ഓൺലൈനിലൂടെ വൈദുതി ബില്ല് അടക്കുന്ന രീതി .

Spread the love

വൈദുതി ബിൽ കൃത്യസമയത്ത് അടയ്ക്കാൻ മറക്കുന്നത് ഒരു സാധാരണ സംഭവമാണ്. കെ‌എസ്‌ഇബിയിൽ നിന്നുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുമ്പോഴാണ് ബില് അടച്ചിട്ടില്ല എന്ന് ഓർമ്മ വരുന്നത് . ഇനി വൈദുതി ബിൽ അടയ്‌ക്കാനുള്ള കെ‌എസ്‌ഇബി ഓഫീസിലെ ക്യൂ ഇനി നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ് .

രാജ്യം മുഴുവൻ ഡിജിറ്റലായി മുന്നേറുന്ന ഇക്കാലത്ത് വൈദുതി ബില്ല് ഒരു ക്ലിക്കിൽ സ്മാർട്ഫോണിലൂടെ ഓൺലൈനിൽ അടയ്ക്കുവാൻ സാധിക്കും.

ഓൺലൈനിലൂടെ  വൈദുതി ബില്ല് അടക്കുന്ന  രീതി.

Step 1:
ആദ്യം മൊബൈലില്‍ Google Chrome browser open ചെയ്യുക.

Step 2:
ഇപ്പോൾ നിങ്ങള്‍ക്ക് മുകളില്‍ കാണുന്ന address ബാറിൽ www.kseb.in എന്ന് ടൈപ്പ് ചെയത് open ചെയ്യാവുന്നതാണ്. ഇപ്പോൾ നിങ്ങൾ KSEB യുടെ ഒൌദ്യോഗിക വെബ്‌സൈറ്റില്‍ എത്തുന്നതാണ്. ഇതിൽ online services എന്ന ചുവന്ന buttons ക്ലിക്ക് ചെയ്യുക.

Step 3:
ഇപ്പോൾ നിങ്ങൾ കാണുന്ന page ഇല്‍ നിലവില്‍ Account ഉള്ളവർ ആണെങ്കിൽ നിങ്ങളുടെ വിവരങ്ങള്‍ enter ചെയത് ലോഗിന്‍ ചെയ്യാവുന്നതാണ്. ഇനി നിങ്ങൾ ഒരു പുതിയ ആൾ ആണെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് താഴെ ഒരു yellow color box ഇല്‍ quick pay എന്ന option കാണാം. ആ button ക്ലിക്ക് ചെയ്യുക.

Also Read  2000 രൂപ വന്ന ഇലക്ട്രിസിറ്റി ബിൽ 200 രൂപാ ആവും ഇങ്ങനെ ചെയ്‌താൽ

Step 4:
ഇപ്പോൾ consumer details എന്ന page ഇല്‍ ആണ് നിങ്ങൾ എത്തി ചേരുക. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ consumer number ഓ അല്ലെങ്കിൽ KSEB യില്‍ ബന്ധപ്പെടുത്തിയ Phone number ഉപയോഗിച്ച് payment നടത്താവുന്നതാണ്.

Step 5:
Consumer number ഉപയോഗിച്ച് എങ്ങനെ ആണ്‌ payment നടത്തേണ്ടത് എന്ന് നോക്കാം. അതിൽ consumer number എന്ന് എഴുതിയ boxil നിങ്ങളുടെ ബില്ലിലെ bar code ന് താഴെ c# എന്ന് തുടങ്ങുന്ന ഒരു നീണ്ട സംഖ്യ കാണാം. അത് enter ചെയത് submit to see the bill എന്ന button ക്ലിക്ക് ചെയ്യുക. ഇവിടെ മുന്‍പുള്ള Details കാണാവുന്നതാണ്.

Also Read  കെ-ഫോണ്‍ പദ്ധതി ഉടൻ പൂർത്തിയാകും ആർക്കൊക്കെ ഫ്രീ ആയി ലഭിക്കും

Step 6:
ഇതിന് താഴെ ആയി consumer name എന്ന് കാണാം. ഇവിടെ നിങ്ങളുടെ പേര്‌ കൊടുക്കാവുന്നതാണ്. ഏറ്റവും താഴെ bill amount എന്ന സ്ഥലത്ത്‌ നിങ്ങൾ അടക്കേണ്ട തുക enter ചെയ്യുക. ആവശ്യമെങ്കില്‍ മാത്രം advance option ഉപയോഗിക്കാം. ശേഷം നിങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന Email id നല്‍കുക. ഇതിൽ നിങ്ങളുടെ payment details എല്ലാം ലഭിക്കുന്നതാണ്. ഇതിന് താഴെ Phone number കൂടെ കൊടുത്തതിനു ശേഷം Proceed to payment എന്ന് എഴുതിയ button ക്ലിക്ക് ചെയ്യുക.

Step 6:
ഇവിടെ നിങ്ങള്‍ക്ക് payment option കാണാം. ഇവിടെ ഡെബിറ്റ് card വച്ച് ആണ് നിങ്ങൾ pay ചെയ്യുന്നത് എങ്കിൽ അതില്‍ എഴുതിയിട്ടുള്ള logo example Visa, master ഇതിൽ എന്താണോ നിങ്ങളുടെ card അത് select ചെയ്യുക. അതിനു താഴെ select payment gateway നിങ്ങളുടെ option select ചെയ്യുക.

Also Read  ഫോൺ പേ ഉപയോഗിക്കാൻ അറിയാത്തവർക്ക് എങ്ങനെ അക്കൗണ്ട് തുടങ്ങാം

Step 7:
ഇനി pay now button ക്ലിക്ക് ചെയത് നിങ്ങളുടെ ഡെബിറ്റ് card ഇല്‍ കാണുന്ന 16 അക്ക സംഖ്യ തെറ്റാതെ enter ചെയ്യുക. ശേഷം cardil കാണുന്ന പേര്‌ അടിക്കുക. താഴെ Expiry DATE എന്ന boxil cardil കാണുന്ന month/year കൊടുക്കാം. താഴെ cvv number എന്ന് കാണുന്ന സ്ഥലത്ത്‌ നിങ്ങളുടെ card ഇന്റെ പുറകില്‍ കാണുന്ന 3 അക്ക number അടിക്കുക. ശേഷം pay now button ക്ലിക്ക് ചെയ്യുക.

Step 8:
ഇപ്പോൾ നിങ്ങളുടെ phone number ഇല്‍ വരുന്ന OTP number text എന്ന ഭാഗത്ത് അടിച്ച ശേഷം submit button ക്ലിക്ക് ചെയ്യുക.

Step 9:
ഇപ്പോൾ നിങ്ങള്‍ക്ക് payment successful എന്ന് കാണാം. ഇനി Phone ഉപയോഗിച്ച് screenshot എടുക്കാം. ഇപ്പോൾ തന്നെ നിങ്ങളുടെ mail ഇതിന്റെ കോപ്പി ലഭിക്കും


Spread the love

Leave a Comment