ഒരു കിലോമീറ്റർ ഓടുവാൻ വെറും ഒരു രൂപ ചെലവിൽ അംബാസഡർ EV

Spread the love

പെട്രോൾ ഡീസൽ വാഹനങ്ങളുടെ കാലാവധി തീരാൻ പോകുന്നു. അതേ വിപണിയെ അടക്കി വാഴാൻ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ എത്താൻ പോവുകയാണ്. ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ വായുമലിനീകരണവും മറ്റു തരത്തിലുള്ള പൊലൂഷനും ഒരു പരിധിവരെ പരിഹരിക്കപ്പെടും എന്നതാണ്  . ഇത്തരം വാഹനങ്ങൾ സാധാരണക്കാർക്കിടയിൽ പ്രിയമാകാൻ കാരണമാകുന്നത്.

എന്നുമാത്രമല്ല പെട്രോളിനും ഡീസലിനും വില ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇത് ഒരു സാധാരണക്കാരന് താങ്ങാവുന്നതിനും കൂടുതലാണ്. എന്തെല്ലാമാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകതകൾ എന്ന് നോക്കാം.

സാധാരണഗതിയിൽ ഒരു ഇലക്ട്രിക് വാഹനം നിരത്തിലിറക്കാൻ ഒരുപാട് തുക ചെലവഴിക്കേണ്ടതായ വരുന്നുണ്ട്. എന്നാൽ ഇതിനുള്ള ഒരു പരിഹാരമെന്നോണം പുതിയ ഒരു ടെക്നോളജി കൂടി കണ്ടെത്തിയിരിക്കുകയാണ് പല കമ്പനികളും.

Also Read  പെട്രോളും ഡീസലും സൗജന്യമായി 50 ലിറ്റർ ലഭിക്കും | എച്ച്ഡിഎഫ്സി കാർഡ് ഓഫറുകൾ

അതായത് നിലവിൽ നിങ്ങൾ ഓടിക്കുന്ന വാഹനം പെട്രോൾ ഡീസൽ ഏതും ആയിക്കോട്ടെ. അതിനെ ഇലക്ട്രിക്കൽ വെഹിക്കൾ ആയി കൺവെർട്ട് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്.

ടാറ്റാ, മഹീന്ദ്ര എന്നീ പ്രമുഖ കമ്പനികളെല്ലാം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ ഒരുങ്ങുകയാണ്. എന്നാൽ നിലവിൽ വാഹനങ്ങൾ ഉള്ളവർക്ക് ഇതുപോലെ റെട്രോഫി ചെയ്തു സ്വന്തം വാഹനങ്ങളെ ഇലക്ട്രിക് ആക്കാം.ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നു.

ഒരു അംബാസിഡർ കാറിൽ ആണ് അവർ ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. ഹി മാൻ ഓട്ടോ റോബോ പാർക്ക്‌ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവർ ഇത്തരത്തിൽ ഒരു അംബാസിഡർ കാർ ഇലക്ട്രിക് വെഹിക്കിൾ ആക്കി മാറ്റിയിരിക്കുന്നത്.

Also Read  35,000 രൂപ തൊട്ട് കിടിലൻ യൂസ്ഡ് കാറുകൾ സ്വന്തമാക്കാം

നിലവിലുള്ള വാഹനത്തെ എങ്ങനെയാണ് ഇവർ ഇലക്ട്രിക്കൽ വെഹിക്കിൾ ആക്കി മാറ്റിയത്?

ആദ്യമായി വാഹനത്തിന്റെ എൻജിനാണ് മാറ്റേണ്ടത്.ഇതിനു പകരമായി ഒരു ഇലക്ട്രിക് മോട്ടോർ ആണ് ഇവർ ഉപയോഗിക്കുന്നത്.ശേഷം വാഹനത്തിന്റെ ബൂട്ടിലും എൻജിനിലുമായി വിവിധ ബാറ്ററികൾ ഘടിപ്പിക്കുന്നു.

22 ലെഡ് ബാറ്ററികളാണ് അവർ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.ഇതിൽ നിന്നും ഏകദേശം 20 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.ഈ വാഹനത്തിന് 60 കിലോമീറ്റർ വേഗത 20 മിനിറ്റിനുള്ളിൽ കൈവരിക്കാനാകും എന്നതാണ് പ്രത്യേകത.

അതുപോലെ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ ഇതിനു പോകാനാകും.എന്നാൽ 100 കിലോമീറ്റർ മാത്രമാണ് ഇവർ വാഹനത്തിന് ദൂര പരിധിയായി പറയുന്നത്.അപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ്.
ഈ ഒരു അറിവ് കൂടുതൽ പേരിലേക്ക് ഇത് ഷെയർ ചെയ്യുക.


Spread the love

Leave a Comment

You cannot copy content of this page