കാറിനുള്ളിൽ ഡ്രൈവറുടെ കാഴ്ച നഷ്ടപ്പെടുത്തുന്ന അലങ്കാര വസ്തുക്കൾ പാടില്ല .. പിടി വീഴും സൂക്ഷിക്കുക

Spread the love

നമുക്കറിയാവുന്നതാണ് ഇന്ന് നിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അപകടങ്ങളുടെ എണ്ണത്തിലും വർദ്ധനവ് വന്നിരിക്കുന്നു. ഇത്തരത്തിൽ റോഡപകടങ്ങൾ സംഭവിക്കുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും അവയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നുതന്നെയാണ് ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഹനത്തിന് അകത്ത് ഉപയോഗിക്കുന്ന അലങ്കാരവസ്തുക്കൾ. അതുകൊണ്ടുതന്നെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പുതിയ ഉത്തരവ് പ്രകാരം നിരവധി മാറ്റങ്ങൾ വാഹനങ്ങളെ സംബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്. എന്തെല്ലാമാണ് പുതിയ ഉത്തരവുകൾ എന്നും, അത് പാലിക്കാത്തത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണെന്നും നോക്കാം.

വാഹനങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി വാഹനത്തിനകത്ത് ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ അലങ്കാരവസ്തുക്കൾ ഉപയോഗിക്കുന്നത് പുതിയ ഉത്തരവ് പ്രകാരം കുറ്റകരമാണ്. നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് കാറിന്റെ ഡാഷ്ബോർഡിൽ അലങ്കാരത്തിനായി ചെറിയ ടോയ്സ് പോലുള്ളവ വെക്കുന്നത്. അതുപോലെ റിയർവ്യൂ മിററിൽ മാല പോലുള്ള വസ്തുക്കൾ തൂക്കിയിടുന്നതും പുതിയ ഉത്തരവിൽ കുറ്റകരമാണ്. ഇവയെല്ലാം ഡ്രൈവറുടെ കാഴ്ച മറക്കുന്നതിനുള്ള കാരണങ്ങൾ ആയേക്കാം.അത് കൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നവർ പെട്ടെന്നുതന്നെ അവ എടുത്തുമാറ്റാൻ ആയി ശ്രദ്ധിക്കുക.

Also Read  ലോക്ക്ഡൗൺ നാളെ ആരംഭിക്കും മുഖ്യമന്ത്രിയുടെ 15 അറീപ്പ്

അതുപോലെ വാഹനത്തിന്റെ പുറകിലെ വ്യൂ മറയ്ക്കുന്ന വിധം പാവകളും പില്ലോകളും വയ്ക്കുന്നത് കാഴ്ച മറയ്ക്കുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗവും പാടുള്ളതല്ല. കാറിൽ ഡ്രൈവറോടൊപ്പം മുൻ സീറ്റിൽ ഇരിക്കുന്ന ആൾക്കും എയർബാഗ് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം ഒരു ഉത്തരവ് ഗസറ്റ് വഴി പുറപ്പെടുവിച്ചിട്ടുണ്ട്. ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ ആണ് പാസഞ്ചർ ഭാഗത്തും എയർബാഗ് നിർബന്ധമാക്കിക്കൊണ്ടുള്ള ഗതാഗതമന്ത്രാലയത്തിന്റെ നിയമം പുറത്തിറങ്ങുന്നത്.

നിലവിൽ ഡ്രൈവറുടെ ഭാഗത്ത് എയർബാഗ് നിർബന്ധമാണ് എന്ന നിയമത്തെ പുതുക്കി കൊണ്ടാണ് മുൻനിരയിൽ ഇരിക്കുന്ന രണ്ടുപേർക്കും എയർബാഗ് വേണമെന്ന നിയമം കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ നിലവിൽ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാറിന്റെ മുൻവശത്ത് രണ്ട് ഭാഗത്തും എയർബാഗ് ഇല്ലായെങ്കിൽ വണ്ടി വിൽക്കുമ്പോൾ എയർ ബാഗ് ഘടിപ്പിച്ച് ശേഷം മാത്രമാണ് വിൽക്കാൻ സാധിക്കുക. മുൻനിരയിലെ രണ്ട് യാത്രക്കാർക്കും എയർബാഗ് നിർബന്ധം ആകുന്നതിലൂടെ കാറുകളുടെ വില 5000 രൂപ മുതൽ 7000 രൂപ വരെ വർധിക്കാൻ കാരണം ആയേക്കാം.

Also Read  ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവർ സൂക്ഷിക്കുക; എത്ര ഒളിച്ചാലും നിങ്ങളെ പൊലീസ് പൊക്കും,

എന്നിരുന്നാൽ കൂടി നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എല്ലാവിധ ഗതാഗത നിയമങ്ങളും എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ എല്ലാവിധ ട്രാഫിക് നിയമങ്ങളും പാലിച്ചുകൊണ്ട് യാത്ര ചെയ്യാനായി ശ്രദ്ധിക്കുക.


Spread the love

Leave a Comment