ഒക്ടോബർ മാസത്തിൽ BPL,APL,AAY കാർഡുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ,സൗജന്യ കിറ്റ് സംബന്ധമായ വിവരങ്ങളറിയാം.

Spread the love

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് അവശ്യഭക്ഷ്യധാന്യങ്ങളും സെപ്തംബർ മുതൽ നാല് മാസത്തേക്കുള്ള സൗജന്യകിറ്റ് സംസ്ഥാന സർക്കാരും ലഭ്യമാക്കുന്നുണ്ട്.

ഒക്ടോബർ മാസത്തിൽ ഓരോ കാർഡിനും ഫലപ്രദമായ ആനുകൂല്യങ്ങളാണ് സർക്കാർ നൽകുന്നത്.സെപ്തംബർ മാസത്തെ റേഷൻ ആനുകൂല്യം വാങ്ങാത്തവർക്ക് ഒക്ടോബർ 3 വരെ സമയം നീട്ടിയിട്ടുണ്ട്.മൂന്നാം തീയതിയ്ക്ക് ശേഷം മറ്റ് റേഷൻ വിഹിതങ്ങളും ആനുകൂല്യങ്ങളും കൈ പറ്റാം.

ഏറ്റവുമധികം ആനുകൂല്യങ്ങൾ നൽകുന്ന മഞ്ഞ നിറമുള്ള AAY കാർഡ് ഉടമകൾക്ക് പ്രധാൻമന്ത്രി ശരീബ് കല്യാൺ യോജന വഴി കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം ലഭിക്കും. കൂടാതെ, കാർഡിന് 1 കിലോ ചെറുപയറോ കടലയോ നൽകുന്നുണ്ട്.

Also Read  എല്ലാവരും ശ്രദ്ധിക്കുക ഈ നമ്പറിൽ മെസ്സേജ് വന്നാൽ ആരും തിരിച്ചു വിളിക്കരുത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാകും

സംസ്ഥാന സർക്കാറിന്റെ റേഷൻ കാർഡിന് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ 21 രൂപയ്ക്ക് 1 കിലോ പഞ്ചസാര ലഭ്യമാക്കിയിട്ടുണ്ട്.

BPL പിങ്ക് കാർഡ് ഉടമകൾക്കും പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി നൽകുന്നു.ഓരോ കാർഡിനും 1 കിലോ ചെറുപയർ അല്ലെങ്കിൽ കടലയോ സൗജന്യമായി ലഭിക്കുന്നുണ്ട്. കൂടാതെ സംസ്ഥാന സർക്കാർ കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും 2 രൂപാ നിരക്കിൽ നൽകുന്നു.

Also Read  ഒരു കാരണവശാലും ഗൂഗിളിൽ സെർച് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

AAY, BPL കാർഡ് ഉടമകൾക്ക് നവംബർ മാസം വരെ PMGKAY പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്. ധാന്യങ്ങളായ ഒരു കിലോ പയറോ കടലയോ കഴിഞ്ഞ മാസങ്ങളിൽ ലഭിക്കാത്തവർ ഉണ്ടെങ്കിൽ ഒക്ടോബർ മാസം അത് ചോദിച്ചു വാങ്ങാവുന്നതാണ്. APL നീല, വെള്ള കാർഡ് ഉടമകൾക്ക് കേന്ദ്രസർക്കാറിൻ്റെ ആനുകൂല്യങ്ങൾ ഇല്ല. എന്നാൽ സാധാരണയായി സംസ്ഥാന സർക്കാർ നൽകുന്ന APL നീല കാർഡിന് ഓരോ അംഗത്തിനും 2 കിലോ അരി 4 രൂപാ നിരക്കിൽ ലഭിക്കും.17 രൂപാ നിരക്കിൽ 1 കിലോ മുതൽ 3 കിലോ വരെ ആട്ട ലഭിക്കുന്നതാണ്.

Also Read  നാളത്തെ പ്രധാന 5 അറിയിപ്പ് - ഇനി മിനി ലോക്ക് ഡൌൺ

APL വെള്ള കാർഡ് ഉടമകൾക്ക് 3 കിലോ അരി 10.90 രൂപാ നിരക്കിലാണ് നൽകുന്നത്.ഓരോ കാർഡിനും 1 കിലോ മുതൽ 3 കിലോ വരെ ആട്ട 17 രൂപയ്ക്ക് ലഭിക്കുന്നതാണ്. AAY, BPL, APL കാർഡുകൾക്ക് സംസ്ഥാന സർക്കാറിന്റെ സൗജന്യ കിറ്റ് വിതരണം ഒക്ടോബർ മാസത്തിൽ ആരംഭിക്കും.കൂടാതെ, സ്കൂൾ കുട്ടികൾ ഉച്ചഭക്ഷണത്തിന് പകരമായി സൗജന്യഭക്ഷ്യകിറ്റാണ് നൽകുന്നത്. ഒക്ടോബർ അവസാനത്തോടെ സൗജന്യഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിക്കുകയും ചെയ്യും.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലഭ്യമാക്കുന്ന ഇത്തരം ആനുകുല്യങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.


Spread the love

Leave a Comment