ഒരു വാഹനം അപകടം സംഭവിച്ചാൽ , നഷ്ടപരിഹാരം ,പരാതികൾ സമർപ്പിക്കുന്നത്

Spread the love

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നിരത്തിൽ ഇറങ്ങിയാൽ ഒരുപാട് വാഹനങ്ങൾ തിങ്ങി നിറയുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ടുതന്നെ വാഹന അപകടങ്ങളുടെ എണ്ണവും കൂടുതലാണ്. വാഹനാപകടങ്ങൾക്ക് കാരണം പലതുണ്ടെങ്കിലും, അപകടം സംഭവിക്കുന്ന യാളുടെ കുടുംബത്തിന് അത് ഒരു തീരാ നഷ്ടമായി തന്നെ മാറുകയാണ് പതിവ്. എന്നാൽ വാഹനാപകടം നടന്നാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമം നിലവിലുണ്ട്. ഇത്തരത്തിൽ വാഹനം അപകടം പെടുകയാണ് എങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം തീർപ്പാക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതിയാണ് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രബ്യൂണൽ അഥവാ എം എസ് ടി എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു അപകടം നടന്നതിനുശേഷം നഷ്ടപരിഹാരം ലഭിക്കുന്നതിനായി പരാതി കൊടുക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. 2019ലെ മോട്ടോർ വാഹന വകുപ്പ് നിയമഭേദഗതിയിൽ ആണ് ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവന്നിട്ടുള്ളത്. അതായത് ഒരു അപകടം നടന്ന് ആറുമാസത്തിനുള്ളിൽ നഷ്ടപരിഹാരത്തിനായുള്ള കാര്യങ്ങൾ ചെയ്തിരിക്കണം.

എം എസ് ടി യിൽ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരെ സമീപിച്ച് പരാതി തയ്യാറാക്കി അതോടൊപ്പം ആശുപത്രിയിൽ നിന്നും പോലീസിൽ നിന്നും ലഭിക്കുന്ന രേഖകളുടെ പകർപ്പ് കൂടി അറ്റാച്ച് ചെയ്താണ് കേസ് ഫയൽ ചെയ്യേണ്ടത്.

പരാതി നൽകുന്നതിനായി ആവശ്യമായ രേഖകൾ ഏതെല്ലാമാണ്?

അപകടത്തിൽ പരിക്ക് മാത്രം സംഭവിക്കുകയാണെങ്കിൽ പോലീസിൽ നിന്നും ലഭിക്കുന്ന പ്രഥമ വിവര റിപ്പോർട്ട് അതായത് എഫ് ഐ ആർ, ചാർജ് ഷീറ്റ്,
AMVI റിപ്പോർട്ട്, ആശുപത്രിയിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ്, ചികിത്സ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അതോടൊപ്പം വരുമാനം തെളിയിക്കുന്ന രേഖ, എന്നിവയെല്ലാമാണ് പ്രധാന രേഖകൾ ആയി സമർപ്പിക്കേണ്ടത്. എന്നാൽ അപകടത്തിൽ മരണം സംഭവിച്ചിട്ടുണ്ട് എങ്കിൽ മരണപ്പെട്ട വ്യക്തിയുടെ പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്, ദേഹപരിശോധന സർട്ടിഫിക്കറ്റ് എന്നിവയും രേഖയായി നൽകേണ്ടതുണ്ട്.

Also Read  ഇനി സ്റ്റീൽ വിൻഡോയുടെ കാലം അതും മരത്തിനെക്കാളും പകുതി ചിലവും , സ്‌ ട്രോങും

പരാതി ലഭിച്ചുകഴിഞ്ഞാൽ കോടതി അതിന്റെ ഒരു പകർപ്പ് എതിർകക്ഷികൾക്ക് അയക്കുന്നതാണ്. അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ, ഉടമ, വാഹനം ഇൻഷൂർ ചെയ്തിരിക്കുന്ന കമ്പനി എന്നിവരാണ് എതിർകക്ഷികൾ. ഇത്തരത്തിൽ എതിർകക്ഷികൾ കോടതിയിൽ നൽകുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ, അപേക്ഷ നൽകിയ ആൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെടുക യാണ് എങ്കിൽ അതിന് ആവശ്യമായ വിധി കോടതി പ്രഖ്യാപിക്കും.

ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നികത്തുന്നത് എങ്കിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേറ്ററുടെ സഹായത്താൽ ആവശ്യമായ രേഖകൾ സമാഹരിച്ച് ഇൻഷൂറൻസ് പോളിസി ഉണ്ട് എന്ന് ഉറപ്പു വരുത്തി ഡ്രൈവിംഗ് ലൈസൻസ് വാഹനത്തിന്റെ മറ്റു രേഖകൾ എന്നിവകൂടി പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകനെ ഏൽപ്പിക്കും. ഇത്തരത്തിൽ നിയോഗിക്കുന്ന അഭിഭാഷകരാണ് ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി കേസ് തീരുന്നതുവരെ കോടതിയിൽ പ്രവർത്തിക്കുക.

പ്രധാനമായും രണ്ട് രീതികളിലാണ് കേസ് ഒത്തുതീർപ്പാക്കപെടുന്നത്.

ആദ്യത്തെ രീതി അപകടത്തെ സംബന്ധിച്ച എല്ലാവിധ രേഖകളും, മറ്റ് വസ്തുതകളും കൃത്യമായി പരിശോധിച്ച് ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയുണ്ട് എന്ന് ഉറപ്പു വരുത്തി ഒരു നിശ്ചിത തീയതിക്കുള്ളിൽ അദാലത്ത് വഴി കേസ് ഒത്തുതീർപ്പാക്കപെടും . ഇവിടെ സംഭവിക്കുന്നത് ഇൻഷുറൻസ് കമ്പനിയുമായി അധികാരപ്പെട്ട വരും, കമ്പനി നിയോഗിച്ച അഭിഭാഷകൻ, പരാതി നൽകിയ ആൾ, പരാതി നൽകിയ ആൾക്കുവേണ്ടി നിയോഗിച്ച അഭിഭാഷകൻ എന്നിവർ കോടതി നിയോഗിച്ചിട്ടുള്ള മീഡിയേറ്ററുടെ മുന്നിൽ ഒരു ഒത്തുതീർപ്പ് ചർച്ച നടത്തുകയും അതുവഴി ഒരു നിശ്ചിത നഷ്ടപരിഹാരത്തുക തീരുമാനിക്കപ്പെട്ടു കയ്യും ആണ് ചെയ്യുക.

Also Read  പോത്തിന്റെയും ആടിന്റേയും പശുവിനെയും തൂക്കം കാണുന്നതിനുള്ള ഫോർമുല

എന്നാൽ കേസ് സംബന്ധിച്ചോ, സാധ്യതകൾ സംബന്ധിച്ചോ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ കോടതി ആവശ്യമായ തെളിവെടുപ്പു കൾ നടത്തുകയോ, അല്ലാത്തപക്ഷം കേസ് തള്ളപ്പെടുകയോ ചെയ്യും. അപകടം സംഭവിച്ചയാൾക്ക് ചികിത്സയ്ക്ക് ആവശ്യമായ ചിലവുകൾ, നഷ്ടപരിഹാരത്തിൽ ലഭിക്കുന്നതാണ്. എന്നാൽ ഇതിന് ആവശ്യമായ ബില്ലുകൾ കോടതി സമക്ഷം ഹാജരാക്കണം. കോടതി നഷ്ടപരിഹാരത്തുക വിധിച്ചു കഴിഞ്ഞാൽ നഷ്ടപരിഹാരത്തുക, പലിശ, കോടതി അനുവദിക്കുന്ന ചിലവ് എന്നിവ ഉൾപ്പെടെ 60 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനി കെട്ടി വയ്ക്കുകയാണ് മുൻപ് ചെയ്തിരുന്നത് എങ്കിൽ, ഇപ്പോൾ അതിന് മാറ്റം വരുത്തി ഇൻഷൂറൻസ് കമ്പനിയുടെ അക്കൗണ്ടിൽനിന്ന്, നേരിട്ട് പരാതി നൽകിയ ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നഷ്ടപരിഹാരത്തുക നൽകുന്ന രീതിയിലാണ് ഉള്ളത്.

എങ്ങിനെയാണ് നഷ്ടപരിഹാരത്തുക കണക്കാക്കുന്നത്?

അപകടം സംഭവിച്ചയാളുടെ പരിക്കിന്റെ കാഠിന്യം അനുസരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കപ്പെട്ടു ക. ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി എന്നിവയുടെ അടിസ്ഥാനത്തിൽ അപകട പെട്ട ആളുടെ കണ്ടീഷൻ മനസ്സിലാക്കുകയും,അതോടൊപ്പം അപകടം സംഭവിച്ചയാളുടെ വരുമാന നഷ്ടം കണക്കാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ, ശമ്പള സർട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.

അപകടം ഉണ്ടാക്കിയ വ്യക്തിയുടെ വാഹനത്തിന്റെ രേഖകൾ അതായത് ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ് രേഖകൾ എന്നിവ ശരിയല്ല എങ്കിൽ വാഹനം ഓടിച്ചയാൾ, വാഹനത്തിന്റെ ഉടമ എന്നിവർ നഷ്ടപരിഹാരം നൽകേണ്ടതായി വരും. അപകടം സംഭവിച്ചയാൾ മരണപ്പെടുകയാണെങ്കിൽ മരിച്ചയാളുടെ പ്രായം, ജോലി, വരുമാനം എന്നിവ അനുസരിച്ചാണ് നഷ്ടപരിഹാരത്തുക നിർണയിക്കപ്പെടുക. ഇതിനായി ആ വ്യക്തിയുടെ ആശ്രിതരുടെ അവസ്ഥ, ജീവിതപങ്കാളിയുടെ ജോലി, കുട്ടികൾ എന്നിവകൂടി പരിഗണിക്കുന്നതാണ്.

അപകടത്തിൽ ചെറിയ പരിക്കുകൾ ആണ് സംഭവിക്കുന്നത് എങ്കിൽ താൽക്കാലിക വരുമാനനഷ്ടം, ചികിത്സ ചിലവ് എന്നിവ പരിഗണിച്ചാണ് നഷ്ടം കണക്കാക്കുന്നത്. അപകടത്തിൽ സ്ഥിര വൈകല്യം സംഭവിക്കുകയാണെങ്കിൽ ആ വ്യക്തിയുടെ വരുമാനം,പ്രായം, വൈകല്യത്തിന്റെ ശതമാനം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ പരിഗണിച്ചാണ് നഷ്ടപരിഹാരം തീരുമാനിക്കുന്നത്.

Also Read  ആരോഗ്യ ഇൻഷുറൻസ് കാർഡ് : 5 ലക്ഷം രൂപ വരെ സഹായം ലഭിക്കും

എം എസ് സി വഴി നൽകുന്ന കോടതി വിധിയിൽ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കിൽ പരാതിക്കാരനോ, ഇൻഷുറൻസ് കമ്പനിക്കോ ഹൈക്കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്. തുടർന്നും പരാതി നിലനിൽക്കുകയാണെങ്കിൽ, സുപ്രീം കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്. എന്നാൽ ഒത്തുതീർപ്പാക്കിയ കേസുകളിൽ അപ്പീൽ നൽകാൻ സാധിക്കുന്നതല്ല.

എന്താണ് സംസ്ഥാന സർക്കാറിന്റെ കനിവ് 108 പദ്ധതി?

വാഹനാപകടങ്ങളിൽ പെടുന്നവരെ ഉടനടി ആധുനിക ജീവൻരക്ഷ സൗകര്യങ്ങളുള്ള ആംബുലൻസ് ഉപയോഗപ്പെടുത്തി ആശുപത്രികളിൽ എത്തിക്കുകയും,ആവശ്യമായ ചികിത്സ ഉടനടി നൽകി ജീവൻ രക്ഷിക്കുകയും ആണ് ഈ ഒരു പദ്ധതി വഴി ഉദ്ദേശിക്കുന്നത്. ഇതിനായി കൃത്യമായി ട്രെയിൻ ചെയ്ത ജീവനക്കാർ ഉൾപ്പെട്ട ആംബുലൻസ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായ ഈ ഒരു സേവനം ലഭിക്കുന്നതിനായി 108 എന്ന നമ്പറിൽ ആണ് ബന്ധപ്പെടേണ്ടത്.

വാഹനാപകടങ്ങളിൽ പെട്ടവരെ പെട്ടെന്നുതന്നെ ആശുപത്രികളിൽ എത്തിക്കുന്നതിനും ആശുപത്രിയിൽ കൊണ്ടു വരുന്നവർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ ഇരിക്കുന്നതിനും, അപകടമുണ്ടായ ഉടനെ തന്നെ ആവശ്യമായ ചികിത്സ നൽകി, പരിക്കേറ്റ പരിക്കേറ്റയാൾക്ക് ആദ്യത്തെ 48മണിക്കൂർ ചികിത്സ സൗജന്യമായി നൽകുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് കൊണ്ടിരിക്കുകയാണ്.

ഓരോ ജീവനും വിലപ്പെട്ടതാണ്, അതുകൊണ്ട് അപകടം സംഭവിച്ച ഉടനെതന്നെ അപകടം സംഭവിച്ചവർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുള്ള കാര്യങ്ങൾ എല്ലാവരും സഹകരിച്ച് ചെയ്യാനായി ശ്രദ്ധിക്കുക. ഈ ഒരു അറിവ് ഉപകാരപ്രദമാണെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു എത്തിക്കുക ….


Spread the love

Leave a Comment