കേരളത്തിലെ സ്ത്രീകൾക്ക് 10 കോഴിയും കൂടും തീറ്റയും ലഭിക്കും

Spread the love

സ്വന്തമായി ഒരു വരുമാനം കണ്ടെത്തുക എന്നതാണ് നമ്മുടെ നാട്ടിലെ മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബശ്രീ വഴിയും അല്ലാതെയും നിരവധി പദ്ധതികളാണ് സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി കേരള സർക്കാർ രൂപീകരിച്ചു കൊണ്ടിരിക്കുന്നത്.

കൃഷിക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനമായതു കൊണ്ട് തന്നെ കേരളത്തിലെ സ്ത്രീകൾ ഏറ്റവും കൂടുതൽ വീട്ടിൽ കോഴിവളർത്തൽ പോലുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്.വീട്ടിൽ കോഴി വളർത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വേണ്ടി സർക്കാർ ആരംഭിച്ചിട്ടുള്ള വിവിധ പദ്ധതികളെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.

വാണിജ്യ അടിസ്ഥാനത്തിൽ കോഴികൂട് നിർമ്മിക്കുന്നതിനും കോഴി വളർത്തുന്നതിനും വേണ്ടി വ്യത്യസ്ത രീതിയിലുള്ള വായ്പാ പദ്ധതികളും, അതിന് ആവശ്യമായ സബ്സിഡികളും സർക്കാരിന്റെ ഭാഗത്തുനിന്നും നൽകിവരുന്നുണ്ട്. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ പദ്ധതികളായ കെപ്കോ വനിതാ മിത്ര, കെപ്കോ ആശ്രയ, നഗര പ്രിയ എന്നിങ്ങനെയുള്ള വ്യത്യസ്ത പദ്ധതികൾക്ക്‌ കീഴിലായി ധനസഹായ പദ്ധതികളും സബ്സിഡികളും നൽകി വരുന്നുണ്ട്.

Also Read  സുകന്യ സമൃദ്ധി യോജന - 1000 രൂപ നിക്ഷേപത്തിലൂടെ 5,40000 രൂപ കിട്ടുന്ന പദ്ധതി 2021

എന്താണ് കെപ്കോ വനിതാ മിത്ര പദ്ധതി?

നിലവിൽ നിരവധിപേരാണ് പശു, ആട് ഫാമുകൾ കേരളത്തിൽ നടത്തുന്നത്. എന്നാൽ ഇതേ രീതിയിൽ കോഴിഫാമുകൾ നടത്തുന്നതിനുവേണ്ടി പഞ്ചായത്തുകൾ മുഖേന സർക്കാർ നൽകുന്ന ഒരു പദ്ധതിയാണ് കെപ്കോ വനിതാ മിത്ര പദ്ധതി . തിരഞ്ഞെടുക്കുന്ന പഞ്ചായത്തിന് കീഴിലുള്ള 500 വനിതകൾക്കാണ് കോഴി വളർത്തുന്നതിനുള്ള ധനസഹായം ലഭിക്കുക. ഓരോരുത്തർക്കും എട്ട് കോഴികൾ,അഞ്ച് കിലോ തീറ്റ, 50 രൂപയുടെ മരുന്ന് എന്നിവ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്.

എന്താണ് കെപ്കോ വനിതാ ആശ്രയപദ്ധതി ?

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകൾക്ക് കീഴിൽ ഉള്ള വിധവകളായ സ്ത്രീകൾക്ക് പത്തു കോഴി, 10 കിലോ തീറ്റ, 50 രൂപയുടെ മരുന്ന് എന്നിവ നൽകുന്ന ഒരു പദ്ധതിയാണ് ഇത്. ഇത്തരം പദ്ധതികൾ പഞ്ചായത്ത് മുഖേന നടപ്പാക്കുന്നതു കൊണ്ടു തന്നെ അപേക്ഷകൾ നൽകുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വേണ്ടി പഞ്ചായത്തുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

Also Read  ജനുവരി മുതൽ വീണ്ടും 100 ദിവസത്തേക്ക് സൗജന്യ കിറ്റ്

എന്താണ് കെപ്കോ നഗര പ്രിയ പദ്ധതി?

നഗരപ്രദേശങ്ങളിലെ മുട്ടയുത്പാദനം വർധിപ്പിക്കുന്നതിനു വേണ്ടിയും , അടുക്കള മാലിന്യങ്ങൾ ഉപയോഗപ്പെടുത്തി മുട്ട ഉൽപാദന ചിലവ് കുറയ്ക്കുക, ഒരു പരിധിവരെ മാലിന്യസംസ്കരണത്തെ സഹായിക്കുക എന്നീ ഉദ്ദേശങ്ങൾ മുന്നിൽ കണ്ടു കൊണ്ട് കോർപറേഷൻ മുൻസിപ്പാലിറ്റികൾ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നഗര പ്രിയ.

നഗരപരിധി പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കി യിട്ടുള്ളവർക്ക് എപിഎൽ, ബിപിഎൽ കാർഡ് വ്യത്യാസമില്ലാതെ അഞ്ചു കോഴി, അഞ്ചു കിലോ തീറ്റ, ആധുനികരീതിയിലുള്ള കൂട്, ആവശ്യമായ മരുന്ന് എന്നിവ പദ്ധതിപ്രകാരം ലഭിക്കുന്നതാണ്. ഒരു നിശ്ചിത തുക ഗുണഭോക്തൃ വിഹിതമായി നൽകേണ്ടിവരും.

Also Read  കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടോ സൗജന്യമായി 5,000 രൂപ ലഭിക്കാൻ ഒരു അവസരം

തീർച്ചയായും കോഴി വളർത്തൽ വരുമാന മാർഗമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദമായ പദ്ധതിയാണ് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ആവിഷ്കരിച്ച ഈ പദ്ധതികൾ എന്ന കാര്യത്തിൽ സംശയമില്ല.


Spread the love

Leave a Comment