ഇപ്പോൾ മിക്ക വീടുകളിലും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ഉയർന്ന നിരക്കിൽ വരുന്ന കറണ്ട് ബില്ല്. പ്രത്യേകിച്ച് കൊറോണ യുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ തുടങ്ങിയതും, മിക്ക ആളുകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും സാധാരണയിൽ വന്നിരുന്ന കറണ്ട് ബില്ല് കുത്തനെ വർദ്ധിക്കുന്നതിനുള്ള കാരണങ്ങളാണ്. സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുത ഉപഭോഗം മിക്ക വീടുകളിലും കൂടി എന്ന് തന്നെ പറയാം. കാര്യങ്ങൾ എന്തുതന്നെയായാലും കറണ്ട് ബില്ല് അടയ്ക്കുന്നതിനു മുൻപായി ചില കാര്യങ്ങൾ ഉറപ്പു വരുത്തിയാൽ നിങ്ങൾക്ക് സാധാരണ അടയ്ക്കുന്ന തുക ചിലപ്പോൾ അടയ്ക്കേണ്ടി വരില്ല. അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി മനസിലാക്കാം.
അതായത് നമ്മുടെയെല്ലാം വീടുകളിൽ രണ്ടുമാസം കൂടുമ്പോൾ മീറ്റർ റീഡിങ് എടുത്ത് ഒരു കറണ്ട് ബില്ല് ലഭിക്കുകയാണ് പതിവ്. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് കറണ്ട് ബില്ലിലെ ഏറ്റവും താഴെയായി പേയബിൾ എന്ന് കാണുന്ന ഭാഗത്ത് ഒരു എമൗണ്ട് നൽകിയിട്ട് ഉണ്ടായിരിക്കും. ഈ തുകയാണ് നമ്മൾ സാധാരണയായി കെഎസ്ഇബി ഓഫീസിൽ കറണ്ട് ചാർജ് ആയി അടയ്ക്കേണ്ടി വരിക. എന്നാൽ ഇവിടെ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനകാര്യം പെയ്ബിൾ എന്ന് കാണുന്ന ഭാഗത്ത് നൽകിയിട്ടുള്ള തുക പൂർണമായും വിശ്വസിക്കാൻ സാധിക്കില്ല എന്നതാണ്. പലപ്പോഴും കറണ്ട് ബില്ല് അടയ്ക്കുന്നതിനായി ഓൺലൈൻ രീതി ഉപയോഗപ്പെടുതുന്നവവരാണെങ്കിൽ അതിനായി ഉപയോഗിക്കുന്ന വാലറ്റ് ഓപ്പൺ ചെയ്യുമ്പോൾ അതിൽ നൽകിയിട്ടുള്ള തുകയും കറണ്ട് ബില്ലിൽ നൽകിയിട്ടുള്ള തുകയും തമ്മിൽ വ്യത്യാസം കാണാവുന്നതാണ്. ഇങ്ങനെ ഒരു സംശയം വരികയാണെങ്കിൽ തീർച്ചയായും കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചു ചോദിക്കണം.
അപ്പോൾ അവർ നിങ്ങളുടെ കൺസ്യൂമർ നമ്പർ ചോദിക്കുകയും കൃത്യമായ അടയ്ക്കേണ്ട തുക പറഞ്ഞുതരികയും ചെയ്യുന്നതാണ്. എന്നാൽ ഇത്തരത്തിൽ ബില്ലിൽ നൽകിയിട്ടുള്ള തുകയും ഓൺലൈൻ വാലറ്റിൽ കാണിച്ചിട്ടുള്ള തുകയും തമ്മിൽ വ്യത്യാസം വരുന്നതിനുള്ള കാരണം എന്താണെന്ന് കെഎസ്ഇബി ഓഫീസിൽ നിന്നും കൃത്യമായി പറയുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.
അതുകൊണ്ട് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം കറണ്ട് ബില്ല് ലഭിച്ചാൽ പെയ്ബിൾ എന്ന ഭാഗത്ത് നൽകിയിട്ടുള്ള തുക തന്നെയാണോ യഥാർത്ഥത്തിൽ നിങ്ങൾ അടക്കേണ്ടത് എന്ന് കെഎസ്ഇബി ഓഫീസിൽ ഒരിക്കൽ കൂടി വിളിച്ചു ഉറപ്പുവരുത്തുക എന്നതാണ്. അല്ലാത്തപക്ഷം ചിലപ്പോൾ നിങ്ങൾക്ക് വലിയ രീതിയിൽ നഷ്ടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. 19 12 എന്ന കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടോ, അതല്ല എങ്കിൽ നിങ്ങളുടെ അടുത്തുള്ള കെഎസ്ഇബി ഓഫീസിൽ വിളിച്ചു ചോദിച്ചോ അടയ്ക്കേണ്ട തുക കൃത്യമായി ഉറപ്പുവരുത്തിയശേഷം മാത്രം കറണ്ട് ബില്ല് അടയ്ക്കാനായി ശ്രദ്ധിക്കുക.