കട ബാധ്യത ഉണ്ടോ ഇതാ രക്ഷപെടനുള്ള മാർഗങ്ങൾ

Spread the love

നിങ്ങൾ ഒരു സംരംഭം ആരംഭിച്ച് കടബാധ്യതയിൽ പെട്ട് കഷ്ടപ്പെടുന്ന ഒരാളാണോ? വാങ്ങിയ കടങ്ങൾ എങ്ങിനെ തിരിച്ചടക്കും എന്നതാണോ നിങ്ങളുടെ പേടി? എങ്കിൽ ഉറപ്പായും താഴെപ്പറയുന്ന ട്രിക്കുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത്തരത്തിലുള്ള കടബാധ്യതകൾ ഒഴിവാക്കാം.

എന്തെല്ലാമാണ് കടബാധ്യത ഇല്ലാതാക്കാനുള്ള വഴികൾ?

പലപ്പോഴും ഇത്തരത്തിലുള്ള കടബാധ്യതകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം കൃത്യമായ ഒരു പ്ലാനിങ്ങോടെ അല്ല നിങ്ങൾ ഒരു കാര്യം ചെയ്യുന്നത് എന്നാണ്. ആദ്യം കുറച്ചു പൈസ ആവശ്യമായി വരുമ്പോൾ നമ്മൾ കടം വാങ്ങുന്നതിന് കുറച്ചു മടി കാണിക്കും എങ്കിലും ഭാവിയിൽ ഇത് ഒരു ശീലമായി മാറുകയാണ് ചെയ്യുന്നത്.എന്നാൽ ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും എങ്ങിനെ മോചനം നേടാം എന്നതിനുള്ള 6 വഴികൾ ആണ് ഇന്ന് നമ്മൾ പറയുന്നത്.

Also Read  മുദ്ര ലോൺ | 10 ലക്ഷം രൂപ വരെ പെട്ടന്ന് കിട്ടും

ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് നിലവിൽ നിങ്ങൾക്ക് കൊടുക്കാൻ ഉള്ള എല്ലാ കടങ്ങളുടെയും ഒരു ലിസ്റ്റ് പലിശ ക്രമത്തിൽ ലിസ്റ്റ് ചെയ്യുക എന്നതാണ്. ഇത്തരത്തിലൊരു ലിസ്റ്റ് എടുക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഏകദേശം കൊടുത്തു തീർക്കാനുള്ള കടങ്ങളെ പറ്റിയുള്ള ഒരു അനുമാനം ലഭിക്കുന്നതാണ്.

രണ്ടാമതായി ഇതിൽ ഏറ്റവും കൂടുതൽ തുക നിങ്ങൾ എവിടെയാണോ അടയ്ക്കേണ്ടത് എത്ര കഷ്ടപ്പെട്ട് ആണെങ്കിലും അടച്ചു തീർക്കാൻ ശ്രമിക്കുക.

പലപ്പോഴുംEMI ഫെസിലിറ്റിയൂടെ ആയിരിക്കും ലോണുകൾ എടുത്തിട്ട് ഉണ്ടാവുക. ഇത്തരം ഒരു സാഹചര്യത്തിൽ ഇവയുടെ കാലാവധി വളരെ വലുതായിരിക്കും അതുകൊണ്ടുതന്നെ നിങ്ങൾ അടയ്ക്കേണ്ട തുകയുടെ അളവും കൂടിക്കൂടി വരുന്നതാണ്.

Also Read  ടിക്കറ്റ് നിരക്കുകളിൽ വൻ ഇളവുകളുമായി വിമാന കമ്പനികൾ

ഇതിന്റെ ഭീകരത നിങ്ങൾക്ക് ചിലപ്പോൾ ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ ഇഎംഐ ആയുള്ള ലോണുകൾ പെട്ടെന്നുതന്നെ അടച്ചു തീർക്കാൻ ശ്രമിക്കുക. ഇത് വലിയൊരു മാറ്റം സൃഷ്ടിക്കുന്നതാണ്.

അടുത്തതായി നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ നിത്യജീവിത ചിലവുകളിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ എന്താണ് അതെല്ലാം കണ്ടെത്തി നിർബന്ധമായും ഒഴിവാക്കാൻ ശ്രമിക്കുക എന്നതാണ്.

അഞ്ചാമതായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിലവിലുള്ള ഇൻകം കൂടാതെ പുതിയതായി മറ്റെന്തെങ്കിലും രീതിയിലുള്ള ഒരു ഇങ്കം കൂടി കണ്ടെത്താൻ ശ്രമിക്കുക. ഇത് ഒരു പരിധി വരെ കടബാധ്യതയിൽ നിന്നും രക്ഷ നേടാൻ സഹായിക്കും.

Also Read  കോവിഡിന് പുതിയ മരുന്ന് കണ്ട് പിടിച്ചു ഇന്ത്യ | ഓരോ ഇന്ത്യ കാരനും അഭിമാനിക്കാം

അവസാനമായി നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങൾ എപ്പോഴും ഒരു നിശ്ചിത തുക എമർജൻസി ആവശ്യങ്ങൾക്കായി എല്ലാമാസവും മാറ്റി വയ്ക്കുക എന്നതാണ്. ഈ തുക അത്തരം ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കുക.

ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും കൊണ്ടുവന്നു നിലവിലുള്ള ലോണുകൾ അടച്ചു തീർക്കുന്നതിന് സഹായകമാകും. ഈ ഒരു അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യാൻ മടിക്കരുത് …


Spread the love

1 thought on “കട ബാധ്യത ഉണ്ടോ ഇതാ രക്ഷപെടനുള്ള മാർഗങ്ങൾ”

Leave a Comment