കാർ അക്‌സെസറികൾ പകുതിയിലും കുറഞ്ഞ വിലയിൽ

Spread the love

സ്വന്തമായി ഒരു കാർ വാങ്ങി കഴിഞ്ഞാൽ എല്ലാവരും അന്വേഷിക്കുന്ന മറ്റൊരു കാര്യമാണ് കുറഞ്ഞ വിലയിൽ കാറിന് ആവശ്യമായ ആക്സസറീസ് എവിടെ ലഭിക്കും എന്ന്. സാധാരണയായി ഇത്തരം അക്സസ്സറീസ് വാങ്ങാൻ നിങ്ങൾ സമീപിക്കുന്നത് വലിയ ഷോപ്പുകളെ ആണ് എങ്കിൽ അവർ ഈടാക്കുന്നത് ഒരു വലിയ തുക തന്നെയാണ്, അതുകൊണ്ട് കുറഞ്ഞ വിലയിൽ ആക്സസറീസ് ലഭിക്കുന്ന ഉക്കടം മാർക്കറ്റിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

കോയമ്പത്തൂരിൽ ഉള്ള ഉക്കടം മാർക്കറ്റിൽ ഇത്തരത്തിൽ കുറഞ്ഞ വിലയിൽ കാറിന്റെ ആക്സസറീസ് എല്ലാം നിങ്ങൾക്ക് ലഭിക്കുന്നതാണ്. 1500 രൂപയ്ക്ക് മാരുതിയുടെ ഫുൾ സീറ്റ് കവർ എല്ലാം ഇവിടെ നിന്നും ലഭിക്കുന്നതാണ്.എല്ലാവിധ കാറുകളുടെയും സീറ്റുകൾക്ക് 1500 രൂപ തന്നെയാണ് വരുന്നുള്ളൂ. എന്നാൽ വലിയ ഷോപ്പുകളിൽ ഇതിന്റെ ഇരട്ടി വില കൊടുത്ത് ആയിരിക്കും നമ്മൾ സീറ്റ് കവർ മാറ്റേണ്ടി വരിക.

Also Read  അംബാസിഡർ കാർ ഇലക്ട്രിക്ക് ആയി തിരിച്ചു വരുന്നു

ഇന്നോവ പോലുള്ള വാഹനങ്ങളുടെ spoiler എല്ലാം 1000 രൂപ നിരക്കിൽ ഫൈബർ മെറ്റീരിയലിൽ. ഇവിടെനിന്നും വാങ്ങാവുന്നതാണ്. ഇവിടെ തന്നെ നിർമ്മിക്കുന്ന സ്പോർട്സ് ടൈപ്പ് spoiler 1000 രൂപയ്ക്ക് ഇവർ വിൽക്കുന്നു.ഇതുപോലെ എല്ലാ വാഹനങ്ങൾക്കും ആവശ്യമായ ഹെഡ് ലാമ്പുകൾ എല്ലാം 800 രൂപ നിരക്കിൽ ആണ് ഈ ഷോപ്പിൽ ഈടാക്കുന്നത്.

1800 രൂപ ചിലവാക്കിയാൽ സിഫ്റ്റ് കാറിന്റെ ഒരു സെറ്റ് ടയിൽ ലാമ്പുകൾ ലഭിക്കുന്നതാണ്. ഒരു സെറ്റ് ഫോഗ് ലാമ്പ് എല്ലാം 1600 രൂപയ്ക്ക് ഒരിക്കലും നിങ്ങൾക്ക് സാധാരണ ഷോപ്പുകളിൽ നിന്നും പർച്ചേസ് ചെയ്യാൻ സാധിക്കില്ല.എല്ലാ വാഹനങ്ങൾക്കും ആവശ്യമായ ഫോഗ് ലാമ്പ് വില 500 രൂപയിൽ ആണ് തുടങ്ങുന്നത്. കാറുകളിൽ ഫാസ്റ്റ് ആയി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന ചാർജറുകൾ പല രൂപത്തിലും കളറുകളിലും 200 രൂപ നിരക്കിൽ സ്വന്തമാക്കാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് കാറുകൾ ആൾട്ടോയുടെ വിലയിൽ യൂസ്ഡ് ഇന്നോവ സ്വന്തമാക്കാം

വണ്ടികളിൽ ഫിറ്റ് ചെയ്യുന്ന സ്റ്റീരിയോ കൾക്ക് എല്ലാം 1200 രൂപയാണ് മാർക്കറ്റിലെ ഈ ഷോപ്പിൽ വിലയായി പറയുന്നത്.കാറിൽ ഫിറ്റ് ചെയ്യുന്ന GPS അടങ്ങിയ നല്ല ബ്രാണ്ടിൽ ഉള്ള റിവേഴ്സ് ക്യാമറകൾ എല്ലാം 1 വർഷം വാറണ്ടിയിൽ ഉള്ളതിന് 5000 രൂപയാണ് വില പറയുന്നത്.

ക്യാമറകളുടെ ഫിറ്റിംഗ് ഇവിടെ നിന്നു തന്നെ ചെയ്തു തരുന്നതാണ് അതിനായി 700 രൂപ മാത്രമാണ് അധികമായിചിലവാക്കേണ്ടി വരുന്നുള്ളൂ.ഇനി ആൻഡ്രോയ്ഡ് ടൈപ്പ് സ്റ്റീരിയോ കളാണ് അന്വേഷിക്കുന്നത് എങ്കിൽ അതും ലഭിക്കുന്നുണ്ട് ഈ ഷോപ്പിൽ 9000 രൂപയാണ് ഏകദേശം അതിന്റെ വില.800 രൂപയാണ് പാർക്കിംഗ് സെൻസറുകൾക്ക് വിലയായി പറയുന്നത്. അതുപോലെ എസി ഉള്ള കാറുകൾക്കും ഇല്ലാത്ത കാറുകൾക്കും ഉപയോഗിക്കുന്ന രീതിയിലുള്ള പെർഫ്യൂമുകളും ലഭിക്കുന്നുണ്ട്.

Also Read  125 km ഓടാൻ വെറും 6 രൂപയാണ് ചിലവ് . ബെൻലിംഗ് ഇലക്ട്രിക് സ്കൂട്ടർ

കാറിന് ആവശ്യമായ എന്തു വസ്തുക്കൾക്കും കോയമ്പത്തൂർ ഉക്കടം മാർക്കറ്റിലുള്ള F2 കാർ സോൺ എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment