നമ്മളെല്ലാവരും മിക്ക കാര്യങ്ങൾക്കും ഒരു പ്രധാന രേഖയായി ഉപയോഗിക്കുന്ന ഒന്നാണ് റേഷൻ കാർഡ്. എന്നാൽ നിലവിൽ പുസ്തകരൂപത്തിൽ ആണ് നമ്മളെല്ലാവരും റേഷൻകാർഡ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ പെട്ടെന്ന് കേടാകുന്നതിനും , മറ്റും കാരണമാകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇലക്ട്രോണിക് ആധാറിന്റെ രൂപത്തിലുള്ള റേഷൻ കാർഡുകൾ നൽകാനായി സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുള്ള പുതിയ വിവരങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.
മെയ് മാസം മൂന്നാം തീയതി മുതൽ ഇലക്ട്രോണിക് റേഷൻ കാർഡുകൾ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ്. നിലവിൽ റേഷൻ കാർഡുകൾ ഉള്ളവർക്ക് മാത്രമല്ല പുതിയതായി റേഷൻ കാർഡ് എടുക്കുന്ന വർക്കും ഇലക്ട്രോണിക് റേഷൻ കാർഡുകൾ ആയിരിക്കും ലഭിക്കുക. എന്നാൽ ഇത് സർക്കാരിൽ നിന്നും നേരിട്ട് ലഭിക്കുകയല്ല ചെയ്യുന്നത്. പകരം റേഷൻ കാർഡ് ഗുണഭോക്താക്കൾ അക്ഷയ പോലുള്ള ജനസേവന കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുകയും അതുവഴി പിഡിഎഫ് രൂപത്തിലുള്ള ഇലക്ട്രോണിക് റേഷൻ കാർഡുകൾ ഡൗൺലോഡ് ചെയ്ത് എടുക്കുകയും ആണ് ചെയ്യേണ്ടത്.
ഇത്തരത്തിൽ ഇലക്ട്രോണിക് റേഷൻ കാർഡുകൾ നിലവിൽ വരുന്നതോടെ റേഷൻ കാർഡിൽ നിന്നും നിങ്ങൾ ആനുകൂല്യം കൈപ്പറ്റുക യാണെങ്കിൽ അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതാണ്. എന്നാൽ ഇതിനായി നിങ്ങൾ നൽകുന്ന ഫോൺ നമ്പർ കൃത്യമായിരിക്കണം എന്ന കാര്യം ശ്രദ്ധിക്കുക. ഇത് കൃത്യമായി ചെയ്താൽ മാത്രമാണ് നിങ്ങൾക്ക് പിഡിഎഫ് രൂപത്തിലുള്ള ഇലക്ട്രോണിക് റേഷൻ കാർഡ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.
പുസ്തകരൂപത്തിലുള്ള കാർഡുകൾക്ക് നിലവിൽ പ്രാബല്യമുണ്ട്. അതുകൊണ്ടുതന്നെ ഇവ നിങ്ങൾക്ക് ഇപ്പോൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ പുതിയതായി റേഷൻ കാർഡിനായി അപേക്ഷ നൽകുന്നവർക്കും, ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ വരുത്തേണ്ട വർക്കും പിഡിഎഫ് രൂപത്തിലുള്ള ഇലക്ട്രോണിക് കാർഡുകളാണ് ലഭിക്കുക. ഒരു വോട്ടർ ഐഡി ഉപയോഗിക്കുന്ന രീതിയിൽ പോക്കറ്റിൽ വയ്ക്കാവുന്ന അതെ രീതിയിൽ തന്നെയാണ് പുതിയ റേഷൻ കാർഡുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.
നിലവിൽ വ്യത്യസ്ത വിഭാഗക്കാർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള കാർഡുകളാണ് നൽകിയിരുന്നതെങ്കിൽ പുതിയ കാർഡിൽ അങ്ങിനെ നിറവ്യത്യാസം ഉണ്ടാകില്ല. എന്നാൽ ഇതു ഉൾപ്പെടുന്ന കൃത്യമായ വിവരങ്ങൾ കാർഡിൽ നൽകിയിട്ടുണ്ടായിരിക്കും. ഇതുവഴി റേഷൻ കാർഡുകളിൽ ഒരു തുല്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു. സിറ്റിസൺ വെബ്സൈറ്റ് വഴിയോ അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയോ പുതിയ E- റേഷൻകാർഡിന് ആയുള്ള അപേക്ഷകൾ നൽകാവുന്നതാണ്.
താലൂക്ക് സപ്ലൈ ഓഫീസർ വെരിഫൈ ചെയ്തു അപേക്ഷ സ്വീകരിച്ചാൽ പിഡിഎഫ് രൂപത്തിലുള്ള കാർഡുകൾ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. നിങ്ങൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒരു OTP ലഭിക്കുന്നതാണ് ഇത് വഴിയാണ് വെരിഫൈ ചെയ്താണ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് . നിലവിൽ പുസ്തകരൂപത്തിൽ ഉള്ള റേഷൻ കാർഡുകൾക്ക് പ്രാബല്യമുള്ളതുകൊണ്ടുതന്നെ തിരക്കിട്ട് അത് മാറ്റേണ്ടതില്ല. എന്നാൽ പുതിയതായി അപ്ലൈ ചെയ്യുന്നവർക്കോ മാറ്റങ്ങൾ ആവശ്യമുള്ളവർക്കോ E രൂപത്തിലുള്ള റേഷൻ കാർഡുകൾക്ക് ആയി അപേക്ഷ നൽകാവുന്നതാണ്.