ഇന്ന് ഓൺലൈനിൽ പലതരത്തിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. എടിഎം കാർഡ് വഴി പണം പിൻവലിക്കുമ്പോഴും, അതല്ലാതെ ഫോണിൽ ബാങ്കുകളുടെ തന്നെ പേരിൽ കെവൈസി വെരിഫിക്കേഷൻ പോലുള്ള മെസ്സേജുകൾ വരുമ്പോൾ അതിന് റിപ്ലൈ ആയി OTP ഷെയർ ചെയ്തും പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കുറവല്ല.
പലപ്പോഴും ബാങ്കുകളുടെ എന്ന പേരിൽ വ്യാജേനെ ഫോൺ വരികയും അതുവഴി നിങ്ങളുടെ ഫോണിൽ വന്ന ഒടിപി ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. പിന്നീട് ബാങ്ക് ബാലൻസ് ചെക്ക് ചെയ്യുമ്പോൾ അക്കൗണ്ടിൽ നിന്നും ഒരു വലിയ തുക നഷ്ടപ്പെട്ടതായി കാണാറുണ്ട്. ഇതിനായി സൈബർ സെല്ലിനെ സമീപിക്കുമ്പോൾ പലപ്പോഴും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുക.
എന്നാൽ ബുദ്ധിമോശം കൊണ്ട് ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പുകളിൽ പെടുകയാണ് എങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു എന്ന സന്ദേശം കണ്ടയുടൻ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെടുക യാണെങ്കിൽ ഇനി നിങ്ങൾക്ക് പണം നഷ്ടപ്പെടില്ല.
അതായത് ഏതെങ്കിലും രീതിയിൽ ഓ ടി പി ഷെയർ ചെയ്തു നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടു എന്നറിഞ്ഞു ഒരു മണിക്കൂറിനുള്ളിൽ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ടാൽ നഷ്ടപ്പെട്ട പണം തിരികെ നേടാവുന്നതാണ്.
ഓൺലൈൻ തട്ടിപ്പുകൾ വഴി പണം നഷ്ടമാകുന്നത് ഇല്ലാതാക്കുന്നതിന് വേണ്ടി സൈബർസെൽ ബാങ്ക് മാനേജർ മാരുടെയും വാലറ്റ് അധികൃതരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈയൊരു സംവിധാനം ഉപയോഗിച്ചുകൊണ്ട് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനാകുമെന്നാണ് സൈബർ സെൽ പ്രതീക്ഷിക്കുന്നത്.
ഓൺലൈൻ വഴി പർച്ചേസ് നടത്തി ഈ വാലറ്റിൽ നിന്ന് പണം പേ ചെയ്യുകയാണ് എങ്കിൽ ഓൺലൈൻ കമ്പനികൾക്ക് ഉടൻ തന്നെ പണം ലഭിക്കില്ല. കൂടുതൽ സമയം എടുത്തതിനുശേഷം മാത്രമായിരിക്കും പണം വിത്‌ഡ്രൗ ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പ് നടന്നു എന്ന് ഉറപ്പായി കഴിഞ്ഞാൽ സൈബർസെല്ലിൽ ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകുകയാണെങ്കിൽ ആ വിവരം ബാങ്ക് മാനേജർമാർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും, ഉടൻ തന്നെ ആ അക്കൗണ്ട് വാലറ്റ് ബ്ലോക്ക് ചെയ്യപ്പെടുന്നതുമാണ്.
ഇത്തരത്തിൽ നഷ്ടപ്പെടുന്ന പണം 24 മണിക്കൂറിനകം അക്കൗണ്ടിൽ തിരികെ ലഭിക്കുന്നതാണ്. ഓൺലൈൻ വഴി പണമിടപാടുകൾ നടത്തി ഏതെങ്കിലും രീതിയിൽ തട്ടിപ്പിന് ഇരയാക്ക പെടുകയാണ് എങ്കിൽ പരാതിപ്പെടുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ-04772230804