കാലവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഫൈൻ ഇല്ലാതെ ഓൺലൈൻ വഴി പുതുക്കാം

Spread the love

മിക്ക സർക്കാർ സേവനങ്ങളും ഓൺലൈൻ വഴിയാണ് നൽകപ്പെടുന്നത്. പണ്ടത്തെ രീതിയിൽ നിന്നും വ്യത്യസ്തമായി ഓഫീസിൽ നേരിട്ട് പോയി കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥ ഇന്നില്ല. ഇത്തരത്തിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന രീതിയിലും നിരവധി മാറ്റങ്ങളാണ് ഗതാഗതവകുപ്പ് കൊണ്ടുവന്നിട്ടുള്ളത്. ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര ദിവസത്തിനുള്ളിൽ പുതുക്കണമെന്നും, അതിനായി ഓൺലൈൻവഴി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി മനസിലാക്കാം.

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്ന പക്ഷം ഒരുവർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാവുന്നതാണ്. അതല്ല ഒരു വർഷത്തിനുശേഷമാണ് പുതുക്കുന്നത് എങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. അഞ്ചുവർഷം വരെ പുതുക്കാത്ത പക്ഷം പാർട്ട് ടു ആയ റോഡ് ടെസ്റ്റ് മാത്രം എടുത്താൽ മതി. അതിനുശേഷമാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ശ്രമിക്കുന്നത് എങ്കിൽ പാർട്ട്‌ 1 വിഭാഗത്തിൽപ്പെട്ട ഗ്രൗണ്ട് ടെസ്റ്റും,H എടുക്കൽ എന്നിവ ചെയ്യണം.നിലവിലെ സാഹചര്യത്തിൽ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് ലൈസൻസ് പുതുക്കാൻ സാധിക്കുന്നതാണ്.

Also Read  കേരളത്തിൽ ഇന്നു മുതൽ പുതിയ ഈ - റേഷൻ കാർഡുകൾ . അപേക്ഷ ഓൺലൈൻ വഴി

ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ ലഭിക്കുന്നതിനായി, അതായത് ലൈസൻസ് പുതുക്കൽ, അപേക്ഷാ ഫീസ് അടക്കുക എന്നിവക്കായി മോട്ടോർ വാഹന വകുപ്പിന്റെ വെബ് പോർട്ടൽ ആയ www.parivahan.gov.in വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം ‘വാഹൻ ‘ എന്ന ഭാഗം വാഹനസംബന്ധമായ കാര്യങ്ങൾക്കും ‘സാരഥി’ എന്ന ഭാഗം ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ലൈസൻസ് സംബന്ധിച്ച കാര്യങ്ങൾ ചെയ്യുന്നതിനായി സാരഥി യിൽ ക്ലിക്ക് ചെയ്ത് ഡ്രൈവിംഗ് ലൈസൻസ് റിലേറ്റഡ് സർവീസസ് തിരഞ്ഞെടുക്കുക. അതിനുശേഷം നിങ്ങളുടെ സ്റ്റേറ്റ് തിരഞ്ഞെടുത്ത് നൽകിയാൽ ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതാണ്.

Also Read  കേരളത്തിൽ ഒരു ഭൂമി വാങ്ങുമ്പോൾ എന്തല്ലാം രേഖകൾ ശ്രദ്ധിക്കണം

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായുള്ള സർവീസിന് ‘DL സർവീസ് ‘ ആണ് തിരഞ്ഞെടുക്കേണ്ടത്. ലൈസൻസ് നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ കൃത്യമായി ഫിൽ ചെയ്ത് നൽകിയ ശേഷം ‘yes’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതിനുശേഷം ഡ്രൈവിംഗ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല എങ്കിൽ അപ്ഡേറ്റ് ചെയ്തു നൽകുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ എന്റർ ചെയ്ത ഫോൺ നമ്പറിലേക്ക് അപ്ലിക്കേഷൻ നമ്പർ ലഭിക്കുന്നതാണ്.

ഓൺലൈൻ വഴി ഡ്രൈവിംഗ് ലൈസൻസ് പുതുക്കുമ്പോൾ ആവശ്യമായിട്ടുള്ള രേഖകൾ എന്തെല്ലാമാണ്?

സെൽഫ് ഡിക്ലറേഷൻ ഫോം, ഫോം വൺ, ഫോം 1A, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാനായി സാധിക്കുന്നതാണ്. അതോടൊപ്പം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകൾ കൂടി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്. അതിനുശേഷം ഫോമിന് അംഗീകരം ലഭിക്കുന്നതിനായി നേത്രരോഗ വിദഗ്ധൻ, മെഡിക്കൽ ഓഫീസർ എന്നിവരെ കൊണ്ട് പരിശോധിക്കേണ്ടതുണ്ട്.

Also Read  ലോൺ എടുത്തിട്ടുണ്ടോ ആഗസ്റ്റ് മുതൽ പുതിയ നിയമം

നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ,ഡേറ്റ് ഓഫ് ബർത്ത് എന്നിവ നൽകി വീണ്ടും ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തശേഷം മുകളിൽ പറഞ്ഞ എല്ലാവിധ രേഖകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തു നൽകണം.രേഖകൾ സ്കാൻ ചെയ്യുമ്പോൾ, ഐ സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ സീൽ, രജിസ്റ്റർ നമ്പർ എന്നിവ വ്യക്തമായി കാണുന്ന രീതിയിൽ വേണം സ്കാൻ ചെയ്യാൻ. ഓൺലൈനായി ഫീസ് അടച്ചു നൽകി,സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുന്നതിലൂടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള ഓൺലൈൻ വഴി ചെയ്യേണ്ട എല്ലാവിധ കാര്യങ്ങളും അവസാനിക്കുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page