കഫം ഇളക്കി കളയാനും ശ്വാസകോശം ക്ലീൻ ചെയ്യുന്നതിനും ചെയ്യേണ്ട വ്യായാമങ്ങൾ

Spread the love

കോവിഡ് വ്യാപനം ഉച്ച സ്ഥായിയിൽ നിൽക്കുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്തു കൊണ്ട് ശ്വാസകോശം ക്ലീൻ ചെയ്യാൻ സാധിക്കുമോ എന്നതായിരിക്കും. കാരണം കോവിഡ് ശ്വാസകോശങ്ങളെ ബാധിക്കുമ്പോൾ അത് ന്യൂമോണിയ ആയി മാറുകയും അത് പലപ്പോഴും മരണത്തിലേക്ക് വരെ നയിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ആണ് ഉണ്ടാകുന്നത്.ഇത്തരത്തിൽ കഫം അടിഞ്ഞുകൂടുകയോ, ശ്വാസമെടുക്കുമ്പോൾ ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടുണ്ടാവുകയോ, ശ്വാസമെടുക്കുമ്പോൾ മുള്ളു കുത്തുന്നത് പോലെയുള്ള വേദന അനുഭവപ്പെടുകയോ ചെയ്യുമ്പോൾ ശ്വാസകോശത്തിലേക്ക് അസുഖം ബാധിച്ചു എന്ന് മനസ്സിലാക്കാം. എന്നാൽ ശ്വാസകോശത്തിന്റെ കപ്പാസിറ്റി കൂടുതൽ സ്ട്രോങ്ങ് ആക്കി നിർത്തുകയാണെങ്കിൽ ഇത്തരം ഒരു അവസ്ഥ വരാതെ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് ആവശ്യമായ എക്സർസൈസുകൾ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം. വിഡിയോ താഴെ കാണാം

ബ്രീത്തിംഗ് എക്സർസൈസ് സുകൾ ചെയ്യുന്നതിലൂടെ ലെങ്‌സ് കപ്പാസിറ്റി വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ ആർക്കുവേണമെങ്കിലും ചെയ്യാവുന്ന ഒരു കാര്യമാണ് 5 സെക്കൻഡ് നേരത്തേക്ക് ശ്വാസം അകത്തോട്ട് വലിച്ചു വീണ്ടും ഒരു 5 സെക്കൻഡ് നേരം ശ്വാസം ഹോൾഡ് ചെയ്ത് പിടിക്കുക എന്നത്. അതിനുശേഷം 10 സെക്കൻഡ് നേരം ശ്വാസം പുറത്തേക്കു വിടുക. രാവിലെ എഴുന്നേറ്റതിനു ശേഷം ഒരു 15 മിനിറ്റ് ഈ രീതിയിൽ ചെയ്യേണ്ടതാണ്. ഇതുവഴി ബ്രീത്തിങ് പാറ്റേൺ കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്. എന്നുമാത്രമല്ല ഇത്തരമൊരു എക്സസൈസ് ചെയ്യുന്നതിന്റെ ഗുണം അപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. മൂന്ന് റൗണ്ട് ആണ് ഇത് ചെയ്യേണ്ടത്.

Also Read  ന്യുമോണിയ തിരിച്ചറിയാം ഈ മൂന്ന് വഴികളിലൂടെ

അടുത്ത എക്സസൈസ് ചെയ്യേണ്ട രീതി രണ്ട് കൈയും സ്ട്രൈറ്റ് ആയി പിടിച്ചശേഷം ഓരോ കാl ആയി ഓരോ കയ്യിൽ തട്ടുന്ന രീതിയിൽ ജമ്പു ചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കാൽ കയ്യിൽ തട്ടുന്ന സമയത്ത് ശ്വാസമടക്കി പിടിക്കുകയും കാൾ താഴോട്ട് എടുക്കുമ്പോൾ ശ്വാസം വിടുകയും ആണ് ചെയ്യേണ്ടത്. ഇത് പെട്ടെന്ന് ശ്വാസമെടുക്കുമ്പോൾ ലെങ്സ് കണ്ട്രോൾ ചെയ്യുന്നതിനായി സഹായിക്കുന്നു. ഇതുവഴി ശരീരം ഹീറ്റാകുകയും ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മൂന്ന് റൗണ്ടാണ് ഈ എക്സസൈസ് ആ വർത്തിക്കേണ്ടത്.

മൂന്നാമതായി ചെയ്യാവുന്ന ഒരു എക്സസൈസ് എന്നു പറയുന്നത് നടു മുഴുവനായും ബെൻഡ് ചെയ്ത് കാൽവിരലുകളിൽ ടച്ച് ചെയ്യുന്ന രീതിയാണ്.നടു ബെൻഡ് ചെയ്യുന്ന സമയത്ത് ശ്വാസം വിടുകയും അതിനുശേഷം നിവരുമ്പോൾ കൈകൾ വിടർത്തി ശ്വാസം വലിച്ചെടുക്കുകയും ആണ് ചെയ്യേണ്ടത്. ഇത് പത്തു പ്രാവശ്യം എന്ന കണക്കിൽ 3 റൗണ്ട് ചെയ്യേണ്ടതാണ്.

Also Read  ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

രാവിലെ എണീറ്റ വഴിക്ക് നല്ലപോലെ ആവി പിടിക്കുമ്പോൾ ശ്വാസകോശം ഒന്ന് ലൂസ് ആകുന്നതാണ്. അതിനുശേഷം ശ്വാസം അകത്തോട്ട് വലിച്ച് ഈ സമയത്ത് വയർ നല്ലപോലെ അകത്തോട്ട് വരുന്ന രീതിയിൽ ആയിരിക്കണം അതിനുശേഷം ശ്വാസം പെട്ടെന്ന് പുറത്തേക്ക് കളയുന്ന രീതിയിൽ ചെയ്യുക. അതായത് മൂക്കിലൂടെ നല്ല ശക്തിയിൽ വേണം ശ്വാസം പുറത്തേക്ക് തള്ളാൻ. പത്തെണ്ണം അടങ്ങിയ മൂന്നു റൗണ്ടുകൾ ആണ് ഈ രീതിയിൽ ചെയ്യേണ്ടത്. ആവി പിടിച്ച ഉടനെ ഇങ്ങിനെ ചെയ്യുന്നത് കൂടുതൽ റിസൾട്ട് നൽകുന്നതാണ്.

എക്സസൈസ് ചെയ്യാൻ ഇഷ്ടമുള്ളവർക്ക് ആണുങ്ങളിൽ പുഷ് അപ്പ്‌,പുൾ അപ്പ്‌ എന്നീ രീതികളും പത്ത് പ്രാവശ്യം മൂന്ന് റൗണ്ട് ആയി ചെയ്യാം. എന്നാൽ തുടക്കത്തിൽ കുറവ് എണ്ണം ആരംഭിച്ച് പിന്നീട് കൂട്ടിക്കൂട്ടി വരികയാണ് ചെയ്യേണ്ടത്. സ്ത്രീകൾക്ക് ചെയ്യാവുന്നത് സിറ്റ് അപ്പ്‌ രീതിയാണ്. അതായത് ഇരുന്ന് എഴുന്നേൽക്കുന്ന രീതിയിൽ നടക്കുക, അതായത് ഓരോ കാല് മുൻപോട്ടു വെച്ച് സിറ്റ് അപ്പ്‌ ചെയ്ത് നടക്കുക. നടക്കുന്ന സമയത്ത് ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്നത് ശ്വാസ കോശത്തിന്റെ കപ്പാസിറ്റി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. മസിൽസ് കൂടുതൽ പ്രവർത്തിക്കുമ്പോഴാണ് വിഷാംശം പുറത്തേക്ക് പോകുന്നതും കൂടുതൽ വിയർക്കുന്നതും. അതുകൊണ്ട് തന്നെ ശരീരം എപ്പോഴും കുറച്ചു ചൂടാക്കി വയ്ക്കുന്നതാണ് നല്ലത്.

Also Read  മലബന്ധം ജീവിതത്തിൽ ഉണ്ടാകില്ല ഇത് കുടിച്ചാൽ

തണുത്ത പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കി ചൂടുള്ള ഭക്ഷണ സാധനങ്ങളും പാനീയങ്ങളും കഴിക്കുന്നതിനായി കൂടുതൽ ശ്രദ്ധിക്കുക.

കോവിഡ് ബാധിച്ച വ്യക്തികളിൽ ബ്ലഡ് ക്ളോട്ട് ആകുന്നതിനുള്ള സാധ്യത കൂടുതലായതു കൊണ്ടു തന്നെ കൃത്യമായ ഇടവേളകളിൽ കോവിഡ് സെൻന്ററുകളിൽ ഇഞ്ചക്ഷൻ, ആസ്പിരിൻ എന്നിവ നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ വീട്ടിലിരുന്നു കൊണ്ട് ആണ് കോവിഡിന് ഉള്ള ചികിത്സ നടത്തുന്നത് എങ്കിൽ ഒരേ രീതിയിൽ കിടക്കാതിരിക്കുക. പകരം ശരീരത്തെ ചൂടാക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുക. അല്ലാത്തപക്ഷം ബ്ലഡ് ക്ലോട്ട് ആകുന്നതിനുള്ള സാധ്യത ഉണ്ട്.അതുപോലെ പകലുറക്കം മാക്സിമം ഒഴിവാക്കുക, കാരണം രാത്രി നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ലെങ്‌സിന് അകത്ത് കഫം കെട്ടുന്നതിന് കാരണമാകും.ഓരോ അര മണിക്കൂറിലും ശരീരം ചൂടാകുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുക. കുറച്ചുനേരം വീടിന്റെ ബാൽക്കണിയിലെ മറ്റോ പോയി നിൽക്കുന്നതാണ്. ആരോഗ്യം ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ എയറോബിക്,സുംബ പോലുള്ള എക്സർസൈസുകൾ ചെയ്യാവുന്നതാണ്. എന്നാൽ മറ്റുള്ളവരിലേക്ക് അസുഖങ്ങൾ പകരാതെ ഇരിക്കാൻ വളരെയധികം ശ്രദ്ധിക്കുക.

 


Spread the love

Leave a Comment