പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൈ കാൽ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന മുട്ടുവേദന. സാധാരണയായി പെയിൻ കില്ലറുകൾ കഴിച്ച് കുറച്ചുനേരത്തേക്ക് ശമനം ലഭിക്കുമെങ്കിലും വീണ്ടും ഇത് ഇരട്ടിയായി വരുന്ന അവസ്ഥയാണ് പലപ്പോഴും കാണുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഇഞ്ചക്ഷൻ എടുത്താൽ അല്പം ആശ്വാസം ലഭിക്കുമെങ്കിലും വീണ്ടും കുറച്ചു ദിവസത്തിന് ശേഷം വേദന വരുന്ന അവസ്ഥയാണ് ഉള്ളത്. ഇടക്കിടക്ക് മുട്ടുവേദന വന്ന് സഹിക്കാവുന്നതിനും അപ്പുറമാകുമ്പോൾ ഹോസ്പിറ്റലുകളിൽ പോയാൽ അവർ നിർദ്ദേശിക്കുന്നത് മുട്ടു മാറ്റ ശസ്ത്രക്രിയയാണ്. ഇത്തരത്തിൽ വളരെയധികം മുട്ട് വേദന അനുഭവിക്കുന്നവർക്ക് ഒരു ആശ്വാസവുമായി എത്തിയിരിക്കുകയാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം എന്ന സ്ഥാപനം.
വളരെയധികം മുട്ട് വേദന അനുഭവിക്കുന്നവർക്ക് ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലെ ട്രീറ്റ്മെന്റ് വഴി വളരെ നല്ല ആശ്വാസം ലഭിക്കുന്നുണ്ട്.അസ്ഥി സംബന്ധമായ അസുഖങ്ങൾ, ന്യൂറോ സംബന്ധമായ അസുഖങ്ങൾ, മുട്ട്,നടു എന്നീ ഭാഗങ്ങൾക്ക് ഉണ്ടാകുന്ന തെയ്മനങ്ങൾ, നടു വേദന,പെടലി വേദന എന്നിവയ്ക്കെല്ലാം ഉള്ള പൂർണ്ണ പരിഹാരം ഈ സ്ഥാപനത്തിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഒരു ദിവസം 30 പേർക്കാണ് അപ്പോയ്ന്റ്മെന്റ് ലഭിക്കുക. അപ്പോയ്ന്റ്മെന്റ് ലഭിക്കുന്നവർക്ക് ഒരു ക്ലാസ് നൽകുന്നതാണ് ഇതിൽ സ്വീകരിക്കേണ്ട പഥ്യം,ചികിത്സയ്ക്കായി അറിഞ്ഞിരിക്കേണ്ട രീതികൾ ഉൾപ്പെടുന്ന ഒരു ക്ലാസ്സ് 5 മുതൽ 15 മിനിറ്റ് വരെ ഉണ്ടായിരിക്കുന്നതാണ്. ട്രീറ്റ്മെന്റ് ലഭിക്കുന്ന വ്യക്തിക്കും, കൂടെ വരുന്ന ആൾക്കും അന്നത്തെ ദിവസം ഭക്ഷണം അവിടെ നിന്നും ലഭിക്കുന്നതാണ്.
കഠിനമായ മുട്ടുവേദന അനുഭവിക്കുന്നവർക്ക് ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ നിന്നും ചികിത്സ ആവശ്യമുണ്ടെങ്കിൽ മുൻകൂട്ടി അപ്പോയ്മെന്റ് എടുത്ത് പെരുമ്പാവൂർ ഔഷധി ജംഗ്ഷന് സമീപമുള്ള ശ്രീ സ്വാമി വൈദ്യ ഗുരുകുലം എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. അംഗീകൃത ആയുർവേദ ഡോക്ടർമാർ നടത്തുന്ന ഒരു സ്ഥാപനം ആയതുകൊണ്ടുതന്നെ പൂർണ്ണമായും വിശ്വസിച്ചു നിങ്ങൾക്ക് ഇവിടെ ചെല്ലാവുന്നതാണ്.