ദിനംപ്രതി ചൂടു കൂടി കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് മിക്ക വീടുകളിലും ഏസിയുടെ ഉപയോഗം വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വേനൽക്കാലങ്ങളിൽ വരുന്ന കറണ്ട് ബില്ല് മറ്റ് മാസങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലുമായിരിക്കും. രാത്രി മുഴുവനും എസി ഉപയോഗിക്കുന്നതുകൊണ്ട് വലിയ തുകയാണ് കറണ്ട് ബില്ല് ആയി മിക്ക വീടുകളിലും അടച്ചു കൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ആറുമണിക്കൂർ ഉപയോഗിച്ചാൽ പോലും വളരെ കുറഞ്ഞ കറണ്ട് ബില്ല് മാത്രം അടച്ചാൽ മതിയാകുന്ന രീതിയിലുള്ള ഒരു ഏ സി യെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ഒരു രാത്രി അതായത് ആറ് മണിക്കൂർ ഉപയോഗിച്ചാൽ കൂടി മറ്റ് എസി കളെ അപേക്ഷിച്ച് നോക്കിയാൽ വളരെ കുറഞ്ഞ അളവിൽ മാത്രം വൈദ്യുതി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. അതായത് വെറും രണ്ട് യൂണിറ്റിന് താഴെ മാത്രമാണ് വൈദ്യുതി ഉപയോഗിക്കുന്നത്.LG എന്ന ബ്രാൻഡിന്റെ ഡ്യുവൽ ഇൻവർട്ടർ AC യാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
പത്തുവർഷത്തെ കംപ്രസ്സർ വാറണ്ടി, പി സി ബി വാറണ്ടി അഞ്ചുവർഷം, കോമമ്പറിഹേന്സീവ് വാറണ്ടി ഒരുവർഷം എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്. AC യുടെ സൈഡിലായി ഒരു പ്ലഗ് നൽകിയിട്ടുണ്ട്. ഇതിൽ നിന്നുമാണ് കറണ്ടിലേക്കുള്ള പ്ലഗ് നൽകിയിട്ടുള്ളത്. പ്ലഗ് ഉപയോഗിച്ച് കറന്റ്റ് അളവ് മോണിറ്റർ ചെയ്യാവുന്നതാണ്.
WIPRO സ്മാർട്ട് പ്ലഗ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.16 A യുടെ ഈ പ്ലഗിലേക്ക് ആണ് കണക്ഷൻ നൽകുന്നത്. എസി ഓൺ ചെയ്തശേഷം wipro next smart home എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് smart plug 16 A കണക്ട് ചെയ്യുക. ഇപ്പോൾ പവർ ഓൺ ആണ് എന്ന് കാണിക്കുന്നതാണ്.ആപ്പിലെ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ പവർ ഓഫ് ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെ ടൈമർ ഉപയോഗിച്ചും ഏസി ഓഫ് ചെയ്യാൻ സാധിക്കുന്നതാണ്. ഇലക്ട്രിക് ഓപ്ഷൻ ഉപയോഗിച്ച് പവർ കൺസപ്‌ഷൻ കണ്ടെത്താവുന്നതാണ്. റൂം തണുക്കുന്നത് അനുസരിച്ച് ടെമ്പറേച്ചറിൽ വ്യത്യാസം വരുന്നതാണ്. ആറു മണിക്കൂർ കഴിഞ്ഞ് ചെക്ക് ചെയ്യുമ്പോൾ നിങ്ങൾ സെറ്റ് ചെയ്ത സമയത്തിൽ നിന്നും എത്ര വ്യത്യാസം വന്നിട്ടുണ്ട് എന്ന് പരിശോധിക്കുക.
റിമോട്ടിൽ 4 ഇൻ 1 എന്ന ഓപ്ഷൻ ഉപയോഗിച്ച് 40%ലേക്ക് മാറ്റിയാൽ സെറ്റ് ചെയ്തിരിക്കുന്ന ടെമ്പറേച്ചർ എത്തുന്നത് ഇത്രയും സമയം ഉപയോഗിച്ചു കൊണ്ടായിരിക്കും.നിങ്ങളുടെ ആവശ്യാനുസരണം റൂം ടെമ്പറേച്ചർ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഓട്ടോമാറ്റിക്കായി ഓഫ് ആവുന്നതിന് ടൈമർ സെറ്റ് ചെയ്യുകയാണെങ്കിൽ ഓട്ടോമാറ്റിക് ആയി തന്നെ ആ സമയമാകുമ്പോൾ AC ഓഫ് ആകുന്നതാണ്.
നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് ആപ്പ് ഓപ്പൺ ചെയ്ത് പവർ കൺസപ്ഷനിൽ വരുന്ന വ്യത്യാസം മനസ്സിലാക്കാവുന്നതാണ്. അതായത് ഈ ഒരു എസി ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ 6 മണിക്കൂർ തുടർച്ചയായി ഉപയോഗിക്കുമ്പോൾ വെറും 2.09 യൂണിറ്റ് കറണ്ട് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.ഇത്തരത്തിൽ നിങ്ങൾക്കും വീട്ടിലെ എസി ഉപയോഗിച്ചുകൊണ്ട് കറണ്ട് ബില്ല് കുറക്കാൻ ആഗ്രഹമുണ്ടെങ്കിൽ LG യുടെ ത്രീ സ്റ്റാർ റേറ്റിംഗ് ഉള്ള വൺ ടൺ ഡ്യുവൽ ഇൻവെർട്ടർ എസി ഉപയോഗപ്പെടുത്താവുന്നതാണ്.
ഇതിന്റെ ഇലക്ട്രിക് കൺസപ്‌ഷൻ ഒരു വർഷത്തിൽ 680.58 യൂണിറ്റ് ആണ് ഉപയോഗപ്പെടുത്തുന്നത്. അതായത് 1600 മണിക്കൂറാണ് ഏകദേശം ഒരു വർഷം ഉപയോഗിക്കപ്പെടുന്നത്. 30,000 രൂപയുടെ അടുത്താണ് എംആർപി ആയി മാർക്കറ്റിൽ വില. ഇത് വ്യത്യസ്ത ഷോപ്പുകളിൽ മാറുന്നതായിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.