കോവിഡ് പ്രതിസന്ധി നമ്മുടെ രാജ്യത്ത് നിരവധി മേഖലകളെയാണ് ബാധിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വലിയ ഒരു വിഭാഗം ജനങ്ങളാണ്സാ മ്പത്തികപ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവർക്ക് ഒരു ആശ്വാസം എന്നോണം കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന PM kissan സമ്മാൻ നിധി അനുസരിച്ചുള്ള 2000 രൂപ ലഭിക്കാൻ പോവുകയാണ്.
നമ്മുടെ രാജ്യത്തെ കർഷകർക്ക് വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.36 ലക്ഷം കർഷക കുടുംബങ്ങൾക്ക് ആണ് ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2000 രൂപയാണ് 2021 -22 വർഷത്തെ ആദ്യഗഡുവായി അക്കൗണ്ടിൽ എത്തിച്ചേരുക. നിലവിൽ ഏഴു ഗഡുക്കളായി 14,000 രൂപ അക്കൗണ്ടിൽ ലഭിച്ചിട്ടുണ്ട്. എട്ടാം ഗഡുവായ ഈ ഒരു തുക കൂടി അക്കൗണ്ടിൽ എത്തുന്നതോടെ 16,000 രൂപ ലഭിക്കുന്നതാണ്.
കോവിഡിന് വ്യാപനം കാരണം ഏപ്രിൽ മാസം അവസാനത്തോടുകൂടി ലഭിക്കേണ്ട തുക കുറച്ച് വൈകാൻ ഇടയാക്കി. ഈ മാസം പതിനാലാം തീയതി 11മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ കർഷകരെ അതിസംബോധന ചെയ്യുന്നതാണ്. ഇതേസമയം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ DBT വഴി രാജ്യത്തെ കിസാൻ സമ്മാൻ നിധി അക്കൗണ്ട് ഉള്ള എല്ലാ കർഷകരുടെ അക്കൗണ്ടിലേക്കും ഈ ഒരു തുക എത്തിച്ചേരുന്നതാണ്.
രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളിലേക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്നതാണ്. അത് ലഭിച്ചിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക. അതോടൊപ്പം തന്നെ ബാങ്ക് അക്കൗണ്ടിലെ നിലവിലെ ബാലൻസ് ഒന്ന് ചെക്ക് ചെയ്യുകയും വേണം. ഈ രീതിയിൽ ബാലൻസ് ചെക്ക് ചെയ്യാൻ അറിയാത്തവർക്കായി ബാങ്കിന്റെ ടോൾഫ്രീ നമ്പർ ഉപയോഗിച്ച് ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങൾ അറിയാവുന്നതാണ്. മെയ്മാസം പതിനാലാം തീയതി 11 മണിക്ക് തുക വിതരണം ആരംഭിക്കുമെന്ന് അറിയുന്നു. ഈയൊരു ലോക ഡൗൺ സമയത്ത് തീർച്ചയായും കർഷകർക്ക് ഉപകാരപ്പെടുന്ന ഒരു ആനുകൂല്യം തന്നെയാണ് ഇതുവഴി ലഭ്യമാകുന്നത്.
ലോക് ഡൗൺ ആയതുകൊണ്ട് തന്നെ എല്ലാവരും വീട്ടിലിരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത് പലരുടേയും ജോലിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൽ നിന്നും സൗജന്യ ഭക്ഷ്യ കിറ്റ്, കേന്ദ്ര സർക്കാരിൽ നിന്നും സൗജന്യ അരി എന്നിവ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മാസത്തോടുകൂടി അവസാനിച്ചിരുന്ന ഭക്ഷ്യക്കിറ്റ് വിതരണം കൊറോണ വ്യാപനത്തെ അടിസ്ഥാനമാക്കി തുടരാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു.
അതുകൊണ്ടുതന്നെ മെയ് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം പതിനഞ്ചാം തീയതി മുതൽ ആരംഭിക്കും എന്നാണ് അറിയുന്നത്. ഉപ്പു മുതൽ ഉഴുന്ന് വരെ ഉൾപ്പെടുത്തിയ 10 ഇന ഭക്ഷ്യക്കിറ്റ് ആണ് ഇതുവഴി ലഭിക്കുക. റേഷൻ കടയിൽ നേരിട്ട് പോയി വാങ്ങാൻ സാധിക്കാത്ത പ്രായമായവർക്ക് ഇത് വീട്ടിൽ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട് എന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ഗരീബ് കല്യാൺ അന്ന അന്നയോജന പ്രകാരം എ വൈ ഐ,പിങ്ക് കാർഡുകൾക്ക് ഒരു കുടുംബത്തിലെ ഒരാൾക്ക് അഞ്ച് കിലോ അരി എന്ന കണക്കിൽ ലഭിക്കുന്നതാണ്. നീല,വെള്ള കാർഡുടമകൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും കിലോക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കുന്നതാണ്.
പെൻഷൻ തുക കൃത്യമായി എല്ലാവർക്കും ലഭിക്കുന്നതാണ്. ഇലക്ഷൻ സമയത്ത് പല ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിരുന്നു അതിന്റെ ഭാഗമായി പുതിയ പെൻഷൻ തുക കിട്ടുന്നതിനും ചാൻസ് ഉണ്ട് . നിലവിലെ പെൻഷൻ തുക 100 രൂപയെങ്കിലും വർധിപ്പിച്ച് 1700 രൂപയെങ്കിലും ബാങ്ക് അക്കൗണ്ടിലും, അല്ലാത്തവർക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പതിനാറാം തീയതിക്ക് ശേഷവും ലോക്ക്ഡൗൺ തുടരുകയാണെങ്കിൽ കഴിഞ്ഞവർഷം ലഭിച്ചിരുന്നതുപോലെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം തമിഴ്നാട്ടിൽ ഇലക്ഷൻ സമയത്ത് ഒരു റേഷൻ കാർഡിന് 4000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നമ്മുടെ സംസ്ഥാനത്തും സാധാരണക്കാർക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ ഇത്തരം സഹായങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.