എല്ലാ മാസവും കറണ്ട് ബില്ല് കൂടി വരുന്ന സാഹചര്യത്തിൽ സോളാർ സിസ്റ്റം ഉപയോഗിച്ചുകൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കറണ്ട് ബില്ല് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ന് മിക്ക വീടുകളിലും സോളാർ സിസ്റ്റം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. 2 KW ഉള്ള ഒരു സോളാർ സിസ്റ്റം നിർമ്മിക്കുന്നതിന് എന്തെല്ലാം ആവശ്യമാണ് എന്നു നോക്കാം.
375 വാട്ട്സ് മോണോ പെർക്കുള്ള 4 പാനലുകളാണ് പ്രധാനമായും 2 kw സോളാർ സിസ്റ്റത്തിനായി ഉപയോഗിക്കേണ്ടത്. 24 വോൾട്ട് ആണ് പാനൽ കപ്പാസിറ്റി. രണ്ട് പാനൽ സീരീസുകൾ തമ്മിലായി കണക്ട് ചെയ്തു പാരലൽ ആയാണ് പാനലുകൾ നിർമ്മിക്കേണ്ടത്.സ്വന്തമാ യി നിർമിക്കുകയാണെങ്കിൽ ഇതിന് ആവശ്യമായ മറ്റു ചിലവുകൾ എല്ലാം കുറയ്ക്കാവുന്നതാണ്.
കേരളത്തിൽ മഴ കൂടുതലായതുകൊണ്ട് തന്നെ നല്ല പെർഫോമൻസ് ലഭിക്കുന്നതിനായി മോണോ പാനലുകൾ തന്നെ ഉപയോഗിക്കുന്നതിനായി ശ്രദ്ധിക്കുക.220 Ah ബാറ്ററി ആണ് ഇതിനായി ഉപയോഗിക്കുന്നത്.54amps ആണ് ഇതിന്റെ എഫിഷ്യൻസി ആയി പറയുന്നത്. രണ്ട് ബാറ്ററികൾ തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചാർജ് ആകുന്നതാണ്.അതുകൊണ്ടുതന്നെ വളരെ ഫലപ്രദമായ രീതിയിൽ മുഴുവൻ സമയവും ഇൻവെർട്ടറിന്റെ സഹായത്തോടെ തന്നെ വൈദ്യുതി ലഭിക്കുന്നതാണ്.
നിർമ്മിക്കാനുപയോഗിച്ചി രിക്കുന്ന സോളാർപാനൽ, ബാറ്ററി മറ്റു വിവരങ്ങൾ എന്നിവ അറിയുന്നതിന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.സോളാർ പാനൽ നിർമ്മിക്കുന്നതിന് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
Contact-9048998008