കേരളത്തിലെ വീടുകൾക്ക് ഒരു വലിയ മാറ്റം വരാൻ പോകുന്നു.അതെ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന BMTPC നടപ്പിലാക്കുന്ന ഗ്ലാസ് ഫൈബർ റൈൻഫോസ്‌ഡ് ജിപ്സം പാനലുകൾ ആണ് പുതിയതായി വരുന്ന ഈ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.GFRG എന്ന ചുരുക്കപ്പേരിലാണ് ഇവ അറിയപ്പെടുന്നത്.
എന്തെല്ലാമാണ് GFRG യുടെ പ്രത്യേകതകൾ??
വളരെ ചിലവുകുറഞ്ഞതും പെട്ടെന്ന് പണി പൂർത്തിയാക്കാം എന്നതുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ.എന്നു മാത്രമല്ല കൂടുതൽ പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് ഇവയുടെ നിർമ്മാണമെന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്.
Foundation ഒഴികെ ഭിത്തികൾ സ്റ്റൈർ കേസ് എന്നിവയെല്ലാം തന്നെ ഇത്തരത്തിൽ GFRG ഉപയോഗിച്ച് ചെയ്യാവുന്നതാണ്. പാനലുകളുടെ നിർമ്മാണ രീതിയിലും വ്യത്യസ്തതയുണ്ട്.ഫോസ്ഫോ ജിപ്സം, ഫോസ്ഫോറിക് ആ സിഡിറ്റിന്റെ ഒരു ബൈ പ്രോഡക്റ്റ് ആയ റോവിങ് ഗ്ലാസ്, അമോണിയം നൈട്രേറ്റ് എന്നിവയാണ് GFRG പ്രധാന ഘടകങ്ങൾ.
140 ഡിഗ്രിയിൽ ആണ് ഇവ ചൂടാക്കുന്നത്.3 മീറ്റർ വീതി, 12 മീറ്റർ നീളം എന്നിവയാണ് ഇത്തരത്തിൽ പാനലകൾ നിർമ്മിക്കാനുപയോഗിക്കുന്ന അച്ചുകളുടെ അളവ്. ആദ്യം ഒരു ലയർ ഇട്ടശേഷം അതിനുമുകളിലായി വീണ്ടും ഒരു ഗ്ലാസ് മിശ്രിതം ചേർത്ത് നിരത്തുന്നു.
ശേഷം ഇതിനെ ഉണങ്ങാൻ അനുവദിക്കുന്നു.ആവശ്യാനുസരണം മുറിച്ചെടുത്ത് സൈറ്റുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.ഏകദേശം ഒരു പാനലിന്റെ ഭാരം എന്നു പറയുന്നത് 5 ഇഞ്ച് ആണ് . പാനലിന്റെ ആകെ ഭാരം 1800 കിലോഗ്രാമാണ്.
ഒരു സ്ക്വയർ മീറ്ററിന് ഏകദേശം 1120 രൂപ മുതലാണ് ഈടാക്കുന്നത്.അതായത് 40,000 രൂപയാണ് ഏകദേശം ഒരു പാനലിന്റെ വിലയായി കണക്കാക്കപ്പെടുന്നത്.ഇത്തരത്തിലുള്ള പാനലുകളുടെ മറ്റു പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.
ഭൂകമ്പങ്ങളെ ചെറുക്കാനുള്ള കഴിവ് ഇത്തരത്തിലുള്ള പാനലുകൾക്ക് ഉണ്ട് എന്നാണ് പറയപ്പെടുന്നത്. പുറത്തുനിന്നുള്ള ചൂട് അകത്തോട്ട് എത്തുമ്പോൾ മൂന്ന് ഡിഗ്രി വരെ കുറയുന്നതായും പറയപ്പെടുന്നു.
ഇത്തരത്തിലുള്ള പാനലുകൾക്ക് ജലത്തെ പ്രതിരോധിക്കാനുള്ള ശക്തിയും കൂടുതൽ ആണെന്ന് പറയപ്പെടുന്നു. എങ്ങിനെ നോക്കിയാലും ചിലവ് വളരെ കുറഞ്ഞ രീതിയിൽ ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
സ്വാഭാവികമായി ഒരു കളർ ഉള്ളതിനാൽ വീണ്ടും പെയിന്റ് അടിക്കേണ്ടി വരില്ല എന്നതും ഇതിന്റെ സവിശേഷതയാണ്. വീടിന്റെ ഏതു ഭാഗങ്ങളിൽ വേണമെങ്കിലും അളവനുസരിച്ച് മുറിച്ചെടുത്ത് ഫിറ്റ് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.
പാനലുകളുടെ സൈഡിലുള്ള ഹോളുകളിലൂടെ വയറുകൾ കടത്തിവിടാം എന്നതുകൊണ്ട് വയറിങ് ജോലിയും എളുപ്പമാണ്.കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയത്തിൽ വീടുവയ്ക്കാം എന്നതാണ് ഇതിന്റെ മെച്ചം. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.