ഇന്ന് എല്ലാവരും പണം പിൻവലിക്കുന്നതിനായി എടിഎം മെഷീനുകൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ ബാങ്കിംഗ് മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ച എടിഎം എന്ന ഉപകരണം പുറത്തിറങ്ങിയിട്ട് 50 വർഷം തികയാൻ പോകുന്നു എന്നത് പലർക്കും അറിയാത്ത വസ്തുതയാണ്. ബ്രിട്ടീഷ് ബാങ്കായ ബാർക്ലെസാണ് വടക്കൻ ലണ്ടനിലുള്ള എൻഫീൽഡ് എന്ന പട്ടണത്തിൽ 1967 ജൂൺ 27 ന് എടിഎം മെഷീൻ സ്ഥാപിച്ചത്.
പ്രശസ്ത ഇംഗ്ലീഷ് ടെലിവിഷൻ താരം റെഗ് വാർനെയാണ് ആദ്യത്തെ എടിഎം മെഷീൻ ഉദ്ഘാടനം ചെയ്തത് എ ടി എം മെഷീനുകൾ അരനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വൻ ഒരുക്കങ്ങളാണ് ഇപ്പോൾ എൻഫീൽഡ് പട്ടണത്തിൽ സ്ഥാപിച്ച ആദ്യത്തെ എടിഎം മെഷീനിൽ നടത്തുന്നത്.അതായത് മുഴുവനും സ്വർണത്തിൽ പൂശിയ എടിഎം മെഷീൻ, ചുവപ്പ് പരവതാനി എന്നിവ ഇവിടെ ഒരുക്കി കഴിഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ എടിഎം ബാങ്ക് മുംബൈയിൽ പുറത്തിറക്കിയത് 1987 ൽ എച്ച് എസ് ബി സി ബാങ്കാണ്. അതിനു ശേഷം ആറു വർഷം കഴിഞ്ഞ് കേരളത്തിൽ ATM സംവിധാനം ആദ്യമായി നിലവിൽ വന്നത് തിരുവനന്തപുരത്തു വെള്ളയമ്പലം എന്ന സ്ഥലത്തു. 1992ൽ ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് ആണ് ഇത് സ്ഥാപിച്ചത്.
തുടക്കത്തിൽ പണം പിൻവലിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന എടിഎം മെഷീനുകൾ ഇന്ന് പണം നിക്ഷേപിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ തുടങ്ങി. ലോകത്തിലെ ആദ്യത്തെ എടിഎം മെഷീൻ രൂപകൽപ്പന ചെയ്തത് ബ്രിട്ടീഷ് കാരനായ “ജോൺ ആൻഡ്രിയൻ ഷേപ്പേർഡ് ബാരൻ “എന്ന എൻജിനീയറാണ്.
എന്നാൽ ഇദ്ദേഹത്തിന്റെ അച്ഛൻ കുറച്ചുകാലം ബ്രിട്ടീഷ് ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ളത് ഇന്ത്യയുമായുള്ള എടിഎം മെഷീൻ ബന്ധം ഊട്ടിയുറപ്പിക്കുന്നു.1925 ഷില്ലോങ്ങിൽ വെച്ചാണ് വില്യമിന് ജോൺ പിറന്നത്. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇവർ ഇവിടെ നിന്നും ബ്രിട്ടനിലേക്ക് പോവുകയും, പഠനശേഷം ജോൺ” ഡി ലാ റൂ “എന്ന കമ്പനിയിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. ഒരു ദിവസം പണം എടുക്കുന്നതിനു വേണ്ടി ബാങ്കിൽ എത്തിയപ്പോൾ ബാങ്ക് അടച്ചത് പണം ലഭിക്കാത്തതിന് കാരണമാവുകയും തുടർന്ന് ഇതിന് ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിനുള്ള വഴികൾ അദ്ദേഹം ചിന്തിച്ചു.
തുടർന്ന് നാണയങ്ങൾ ഇട്ടാൽ മിഠായികൾ വരുന്ന മെഷീൻ എന്ന ആശയം കടമെടുത്തുകൊണ്ട് മിഠായികൾക്ക് പകരം പണം വരുന്ന രീതിയിലുള്ള മെഷീൻ നിർമിക്കുന്നതിനെ പറ്റി ആലോചിച്ചു. തുടക്കത്തിൽ ചെക്ക് രൂപത്തിൽ ടോക്കണുകൾ മെഷീനിൽ നിക്ഷേപിക്കുകയും അതുവഴി 10 പൗണ്ട് ലഭിക്കുന്ന രീതിയിലുമാണ് മെഷീൻ വർക്ക് ചെയ്തിരുന്നത്.
അത്യാവശ്യഘട്ടങ്ങളിൽ 10 പൗണ്ട് മാത്രം ആവശ്യമായി വരുള്ളു എന്ന നിഗമനത്തിൽ നിർമ്മിച്ച എടിഎം മെഷീനുകളിൽ ആറക്ക PIN നമ്പർ നൽകാൻ ആയിരുന്നു ഉദ്ദേശിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ അക്കങ്ങൾ ഓർത്തുവയ്ക്കാൻ ഉള്ള ബുദ്ധിമുട്ട് അറിയിച്ചത് വഴി പിന്നീട് അത് നാല് അക്ക PIN നമ്പർ ആയി ചുരുക്കുകയാണ് ചെയ്തത്. മറ്റൊരു പ്രത്യേകത ഇന്നും എല്ലാ എടിഎമ്മുകളും ഇത്തരത്തിൽ നാലക്ക നമ്പറുകളാണ് PIN നമ്പറായി ഉപയോഗിക്കുന്നത് എന്നതാണ്.
1969ൽ ബ്രിട്ടനിൽ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ജപ്പാനിലേക്കും ഒക്കെ എടിഎം മെഷീൻ എന്ന ആശയം വ്യാപിച്ചതു കൊണ്ടുതന്നെ, ATM മെഷീനുകളുടെ ചരിത്രത്തിൽ ഈ വർഷത്തിനുള്ള പ്രാധാന്യം ചെറുതല്ല എന്ന് മനസ്സിലാക്കാം.
തുടക്കത്തിൽ പണം പിൻവലിക്കുന്നതിനായി വൻജനാവലിയാണ് എടിഎഎം മെഷീനു മുന്നിൽ തടിച്ചുകൂടിയത്. എന്നാൽ ഇത് വലിയ ഗതാഗതകുരുക്ക് ഉണ്ടാക്കാൻ തുടങ്ങി എന്നത് മാത്രമല്ല പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിലും വലിയ പ്രശ്നങ്ങളാണ് ATM സൃഷ്ടിച്ചത്. എടിഎം വഴി പണം പിൻവലിക്കുന്ന വിവരങ്ങൾ ടാലി ചെയ്തതിനുശേഷം മാത്രം വീട്ടിൽ പോകാൻ പറ്റുന്നുള്ളൂ എന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ വിഷമതകളും മറ്റൊരു പ്രശ്നമായിരുന്നു.
ലോകത്തിലെ ആദ്യ എടിഎം മിഷൻ പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ മറ്റു ബാങ്കുകളും എടിഎം മെഷീൻ എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങി. തുടർന്ന് ടെക്നോളജി സ്ഥാപനമായ സ്പീഡ് ടെക്കുമായി സഹകരിച്ച് മിഡ്ലാൻഡ് ബാങ്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി എടിഎം മെഷീൻ സ്ഥാപിച്ചു.
എന്നാൽ ഇപ്പോൾ ഉപയോഗിക്കുന്ന രീതിയിലുള്ള സ്വയ്പ്പ് കാർഡുകൾ ആദ്യമായി പുറത്തിറക്കിയത് സുമിടോമോ എന്ന ബാങ്ക് ആണ്.1973 ആയപ്പോഴേക്കും അമേരിക്കയുടെ വിവിധഭാഗങ്ങളിലായി രണ്ടായിരത്തിലധികം എടിഎം മെഷീനുകൾ സ്ഥാപിച്ചു. ബാങ്ക് ഓഫ് അമേരിക്കപോലുള്ള ബാങ്കുകൾ പണം എടുക്കുന്നതിനായി എടിഎം മെഷീൻ സംവിധാനം ഉപയോഗിക്കുന്നവർക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനുള്ള വീഡിയോ ചാറ്റ് സൗകര്യം വരെ ഏർപ്പെടുത്തി.
എന്നാൽ ജപ്പാൻ ബയോമെട്രിക് സംവിധാനം കൊണ്ടുവന്നത് പണം പിൻവലിക്കുന്നതിന് കൂടുതൽ സുരക്ഷ നൽകുന്നതിന് സഹായിച്ചു. പണത്തിനുപകരം സ്വർണക്കട്ടികൾ ലഭിക്കുന്ന എടിഎമ്മുകൾ ദുബായിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് നമ്മൾ ചിലരിലെങ്കിലും അത്ഭുതമുളവക്കുന്നതാണ് …