കീബോർഡിൽ നോക്കാതെ ടൈപ്പ് ചെയ്യാൻ പഠിക്കാം

Spread the love

ഇന്ന് മിക്ക മേഖലകളിലും കമ്പ്യൂട്ടർ വൈദഗ്ധ്യം ഒരു ആവശ്യമായ കാര്യം തന്നെയാണ്. ഫയലുകളിൽ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രീതി മാറുകയും എല്ലാവിധ റെക്കോർഡുകളും കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്താൽ ഓൺലൈനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു ഡിജിറ്റൽ കാലഘട്ടത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കേണ്ട രീതിയെപ്പറ്റി കൃത്യമായി അറിഞ്ഞിരിക്കണം. കൂടാതെ ഇന്ന് മിക്ക ജോലികൾക്കും ടൈപ്പിംഗ് സ്പീഡ് എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു. പലപ്പോഴും കീബോർഡ് നോക്കി നമുക്ക് കാര്യങ്ങൾ ടൈപ്പ് ചെയ്യാൻ സാധിക്കുമെങ്കിലും, ഒരു നിശ്ചിത സമയത്തിന കത്ത് അവ പൂർത്തിയാക്കി നൽകണമെങ്കിൽ വളരെ പെട്ടെന്നുതന്നെ കീബോർഡ് കീകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഇത്തരത്തിൽ വളരെ പെട്ടെന്ന് കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ഒരു രീതി എങ്ങനെ പഠിക്കാം എന്ന് നോക്കാം.

കീബോർഡ് പഠിച്ചു തുടങ്ങുന്ന കാലത്ത് ഉപയോഗിരുന്ന ഒരു ടെക്നിക് hunt and peck എന്ന രീതി ആയിരിക്കും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കീബോർഡ് നോക്കാതെ 10 വിരലുകളും ഉപയോഗിച്ച് കീ ടൈപ്പ് ചെയ്യുന്ന രീതിയാണ് ടച്ച് ടൈപ്പിംഗ് അല്ലെങ്കിൽ 10 ഫിംഗർ മെത്തേഡ് .

Also Read  എന്താണ് Private limited company എങ്ങനെ കമ്പനി രെജിസ്റ്റർ ചെയ്യാം എത്ര ചിലവ് വരും വിശദമായി അറിയാം

Hand and peck മെത്തേഡിൽ ഓരോ കീയുടെയും യഥാർത്ഥ സ്ഥാനം നമുക്ക് അറിയില്ല. അതുകൊണ്ടുതന്നെ എല്ലാം അക്ഷരങ്ങളും നോക്കി മാത്രമാണ് ഒരു അക്ഷരം കണ്ടെത്താനാവുക. എന്നാൽ ഇവിടെ പറയുന്ന ടച്ച് ടൈപ്പിംഗ് മെത്തേഡ് ഉപയോഗിക്കുമ്പോൾ ഓരോ വിരലുകൾക്കും കുറച്ച് കീകൾ അലോട്ട് ചെയ്ത നൽകുകയും, ആ സെറ്റ് കീ ആ വിരലുകൾ ഉപയോഗിച്ച് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്കു വരും.10 ഫിംഗർ മെത്തേഡ് ഉപയോഗിച്ച് മൂന്നാഴ്ച അല്ലെങ്കിൽ 21 ദിവസം കൃത്യമായി പ്രാക്ടീസ് ചെയ്താൽ മൈൻഡിൽ ഇത് സെറ്റ് ആകുന്നത് വഴി കീബോർഡ് നോക്കാതെ തന്നെ ടൈപ്പ് ചെയ്യാൻ സാധിക്കുകയും ചെയ്യും.

ആദ്യമായി മനസ്സിലാക്കേണ്ടത് ക്യാപ്സ് ലോക്ക്,A, S, D എന്നിങ്ങനെ ആരംഭിക്കുന്ന റോ home row എന്ന പേരിലാണ്. ഇതിന്റെ കാരണം നമ്മൾ എന്തെങ്കിലും ഒരു കാര്യം ടൈപ്പ് ചെയ്യാൻ പോകുമ്പോൾ ആദ്യം ഫിംഗർ പ്ലേസ് ചെയ്യുന്നത് കീ കളിലാണ് എന്നതാണ്. ഇടതുകൈയുടെ ചെറുവിരൽ ‘ A’ എന്ന ലെറ്ററിലും, മോതിരവിരൽ തൊട്ടടുത്തു വരുന്ന’ S’എന്ന ലെറ്ററിലും, നടുവിരൽ ഹോം കി ‘D’, ചൂണ്ടുവിരൽ ഹോം കി’ F’ എന്ന രീതിയിലും ആണ് വരുന്നത്.

Also Read  എ ടി എം ൽ നിന്നും പണം പിൻവലിക്കുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ബാലൻസ് കാലിയാകും ബാങ്ക് അക്കൗണ്ട് ഉള്ളവർ അറിയുക

വലതുകൈയ്യിലെ ചെറുവിരൽ കീ :, മോതിരവിരൽ ‘L’ എന്ന കീ, നടുവിരൽ ‘K’, ചൂണ്ടുവിരൽ ‘J’ എന്ന കീ, എന്നിങ്ങനെയാണ്. ബാക്കിവരുന്ന തള്ളവിരലുകൾ സ്പെയ്സ് കീ ഉപയോഗിക്കുന്നു.ഇതിൽ F, J എന്ന കീ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഒരു പ്രത്യേകത മനസ്സിലാക്കാവുന്നതാണ്.

ഇടതുകൈയുടെ ചെറുവിരൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന കീകൾ A, Q,1,2,Z എന്നിവയാണ്. കൂടാതെ അതിന് പുറകിലുള്ള കീകളും ചെറുവിരൽ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. ഏറ്റവും താഴെ വിൻഡോസ് കീ, alt എന്നിവയും ചെറുവിരൽ ഉപയോഗിച്ച് തന്നെയാണ് പ്രവർത്തിപ്പിക്കുന്നത്.

വലതു കൈയുടെ ചെറുവിരൽ ഉപയോഗിച്ച് :, P, O,-,? എന്നിവയും അതിന്റെ പുറകിലായി വരുന്ന കീകളും ഉൾപ്പെടും. ചെറുവിരൽ ഉപയോഗിച്ചാണ് ഏറ്റവും കൂടുതൽ കീകൾ ഉപയോഗിക്കുന്നത്.

ഇടതു വിരലിലെ മോതിരവിരൽ ഉപയോഗിച്ച് കവർ ചെയ്യേണ്ടത് X, S, W അതോടൊപ്പം മുകളിലും താഴെയും വരുന്ന കീകൾ എന്നിവയാണ്.

ഇടതു വിരലിലെ നടുവിരൽ ഉപയോഗിച്ച് കവർ ചെയ്യേണ്ടത് D,E, 4 അതിനു മുകളിലും താഴെയുമുള്ള കീകൾ എന്നിവയാണ്.

Also Read  ഗൂഗിൾ പേ , ഫോൺപൈ , പേടിഎം ഇവരുടെ വരുമാനം എന്താണ്

ഇടതുകൈയിലെ ചൂണ്ടുവിരൽ ഉപയോഗിച്ച് രണ്ടു കോളങ്ങൾ കവർ ചെയ്യണം, അതായത് ഹോം കീ ആയ F, G അതിന് മുകളിലും താഴെയും വരുന്ന കോളങ്ങൾ എന്നിവയാണ്.

ഇതേ രീതിയിൽ തന്നെ കീ ബോർഡിന്റെ വലതുവശത്തുള്ള കീകളും കവർ ചെയ്യണം. നേരത്തെ ഓരോ വിരലിനും പറഞ്ഞ കീകളുടെ അതിൽ നേർക്ക് വരുന്ന വലതുവശത്തെ കീകളാണ് ഈ രീതിയിൽ ഉപയോഗിക്കേണ്ടത്.

രണ്ടു കയ്യിലേയും വിരലുകൾ ഒരേസമയം ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് കീബോർഡിലെ രണ്ടുവശത്തും ഓരോ ഷിഫ്റ്റ് നൽകിയിട്ടുള്ളത്. രണ്ട് കയ്യിലേയും ചെറുവിരൽ ഉപയോഗിച്ചാണ് ഷിഫ്റ്റ് വർക്ക് ചെയ്യിപ്പിക്കുന്നത്.

ഇത്തരത്തിൽ നിങ്ങൾക്ക് കൃത്യമായ പ്രാക്ടീസിലൂടെ വളരെ എളുപ്പം ടൈപ്പിംഗ് ചെയ്യാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.

ലാപ്ടോപ്പുകളിൽ ഉം മൊബൈൽ ഫോണിലും എല്ലാം ഈ ഒരു ക്വർട്ടി കീബോർഡ് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ എല്ലാ കീ കളുടെയും പൊസിഷൻ കൃത്യമായി മനസ്സിലാക്കിയാൽ , വളരെ എളുപ്പം ടൈപ്പ് ചെയ്യാൻ സാധിക്കുന്നതാണ്.


Spread the love

Leave a Comment