ഓൺലൈൻ വഴി ഫ്രീ ആയി ചികിത്സ തേടാം; എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഒ.പി.കൾ | ഇ-സഞ്ജീവനി

Spread the love

ദിനംപ്രതി കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സ ആവശ്യങ്ങൾക്കായി ആശുപത്രിയിൽ പോവുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ചെറിയ അസുഖങ്ങൾക്ക് എല്ലാം ഹോസ്പിറ്റലിൽ പോകാതെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈനായി ഡോക്ടറെ കണ്ട് ഫ്രീ കൺസൾട്ടേഷൻ ലഭിക്കുന്നതിനായി ഹെൽത്ത് മിനിസ്റ്ററി പുറത്തിറക്കിയിരിക്കുന്ന മെഡിക്കൽ സർവീസ് ആണ് ഈ സഞ്ജീവനി ഓ പി ഡി. വീട്ടിലിരുന്നുകൊണ്ട് വീഡിയോ കോൾ വഴി ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാക്കുന്ന ഈയൊരു സംവിധാനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.

നാഷണൽ ടെലി കൺസൾട്ടേഷൻ സർവീസ് ഓഫ് മിനിസ്റ്ററി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ എന്ന് അറിയപ്പെടുന്ന ഈ സഞ്ജീവനി OPD വഴി ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി പൂർണമായും സെക്യുർ ആയ രീതിയിൽ സൗജന്യമായി ഓൺലൈൻ വീഡിയോ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാക്കുന്നു. ഈ ഒരു സെർവിസിന്റെ പ്രധാന പ്രത്യേകതകളാണ്.

Also Read  മോദിയുടെ 2000 രൂപ സഹായം ബാങ്ക് അക്കൗണ്ടിൽ എത്തി വിശദമായി അറിയാം

1) ഫാമിലി മെമ്പർ രജിസ്ട്രേഷൻ
2) പേഷ്യന്റ് രജിസ്ട്രേഷൻ
3) ഓർഫനേജുകൾ പോലുള്ള സ്ഥാപനങ്ങൾക്കുള്ള ഇൻസ്റ്റിറ്റ്യൂഷനൽ രജിസ്ട്രേഷൻ
4) ഡോക്ടറുമായുള്ള വീഡിയോ കൺസൾട്ടേഷൻ
5) ക്യൂ മാനേജ്മെന്റ്
6) ഉടനടിയുള്ള ഇൻസ്റ്റന്റ് മെസ്സേജ്
7) e-പ്രിസ്ക്രിപ്ഷൻ
8) SMS നോട്ടിഫിക്കേഷൻ
9) സർവീസ് ബൈ ഡോക്ടർസ്
10) കേന്ദ്ര സംസ്ഥാന ഗവൺമെന്റ്കൾ ചേർന്ന് കൊണ്ട് പ്രവർത്തിക്കുന്ന ഫ്രീ മെഡിക്കൽ സർവീസ് എന്നിവയെല്ലാം.

മൊഹാലിയിൽ ഉള്ള C-DAC ആണ് ഇത്തരത്തിൽ e-സഞ്ജീവിനി ഓ പി ഡി പോർട്ടൽ ഡെവലപ്പ് ചെയ്തിട്ടുള്ളത്.ഓരോ ദിവസവും അവൈലബിൾ ആയ ഡോക്ടർമാർ, പാഷ്യൻസിനു അലോട്ട് ചെയ്യുന്ന സ്ലോട്ട്, വ്യത്യസ്ത വിഭാഗങ്ങൾ ആക്കി തരം തിരിച്ചിരിക്കുന്ന ക്ലിനിക്, കൺസൽടെഷൻ ടൈം ലിമിറ്റ് എന്നിങ്ങനെ വിവിധ രീതിയിൽ തരംതിരിച്ചിരിക്കുന്നു.

ഈ സഞ്ജീവിനി OPD വഴി എങ്ങിനെ ഡോക്ടറുമായി കൺസൾട്ടേഷൻ നടത്താം?

 

  • ആദ്യമായി https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.
  • സ്റ്റെപ് 1: നിങ്ങളുടെ ഫോൺ നമ്പറിൽ ലഭിക്കുന്ന OTP വഴി ഫോൺ നമ്പർ വെരിഫിക്കേഷൻ നടത്താവുന്നതാണ്.
  • സ്റ്റെപ് 2: പേഷ്യൻന്റ് വിവരങ്ങൾ രജിസ്റ്റർ ചെയ്യുക.
  • സ്റ്റെപ് 3: പോർട്ടൽ വഴി ഒരു ഡോക്ടറെ നിങ്ങൾക്ക് അസൈൻ ചെയ്യുന്നതാണ്.
  • സ്റ്റെപ് 4: ടോക്കൺ ലഭിക്കുന്നതിനായി യൂസർ കൺസൾട്ടേഷൻ ടോക്കൺ ആയി റിക്വസ്റ്റ് ചെയ്യണം.
  • സ്റ്റെപ് 5: ഏതെങ്കിലും രീതിയിലുള്ള മെഡിക്കൽ റെക്കോർഡുകൾ ഉണ്ടെങ്കിൽ അവ അപ്‌ലോഡ് ചെയ്തു നൽകുക.
  • സ്റ്റെപ് 6: പേഷ്യൻന്റ് ഐഡി, ടോക്കൺ എന്നിവ എസ്എംഎസ് ആയി നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Also Read  റേഷൻ കടകൾ വഴി വമ്പൻ ആനുകൂല്യം എത്തുന്നു ജൂൺ എട്ടാം തീയതി മുതൽ

നിങ്ങൾ രജിസ്റ്റർ ചെയ്ത അക്കൗണ്ട് ലോഗിൻ ചെയ്യുന്നതിനായി എസ് എം എസ് നോട്ടിഫിക്കേഷൻ വഴി ലോഗിൻ ചെയ്യാവുന്നതാണ്.നിങ്ങൾക്ക് ലഭിക്കുന്ന പേഷ്യൻന്റ് ഐഡി ഉപയോഗിച്ചുകൊണ്ട് എന്റെ ചെയ്യുമ്പോൾ നിലവിൽ ക്യൂ ഇല്ലായെങ്കിൽ ആദ്യത്തെ പാഷ്യന്റ് ആയി നിങ്ങൾക്ക് കൺസൾട്ട് ചെയ്യാവുന്നതാണ്. നിലവിൽ ക്യു ഉണ്ടെങ്കിൽ അത്‌ അനുസരിച്ച് വെയിറ്റ് ചെയ്യേണ്ടതായി വരും. ഡോക്ടറെ അസൈൻ ചെയ്തു കഴിഞ്ഞാൽ ‘CALLNOW’ ബട്ടൺ ആക്ടിവേറ്റ് ആകുന്നതാണ്.

ആക്ടിവേറ്റ് ആയി 10 സെക്കൻഡിന് അകത്തു തന്നെ വീഡിയോ വഴി ഡോക്ടറുടെ സേവനം ലഭിക്കുന്നതാണ്. ഡോക്ടർ പരിശോധന ആരംഭിച്ചു കഴിഞ്ഞാൽ നിങ്ങൾ ഏതെങ്കിലും മെഡിക്കൽ റെക്കോർഡുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുകയും, കാൾ അവസാനിച്ചതിനുശേഷം ഈ- പ്രിസ്ക്രിപ്ഷൻ ലഭിക്കുകയും ചെയ്യുന്നു. പ്രെസ്ക്രിപ്ഷൻ സേവ് ചെയ്ത ശേഷം നിങ്ങൾക്ക് ലോഗൗട്ട് ചെയ്യാവുന്നതാണ്. നിങ്ങളുടെ കോൾ കട്ടായ ശേഷം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് എസ്എംഎസ് രൂപത്തിൽ ഈ പ്രിസ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.

Also Read  ഇ- ഓട്ടോ റിക്ഷ വാങ്ങാൻ 3 ലക്ഷം രൂപ വായ്പ്പ 3000 രൂപ സബ്‌സീഡിയും

ഉത്തരത്തിൽ ആർക്കുവേണമെങ്കിലും ഫ്രീ ആയി ഈ സഞ്ജീവിനി OPD പോർട്ടൽ വഴി ഡോക്ടർമാരുമായുളള ഓൺലൈൻ കൺസൾട്ടേഷൻ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.ഇ-സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും . ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് പരമാവധി ഷെയർ ചെയ്തു കൊടുക്കുക


Spread the love

Leave a Comment