ഓൺലൈൻ വഴി പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക കണ്ണിൽ പെടാത്ത പുതിയ തട്ടിപ്പ് നടക്കുന്നുണ്ട്

Spread the love

മിക്ക ആളുകളും ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുന്നവരാണ്. ഓൺലൈൻ ഷോപ്പിംഗ് മുതൽ സർക്കാർ സേവനങ്ങൾ വരെ ഓൺലൈൻ ആയതിനാൽ അതിനാവശ്യമായ പണം അടയ്ക്കുന്നതും യുപിഐ പോലുള്ള മെത്തേഡുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. നമ്മുടെ നാട്ടിൽ ചെറുതും വലുതുമായ എല്ലാ കടകളിലും ഇപ്പോൾ യുപിഐ വഴി നൽകാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ പല രീതിയിലുള്ള ചതികളിൽ പെടാനുള്ള സാധ്യതയും കുറവല്ല. അതുകൊണ്ടുതന്നെ യുപിഐ ഉപയോഗിച്ച് പണം സ്വീകരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

യുപിഐ പെയ്മെന്റ് ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നടക്കുന്ന ഒരു പ്രധാന ചതിയാണ് പലപ്പോഴും കടകളുടെ പുറത്തായി ആണ് യുപിഐ പെയ്മെന്റ് സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടാവുക. കടക്ക് പുറത്തായി ഒട്ടിച്ച് വയ്ക്കുന്ന സ്റ്റിക്കറുകൾ കടക്കാർ കൃത്യമായി ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വ്യക്തി അതിനുമുകളിൽ അവരുടെ സ്റ്റിക്കർ ഒട്ടിച്ചാൽ കടയിലേക്ക് വരുന്ന കസ്റ്റമർ യുപിഐ കോഡ് സ്കാൻ ചെയ്യുകയും അത് അവരുടെ അക്കൗണ്ടിലേക്ക് പണം പോകുന്നതിന് കാരണമാവുകയും ചെയ്യും.

Also Read  ആരോഗ്യ ഇൻഷുറൻസ് കാർഡ് : 5 ലക്ഷം രൂപ വരെ സഹായം ലഭിക്കും

അതായത് വെറും ഒരു യു പി ഐ സ്കാനിംഗ് കോഡ് മാറുന്നതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് വരേണ്ട പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോകുന്നതാണ്. ഇതിന് ഒരു പരിഹാരമായി ചെയ്യാവുന്ന കാര്യം സ്കാനിംഗ് കോഡുകൾ സ്റ്റിക്കർ ചെയ്തു വയ്ക്കാതെ അവ നിങ്ങൾക്ക് കാണാവുന്ന രീതിയിൽ കയ്യിൽ കൊണ്ടു നടക്കാവുന്ന രൂപത്തിൽ ഉപയോഗിക്കാവുന്നതാണ്.

മറ്റൊരു തട്ടിപ്പ് രീതി നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന യുപിഐ ആപ്പുകൾ ആയ പേടിഎം, ഗൂഗിൾ പേ പോലുള്ളവയുടെ പ്രാങ്ക് ആപ്പുകൾ വഴി പണം നഷ്ടപ്പെടുന്നതാണ്. ഇത്തരം പ്രാങ്ക് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. കസ്റ്റമർ നിങ്ങൾക്ക് ഒരു പ്രാങ്ക് ആപ്പ് വഴി പെയ്മെന്റ് ചെയ്തു എന്ന രീതിയിൽ എമൗണ്ട് കാണിക്കുകയും എന്നാൽ യഥാർത്ഥത്തിൽ പണം അക്കൗണ്ടിൽ ലഭിക്കാത്ത അവസ്ഥയും ഉണ്ടാകും.

Also Read  വീട് നിർമാണത്തിന് കറണ്ട് കണക്ഷൻ എടുക്കുന്ന രീതി രേഖകൾ എന്തെക്കെ

ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട കാര്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ഫോൺ നമ്പർ ബന്ധിപ്പിക്കുകയാണ് എങ്കിൽ ഓരോ ട്രാൻസാക്ഷൻ ചെയ്യുമ്പോഴും ഫോൺ നമ്പറിൽ മെസ്സേജ് വരുന്നതും അത് കൃത്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യുക എന്നതാണ്.

UPI പണമിടപാടുകൾ നടത്തുമ്പോൾ ഉണ്ടാകുന്ന തട്ടിപ്പുകൾ തിരിച്ചറിയാനായി നിങ്ങളുടെ കടയുടെ UPI സ്കാനർ കാണുന്ന രീതിയിൽ മാത്രം ഫിറ്റ് ചെയ്യുക, ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ടോ എന്ന് ഓരോ ട്രാൻസാക്ഷൻ കഴിയുമ്പോഴും ചെക്ക് ചെയ്യുക, അതല്ല എങ്കിൽ അപ്ലിക്കേഷനിൽ പണം എത്തിയിട്ടുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക എന്നീ കാര്യങ്ങളാണ്. hgtyyyഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് UPI വഴി പണം സ്വീകരിക്കുമ്പോൾ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി സഹായിക്കും. വിശദമായ വിവരങ്ങൾ വിഡിയോയിൽ കാണാം 👇

Also Read  ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവരുണ്ടോ : മാർച്ച് 31 കഴിഞ്ഞാൽ 10,000 രൂപ പിഴ നൽകേണ്ടി വരും


Spread the love

Leave a Comment