കോവിഡ് സാഹചര്യം ആയത് കൊണ്ട് നമ്മൾ എല്ലാവരും നല്ല സാമ്പത്തിക പ്രശ്നത്തിലാണ്. പഴയത് പോലെ സ്കൂളിൽ പോയി പഠിക്കാൻ പറ്റിയ സാഹചര്യം അല്ലാത്തതിനാൽ എല്ലാവരും വീട്ടിൽ ഇരുന്ന് കൊണ്ടാണ് പഠിക്കുന്നതും ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതും. ഇങ്ങനെ ഓൺലൈൻ ആയി പഠിക്കാനുള്ള സാമ്പത്തിക ശേഷി ചില വിദ്യാർത്തികൾക്ക് തീരെ ഇല്ല. ഈ ഒരു അവസ്ഥയിൽ സംസ്ഥാന സർക്കാർ ഒരുപാട് സാമ്പത്തിക സഹായങ്ങൾ നമ്മൾക്ക് തരുന്നുണ്ട്.
അതിൽ ഒന്നാം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് ആരെയും ബുദ്ധിമുട്ടിക്കാതെ പഠിക്കാനുള്ള ഒരു സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. എന്താണ് ഈ സമ്പത്തിക സഹായം. സ്നേഹപൂർവ്വം പദ്ധതിയെക്കുറിച്ച് ചിലരെങ്കിലും കെട്ടിട്ടുണ്ടാകുമല്ലോ.
സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സാമൂഹ്യ സുരക്ഷ മിഷൻ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. ഇതിലൂടെ കേരളത്തിലെ വിദ്യാർത്തികൾക്ക് വർഷം 12000 രൂപ വരെ കിട്ടുന്ന ഒരു സ്കോളർഷിപ്പണിത്.
ആർക്കൊക്കെയാണ് ഈ സ്ക്കോളർഷിപ്പ് ലഭിക്കുക
ആരും സഹായത്തിനില്ലാതെ വളരെ കഷ്ടപ്പെട്ട് പഠിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അതിൽ അമ്മയോ അച്ഛനോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞ കുട്ടികൾ തുടങ്ങി നിർദ്ധാരരായ കുടുംബങ്ങളിലുള്ള കുട്ടികൾക്കാണ് ഈ സ്ക്കോളർഷിപ്പ് ലഭിക്കുക. ഒന്ന് മുതൽ ബിരുദാനന്ദരബിരുധം വരെയുള്ള സർക്കാർ, സർക്കാർ ഐഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്തികൾക്കാണ് ഇതിൽ അപേക്ഷിക്കാനാകുക.
എങ്ങനെയാണ് ഇത് ലഭിക്കുക.
ക്ലാസ്ടി അടിസ്ഥാനത്തിൽ കുട്ടികളുടെ മിനിമം ചിലവുകളും പരിഗണിച്ച് മാസത്തിലായിരിക്കും തുക കിട്ടുക. അത്കൊണ്ട് തന്നെ ഒരു പരിധിവരെ ആരെയും ബുദ്ധിമുട്ടിക്കാതെ ഓരോ കുട്ടിക്കും പഠിക്കാൻ സാധിക്കും.
ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ളവർക്ക് മാസം 300 രൂപയും, ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് 500 രൂപ വീതാവും, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് മാസം 750 രൂപയുമാണ് ലഭിക്കുക. ഡിഗ്രി അല്ലെങ്കിൽ പ്രൊഫഷണൽ ഡിഗ്രി പഠിക്കുന്നവർക്കും മാസം 1000 രൂപ വീതം ലഭിക്കുന്നതായിരിക്കും.
എങ്ങനെയാണ് ഇതിൽ അപേക്ഷിക്കേണ്ടത്
ഈ സ്ക്കോളർഷിപ്പ് ലഭിക്കുന്നതിന് വേണ്ടി നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല പഠിക്കുന്ന സ്കൂളിലെ ഹെഡ് മാസ്റ്റർ വഴിയോ കോളേജിലാണ് പഠിക്കുന്നതെങ്കിൽ പ്രിൻസിപ്പാൾ മുഘേനയുമാണ് അപേക്ഷിക്കേണ്ടത്. ഇതിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം ഡിസംബർ 31 ആണ്.
കഴിയുന്നതും വേഗം തന്നെ അപേക്ഷിക്കുക. ഈ ഒരു അവസരം നഷ്ടപ്പെടുത്തരുത്. ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുക. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ടോൾ ഫ്രീ നമ്പർ ആയ 18001201001 എന്ന നമ്പറിൽ നേരിട്ട് വിളിച്ച് അന്യോഷിക്കാവുന്നതാണ്. കൂടാതെ www.kssm.ikm.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കാവുന്നതാണ്.