വഴിയോ ഇല്ലാ എങ്കിൽ കുടുംബശ്രീ ഓഫീസുകൾ മുഖാന്തരം ഈ ഒരു പദ്ധതിയുടെ ഭാഗം ആകാവുന്നതാണ്.


Spread the love

Leave a Comment