ഓക്സിജൻ ഇനി വീട്ടിൽ തെന്നെ ഉണ്ടാക്കാം | വീഡിയോ കാണാം

Spread the love

ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം എല്ലാവരുടെ ഉള്ളിലും ആശങ്കവളർത്തി ക്കൊണ്ടിരിക്കുകയാണ്. എന്നുമാത്രമല്ല ഓക്സിജൻ ലഭ്യത കുറവും, വെന്റിലേറ്റർ ആവശ്യമായി വരുന്നതും കൂടുതലായതുകൊണ്ട് തന്നെ അതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രാണവായുവിനായി എല്ലാവരും നെട്ടോട്ടമോടുന്ന ഈ സമയത്ത് മിക്ക ആശുപത്രികളും ഓക്സിജൻ, വെന്റിലേറ്റർ സൗകര്യങ്ങൾക്ക് വൻതുകയാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ ഓക്സിജൻ നിർമ്മിക്കാൻ സാധിക്കും എന്നാണ് Electro Kalari എന്ന യൂട്യൂബ് ചാനലിലൂടെ വിവരിക്കുന്നത് . വീഡിയോ താഴെ കാണാം 

ഓക്സിജൻ മെഷീൻ വീട്ടിൽ നിർമ്മിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് നോക്കാം

  • ഒരു വലിയ പ്ലാസ്റ്റിക്ബോട്ടിൽ,
  • ഓക്സിജൻ കോൺസെൻട്രേറ്റ് ചെയ്ത് എടുക്കുന്നതിന് ആവശ്യമായ ഒരു ചെറിയ പ്ലാസ്റ്റിക്  ബോട്ടിൽ
  • വൈദ്യുത സംശ്ലേഷണത്തിന് ആവശ്യമായ സോഡിയം ഹൈഡ്രോക്സൈഡ് പേല്ലേട്സ് 500 ഗ്രാം ബോട്ടിൽ ( ഇതിന് 250 രൂപയുടെ അടുത്താണ് വില)
  • ഒരു പോസിറ്റീവ് ഇലക്ട്രോഡ്,
  • റാൻഡ്  ഇലക്ട്രോഡ്  ( സ്റ്റീൽ ഇലക്ട്രോഡുകൾ ആണ് )
  • 12v,12A പവർ സപ്ലൈ 

ആദ്യമായി ചെറിയ ബോട്ടിൽ എടുത്ത് അതിന്റെ താഴെ ഭാഗം കട്ട് ചെയ്യുക, സോഡിയം ഹൈഡ്രോക്സൈഡ് സൊലൂഷൻ വൈദ്യുതവിശ്ലേഷണം നടത്തിയാണ് ഇവിടെ ഓക്സിജൻ നിർമ്മിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന പോസിറ്റീവ് ഇലക്ട്രോൺ ആനോഡ് എന്നും നെഗറ്റീവ് ഇലക്ട്രോഡ് കാതോഡ് എന്നുമാണ് അറിയപ്പെടുന്നത്. ഇതിൽ ആ നോട് ഇലക്ട്രോഡിൽ ഓക്സിജൻ അട്രാക്ട് ചെയ്യപ്പെടുന്നു. കാത്തോട് ഹൈഡ്രജനെ ആഗിരണം ചെയ്യുന്നു.

Also Read  വയറിൽ സ്ഥിരമായി ഗ്യാസ് ഉണ്ടാവാറുണ്ടോ യഥാർത്ഥ വില്ലൻ ഇവനാണ് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ നിത്യ രോഗി ആയേക്കാം | വീഡിയോ കാണാം

കട്ട് ചെയ്ത ബോട്ടിലിനു അകത്തേക്ക് പുറത്തേക്ക് കാണാത്ത രീതിയിൽ ആനോഡ് ഘടിപ്പിക്കുക. അതിനു മുന്പായി ഒരു പീസ് മൾട്ടിവുഡ് എടുത്തു ബോട്ടിലിന് അടിയിൽ മാർക്ക് ചെയ്ത ഘടിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇലക്ട്രോടിനെ കൃത്യമായി ബോട്ടിലി നകത്ത് നിർത്താൻ സാധിക്കുന്നതാണ്. അതിനു ശേഷം മൾട്ടി ബോർഡിന് അകത്ത് ആ നോഡ് കയറ്റി ബോട്ടിലിന് അകത്തേക്ക് എത്തിക്കുക.

ഒരു ഗ്ലൂ സ്റ്റിക് ഉപയോഗിച്ച് നല്ലപോലെ ഒട്ടിക്കുക. അതിനുശേഷം വലിയ പാത്രത്തിന്റെ അടപ്പിന് മുകളിലായി ചേമ്പർ വരുന്ന രീതിയിൽ ചെറിയ ബോട്ടിൽ ഘടിപ്പിക്കുക. ബോട്ടിലിന്റെ അടപ്പിൽ ഒരു ചെറിയ ഓട്ട ഇട്ട് ഈ രീതിയിൽ ഘടിപ്പിക്കാവുന്നതാണ്. പോസിറ്റീവ് ഇലക്ട്രോഡ് വയർ പുറത്തേക്ക് എടുക്കുന്നതിനായി കണക്ട് ചെയ്ത് വലിയ ബോട്ടിലിന്റെ അടപ്പിൽ ഒരു ഹോൾ ഇട്ട് നൽകുക.

Also Read  എന്ത് കൊണ്ടാണ് റോളക്സ് വാച്ചിന് ഇത്രെയും വില

അതിനുശേഷം പ്രൊഡ്യൂസ് ചെയ്യുന്ന ഓക്സിജനെ ചേംബർ വഴി ഇൻഡിക്കേറ്ററിലേക്ക് നൽകി അതുവഴിയാണ് മാസ്കിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. ഇൻഡിക്കേറ്റർ അടപ്പിൽ രണ്ട് ഹോളുകൾ ഇട്ടു നൽകുക. ആദ്യത്തേത് ഇൻഡിക്കേറ്റർ ബോട്ടിലേക്ക് ഓക്സിജൻ വരുന്നതിനും രണ്ടാമത്തേത് ഇൻഡി കേട്ടറിലേക്ക് കണക്ഷൻ നൽകുന്നതിനും ആണ് ഹോളുകൾ നൽകുന്നത്. ഇതുവഴി ട്യൂബ് കണക്ട് ചെയ്യുക. ട്യൂബിൽ ബബിൾസ് വരുമ്പോൾ ഓക്സിജൻ വരുന്നതായി നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ഇൻപുട്ട് താഴേക്ക് വരുന്ന രീതിയിൽ ആവണം ചേംബറിൽ ട്യൂബ് കണക്ട് ചെയ്യാൻ. ഒരു ഗ്ലൂ സ്റ്റിക്ക് ഉപയോഗിച്ച് നല്ലപോലെ ഒട്ടിച്ച് നൽകുക. അതിനുശേഷം വലിയ ബോട്ടിലിന്റെ അടപ്പിൽ ഹൈഡ്രജൻ പുറത്തേക്ക് പോകുന്നതിന് ഒരു ഹോൾ ഇട്ടു നൽകുക. ഇൻഡിക്കേറ്റർ ബോട്ടിലിന്റെ ഔട്ട്പുട്ട് ഫേസ്മാസ്ക് ലേക്ക് കണക്ട് ചെയ്യുക.

അടുത്തതായി ഇതിന് ആവശ്യമായ സൊലൂഷൻ നിർമ്മിക്കണം. 250 ഗ്രാം സോഡിയം ഹൈഡ്രോക്സൈഡ് കൃത്യമായി അളന്ന് എടുക്കുക. ഇത് അലിയിപ്പിക്കുന്നതിനായി രണ്ട് ലിറ്റർ വെള്ളം എടുക്കാവുന്നതാണ്. ഒരു ഗ്ലൗസ് ഉപയോഗിച്ച് മാത്രം മിക്സ് ചെയ്യാനായി ശ്രദ്ധിക്കുക. സൊല്യൂഷൻ നല്ലപോലെ ഇളക്കി കൊടുക്കണം. കട്ടപിടിച്ച് നിന്നു കഴിഞ്ഞാൽ ചൂടായി ബോട്ടിൽ ഉരുകാൻ സാധ്യതയുണ്ട്. സൊല്യൂഷൻ റെഡി ആയി കഴിഞ്ഞാൽ ഇലെക്ട്രോലിസിസ് ചെയ്യുന്നതിനായി നിർമിച്ച ഉപകരണം ഇതിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്.

Also Read  എന്നും ചെറുപ്പമായി ഇരിക്കാൻ ഈ ഒറ്റക്കാര്യം ചെയ്താൽ മതി | വീഡിയോ കാണാം

ഇതിലേക്കുള്ള പവർ സപ്ലൈ കണക്ട് ചെയ്യുക. നെഗറ്റീവ് എലെക്ട്രോഡിനെ അഡാപ്റ്ററിന്റെ യെല്ലോ പോയിന്റ്ലക്കായി നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ കണക്ഷൻ നൽകി കഴിഞ്ഞാൽ സൊല്യൂഷൻ റിയാക്ട് ചെയ്യുന്നതായി കാണാം. ചെറിയ ബോട്ടിലിൽ ബബിൾസ് കാണുമ്പോൾ ഓക്സിജൻ വന്നു തുടങ്ങി എന്ന് മനസ്സിലാക്കാം. ഹൈഡ്രജൻ തുറന്ന ഭാഗത്തിലൂടെ പുറത്തേക്ക് പോകുന്നതാണ്.

കുറച്ചുകൂടി ആമ്പിയർ ഉള്ള അഡാപ്റ്റർ ആവശ്യമായിരിക്കും. 5v 80 A ഉപയോഗിച്ചാൽ കൃത്യമായി പ്രോസസ്സ് വർക്ക് ചെയ്യുന്നതാണ്. ഓക്സിജൻ പ്രൊഡ്യൂസ് ചെയ്തത് ഒരു മാസ്ക് വഴി നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ്. 50 ഗ്രാം 100 ഗ്രാം എന്ന രീതിയിൽ സൊലൂഷൻ സെറ്റ് ചെയ്താൽ നിങ്ങൾക്കും ഇത്തരത്തിൽ ഓക്സിജൻ പ്രൊഡ്യൂസ് ചെയ്തു നോക്കാവുന്നതാണ് . ഓക്സിജന് വേണ്ടി ജനങ്ങൾ ഓടി നടക്കുന്ന ഈ സമയത്ത് ഇത്തരം ഒരു പരീക്ഷണം വിജയിച്ചാൽ അത് തീർച്ചയായും വളരെയധികം ഉപകാരപ്രദം തന്നെയാണ്. പരീക്ഷണം കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.

https://youtu.be/yUUbxqiA7DI


Spread the love

Leave a Comment