റോഡിനോട് ചേർന്ന് കാസർഗോഡ് ജില്ലയിൽ ഒരു വീട് വിൽപ്പനക്ക് . വളരെയധികം പ്രകൃതി ഭംഗിയുള്ള ഒരു സ്ഥലത്ത് . മജിലിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ റോഡിലുള്ള വഴിയിലാണ് ഈ വീട് എന്നതും ഇതിൻറെ പ്രത്യേകതയാണ്.
എന്തെല്ലാമാണ് ഈ വീടിൻറെ പ്രത്യേകതകൾ??
9 സെൻറ് സ്ഥലത്താണ് ഈ വീട് നിൽക്കുന്നത്. മുറ്റത്തു കയറിയാൽ തന്നെ ഏഴോളം കായ്ക്കുന്ന തെങ്ങുകൾ നിൽക്കുന്നതായി കാണാം. അതുപോലെ വെള്ളത്തിനായി ബോർവെൽ സൗകര്യവും ലഭ്യമാണ്. വീടിനുചുറ്റും കവുങ്ങ്,തെങ്ങ്, മാവ്,പ്ലാവ് എന്നിവയെല്ലാം ഉണ്ട്. ചുറ്റും ആവശ്യത്തിന് വീടുകളും ഉണ്ട്.
വീടിന് അകത്തോട്ടു കയറിയാൽ ആദ്യം കാണുന്നത് സിറ്റൗട്ട് ആണ് ഇത് അത്യാവശ്യം വലിപ്പമുണ്ട്. അവിടെനിന്നും ഹാളിലേക്ക് ആണ് കയറുന്നത്. ഹോളിൽ നിന്ന് ഒരു ബാത്റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇനി ഹാളിൽ നിന്നും നേരെ മുന്നോട്ടു പോയാൽ ഒരു ഓഫീസ് റൂം പോലെ സജ്ജീകരിച്ചിട്ടുണ്ട് ഇത് നിങ്ങൾക്ക് ബെഡ്റൂം ആയി ഉപയോഗിക്കാവുന്നതാണ്.
ഇനി രണ്ടാമത്തെ ബെഡ്റൂമിലേക്ക് കയറാം അവിടെയും ആവശ്യത്തിന് സൗകര്യങ്ങൾ ഉണ്ട് അവിടെ നിന്നും മുന്നോട്ടു പോയാൽ മൂന്നാമത്തെ ബെഡ്റൂം കാണാവുന്നതാണ് ഒരു അലമാരയും ബെഡും ഇവിടെ ഇടാവുന്നതാണ് .
ഇനി കിച്ചണിൽ പോയാൽ അവിടെ ഒരു സാധാരണ അടുപ്പ് ഒരു ഗ്യാസ് അടുപ്പ് അതുപോലെ സിംഗ് സൗകര്യം എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ഇനി മുകളിലോട്ട് എടുക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ അതിനുള്ള രീതിയിൽ സ്റ്റൈൽസ് അറേഞ്ച് ചെയ്തു വച്ചിട്ടുണ്ട്.
മുകളിലോട്ട് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ പൊളിക്കേണ്ട തായി ഒന്നുമില്ല. കാരണം കിച്ചൻ മേൽക്കൂര ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. ഇനി കിച്ചണിൽ നിന്നും ഇറങ്ങുന്ന ഭാഗത്ത് ചെറിയ ഒരു ബാത്റൂം അതുപോലെ മുറ്റവും ഉണ്ട്.
എന്തെല്ലാമാണ് മറ്റ് സൗകര്യങ്ങൾ??
ഈ വീട് 9 സെൻറ് സ്ഥലത്താണ് എന്ന് മാത്രമല്ല ഇതിനു ചുറ്റും പള്ളി,സ്കൂൾ,മദ്രസ അതുപോലെ വാഹനസൗകര്യം ഇവയെല്ലാം ലഭ്യമാണ്. ഈ വീടിൻറെ വില 16 ലക്ഷം രൂപയാണ്. നിങ്ങൾക്ക് സംസാരിച്ച വില കുറയ്ക്കാവുന്നതാണ്. ഇതിനായി കോണ്ടാക്ട് നമ്പർ താഴെ കൊടുക്കുന്നു
Contact NO 9946408765