കുഴൽ കിണർ വെള്ളത്തിനു ദുർഗന്ധം ഉണ്ടോ കാരണം ഇതാണ് പരിഹാരം ഇതാ

Spread the love

ഇന്ന് മിക്ക വീടുകളിലും ഒരു പ്രധാന ജലസ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്നവയാണ് കുഴൽകിണറുകൾ. മുൻകാലങ്ങളിൽ ഒരു കിണർ എങ്കിലും ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ജലക്ഷാമം വന്നതോടുകൂടി കിണറുകൾ വറ്റി തുടങ്ങുകയും മിക്ക സ്ഥലങ്ങളിലും വെള്ളം ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയും വന്നു. ഈയൊരു സാഹചര്യത്തിൽ വെള്ളം ലഭിക്കുന്നതിന് വേണ്ടി എല്ലാവരും കുഴൽകിണറുകളെ ആശ്രയിച്ചു തുടങ്ങി.

എന്നാൽ കുഴൽക്കിണറിൽ നിന്നുമുള്ള വെള്ളം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ പലപ്പോഴും അനുഭവപ്പെടാറുള്ള ഒരു കാര്യമാണ് വെള്ളത്തിൽ ദുർഗന്ധം ഉണ്ടാകുന്ന അവസ്ഥ. അതായത് ചില സ്ഥലങ്ങളിൽ കുഴൽക്കിണറിൽ നിന്നും എടുക്കുന്ന വെള്ളത്തിന് ചീഞ്ഞ മുട്ടയുടെ ഗന്ധം ഉണ്ടാകാറുണ്ട്.ഇതിനുള്ള കാരണം എന്താണെന്നും, അത് മാറ്റുന്നതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും മനസ്സിലാക്കാം.

Also Read  വിവാഹ സെര്ടിഫിക്കറ്റ് ഇനി ഓൺലൈനിൽ എങ്ങനെ അപേക്ഷിക്കാം

കുഴൽ കിണറിൽ നിന്നും വെള്ളം പമ്പു ചെയ്യുമ്പോൾ ദുർഗന്ധം വമിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?

ബോർവെല്ലിൽ നിന്നും വെള്ളം അടിക്കുമ്പോൾ വരുന്ന വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇതിനുള്ള പ്രധാന കാരണം സൾഫേറ്റ് അളവ് കൂടുതലായി ഉള്ളതാണ്.

ബോർവെൽ കുഴിച്ച ഭാഗത്തെ മണ്ണ് അല്ലെങ്കിൽ പാറയിൽ സൾഫേറ്റ് അംശം കൂടുതൽ ഉള്ളപ്പോഴാണ് അവിടെ നിന്നും പുറത്തേക്ക് വരുന്ന വെള്ളത്തിന് ചീഞ്ഞ മുട്ടയുടെ ഗന്ധം, അല്ലെങ്കിൽ ദുർഗന്ധം അനുഭവപ്പെടുന്നത്. സൾഫേറ്റ്റ് ഓക്സിജനുമായി പ്രവർത്തിക്കാത്തത് കാരണം അത് കെട്ടിക്കിടക്കുകയും ഇവ ദുർഗന്ധം വമിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഓക്സിജൻ അളവ് കുറവുള്ള കിണറുകളിലും ഈ ഒരു അവസ്ഥ പലപ്പോഴും സംജാതമാകാറുണ്ട്.

ബോർവെല്ലുകൾ കുഴിച്ചു കഴിഞ്ഞാൽ ഏകദേശം 30 മുതൽ 40 ശതമാനം വരെ കിണറുകളിലും ഈ ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. തുടക്കത്തിൽ ഇത്തരത്തിൽ വെള്ളത്തിന് ദുർഗന്ധം ഉണ്ടാകുമ്പോൾ പലരും ചിന്തിക്കുന്നത് വെള്ളത്തിൽ എന്തെങ്കിലും ജീവികൾ വീണതോ, ഇല കെട്ടിക്കിടന്ന് ഉണ്ടാകുന്ന ദുർഗന്ധമോ ആണ് എന്നതാണ്.

Also Read  പാസ്‌വേഡ് ഇല്ലാതെ നിങ്ങളുടെ ഫോൺ എങ്ങനെ അൺലോക്ക് ചെയ്യാം

എന്നാൽ ഇതിനുള്ള പ്രധാന കാരണം മുകളിൽ പറഞ്ഞതാണ്.ജീവികളോ മറ്റോ പെട്ട് ഉണ്ടാകുന്ന ദുർഗന്ധം വെള്ളം തുറന്നു വച്ച് എത്ര സമയം കഴിഞ്ഞാലും പോകില്ല. അതേസമയം സൾഫേറ്റ് പ്രശ്നം മൂലമാണ് ദുർഗന്ധം ഉണ്ടാകുന്നത് എങ്കിൽ വെള്ളം 10 മുതൽ 15 മിനിറ്റ് വരെ തുറന്നു വയ്ക്കുകയും അതിൽ ഓക്സിജനുമായി സമ്പർക്കം ഉണ്ടാവുകയും ചെയ്യുമ്പോൾ മണം ഇല്ലാതാകും.

ഇപ്പോൾ പലർക്കും തോന്നുന്ന സംശയമായിരിക്കും ഇത്തരത്തിൽ സൾഫേറ്റ് അടങ്ങിയ വെള്ളം കുടിക്കുവാൻ പാടുണ്ടോ എന്നത്. സാധാരണയായി 200 ആണ് സൾഫേറ്റ് ലെവൽ ആയി പറയുന്നത്. എന്നാൽ നൂറിനു മുകളിൽ ഉണ്ടെങ്കിൽ തന്നെ ഇത്തരത്തിൽ ദുർഗന്ധം അനുഭവപ്പെടുന്നതാണ്.

Also Read  റൂം തണുപ്പിക്കാൻ ഇവൻ മതി വെറും 1000 രൂപയ്ക്കുള്ളിൽ വാങ്ങാം

ഉയർന്നതോതിൽ സാൾഫേറ്റ് വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ വെസൽ ഫിൽറ്റർ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. അതായത് ചാർക്കോൾ ഉപയോഗപ്പെടുത്തുമ്പോൾ സാൾഫേറ്റിനെ ചാർക്കോൾ അബ്സോർബ് ചെയ്യുകയും അതു വഴി ദുർഗന്ധം ഇല്ലാതായി നല്ല വെള്ളം ലഭിക്കുകയും ചെയ്യും.

ഭൂരിഭാഗം അവസരങ്ങളിലും വെള്ളം കുറച്ചു സമയം തുറന്നു വെക്കുമ്പോൾ തന്നെ അതിൽ ഓക്സിജൻ സമ്പർക്കം വരികയും വെള്ളത്തിന്റെ മണം ഇല്ലാതാവുകയും ചെയ്യും. അതല്ല കൂടുതലായി ദുർഗന്ധം അനുഭവപ്പെടുകയാണെങ്കിൽ ഫിൽട്ടർ ഉപയോഗിച്ച് ജലശുദ്ധീകരണം നടത്തി ഉപയോഗിക്കാവുന്നതാണ്.


Spread the love

Leave a Comment