കേന്ദ്ര സർക്കാർ ലോൺ പദ്ധതി | 10000 മുതൽ 10 ലക്ഷം വരെ ലഭിക്കും

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്.ഇത്തരക്കാർക്ക് ഒരു കൈത്താങ്ങ് എന്നോണം കേന്ദ്രസർക്കാർ മൂന്നു ലക്ഷം കോടി രൂപയുടെ ഒരു സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പ്രകാരം വ്യത്യസ്ത മേഖലകളിൽ ഉള്ളവർക്ക് സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതാണ്. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്നും ആർക്കെല്ലാം പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുമെന്നും ആണ് ഇന്നു നമ്മൾ നോക്കുന്നത്.

ഈ ഒരു പദ്ധതിപ്രകാരം ഏകദേശം 300000 ലക്ഷം കോടി രൂപ 22000 MSME സംരംഭങ്ങൾ എന്ന കണക്കിലാണ് ഒരു ദിവസം ചിലവഴിക്കുന്നത്. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് ഒരു കൈത്താങ്ങ് എന്നോണം SBI മുഖേനയാണ് ലോണുകൾ നിലവിൽ ലഭ്യമാക്കുന്നത്. എന്നാൽ മറ്റ് നാഷണലൈസ്ഡ് സ്വകാര്യബാങ്കുകൾ വഴിയും വായ്പകൾ ലഭ്യമാക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി കൊണ്ടിരിക്കുകയാണ്.യാതൊരു വിധ ഈടോ ജാമ്യമോ ഇല്ലാതെ തന്നെ കേന്ദ്ര സർക്കാരിന്റെ ഉറപ്പോടെ കൂടി സംരംഭകർക്ക് ലോൺ ലഭ്യമാകുന്നതാണ്.

ലോൺ വേണോ ? മിനിറ്റുകൾക്കുള്ളിൽ മൊബൈലിലൂടെ 50,00

2020 ഒക്ടോബർ 31 അണ്ടറിൽ സംരംഭകർക്ക് ലോൺ ലഭ്യമാക്കുന്നതാണ്.സംരംഭകർക്ക് അവരുടെ ബാങ്കുകൾ വഴിയോ മറ്റ് ധനകാര്യസ്ഥാപനങ്ങൾ വഴിയോ തുക ലഭിക്കുന്നതാണ്.നിലവിൽ ബാങ്കുകളിൽ MSME ലോൺ എടുത്തിട്ടുള്ള സംരംഭകർക്കോ, ഗ്രൂപ്പുകൾക്കോ നിലവിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.25 കോടി മുതൽ 100 കോടി വരെ വാർഷിക ടേണോവർ ഉള്ളവർക്കാണ് ലോൺ ലഭ്യമാകുക.നിങ്ങളുടെ നിലവിലെ എം എസ് എം ഇ ലോൺ തുക എത്രയാണോ അതിന്റെ 20% വരെയാണ് ലോൺ തുകയായി ലഭിക്കുക.

Also Read  ഈട് ഇല്ലാതെ ലോൺ 160000 രൂപ ലഭിക്കും | തിരിച്ചടവ് കാലാവധി 5 വര്ഷം | പുതിയ അപേക്ഷ സമർപ്പിക്കാം

അതായത് നിങ്ങളുടെ നിലവിലെ ലോൺ തുക ഒന്നര ലക്ഷം രൂപയാണെങ്കിൽ മുപ്പതിനായിരം രൂപയാണ് ലോൺ തുകയായി ലഭിക്കുക.മാനുഫാക്ചറിങ്, ചെറുകിട സംരംഭങ്ങൾ, മറ്റ് വ്യാവസായിക സംരംഭങ്ങൾ എന്നിവർക്കെല്ലാം തന്നെ ഈ പദ്ധതിയിൽ ഭാഗമാകാവുന്നതാണ്.നിലവിൽ ബാങ്കുകളിൽ പലിശയായി ഈടാക്കുന്നത് 9.25 ശതമാനം വരെയും. മറ്റു സ്വകാര്യസ്ഥാപനങ്ങളിൽ 14 ശതമാനം വരെയുമാണ്.

നിങ്ങൾ ലോൺ എടുക്കുന്ന ബാങ്കിന് അനുസരിച്ച് തുക തിരിച്ചടയ്ക്കുന്നത് ഉള്ള കാലാവധിയിൽ വ്യത്യാസം വരുന്നതാണ്. നാലു വർഷമാണ് സാധാരണ ബാങ്കുകളിൽ നിലവിൽ തുക തിരിച്ചടയ്ക്കുന്നത് ഉള്ള സമയം ആയി പറയുന്നത്.എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ 12 മാസം വരെ മൊറട്ടോറിയം ലഭിക്കുന്നതാണ്.മുദ്ര ലോണുകൾ പോലെയുള്ള എല്ലാവിധ എംഎസ്എംഇ ലോണുകൾക്കും ഈ ലോണിന് കൂടി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read  ലോൺ ഉണ്ടോ ? പലിശ നിരക്ക് 14%ൽ നിന്നും 7%ലേക്ക് എങ്ങനെ കുറക്കാം

നിലവിൽ എംഎസ്എംഇ ലോണുകൾ ഉള്ളവർക്ക് വളരെ അധികം ഉപകാരപ്പെടുന്നതാണ് പുതിയ ഈ പദ്ധതി. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.


Spread the love

Leave a Comment