സ്വന്തമായി ഒരു കാർ, അത് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഒരു കാർ വാങ്ങാൻ ആലോചിക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ വരുന്ന കാര്യങ്ങളാണ് കാർ പെട്രോൾ ആണോ ഡീസൽ ആണോ നല്ലത്, ഏത് കാർ വാങ്ങിയാൽ കൂടുതൽ മൈലേജ് ലഭിക്കും?സർവീസ് കോസ്റ്റ് എത്ര നൽകേണ്ടി വരും? എന്നിങ്ങനെ ഒരു നൂറു ചോദ്യങ്ങൾ ഉണ്ടാകും. എന്നാൽ 2020 വർഷത്തെ കണക്കുകൾ പ്രകാരം നല്ല മൈലേജ് ലഭിക്കുന്ന 10 ഫ്യുവൽ എഫീഷ്യൻറ് ആയ ഡീസൽ കാറുകൾ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.
1)Hyundai Aura
25.40 kmpl മൈലേജ് നൽകുന്ന hyundai aura നിങ്ങളുടെ പോക്കറ്റിലുള്ള പൈസ വലിയ രീതിയിൽ കാലിയാക്കാതെ തന്നെ നല്ല കംഫർറ്റബിൾ ആയ ഒരു കോംപാക്ട് സെഡാൻ എന്ന രീതിയിൽ വാങ്ങാവുന്നതാണ്.ഡീസൽ AMT മറ്റെല്ലാ വാഹനങ്ങളെ ക്കാളും നല്ല കംഫർട്ട് പ്രൊവൈഡ് ചെയ്യുന്നു. അതുകൊണ്ടുതന്നെ ഡീസൽ ഓപ്ഷനിൽ ഒരു നല്ല കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്നതാണ് hyundai aura.
5.30 ലക്ഷം രൂപയ്ക്ക് SUV. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന SUV യുമായി
2)Hyundai i20
25.10 kmpl മൈലേജ് നൽകിക്കൊണ്ട്,1.5 ലിറ്റർ ഡീസൽ എൻജിൻ കപ്പാസിറ്റിയിൽ വരുന്ന ഈ കാർ ഹ്യുണ്ടായിയുടെ തന്നെ മറ്റൊരു ബ്രാൻഡ് ആയ venue ആയിട്ട് തന്നെ മത്സരത്തിൽ ആണെന്നു പറയാം. ടൗണുകളിലും ഹൈവേയിലും എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്നതാണ് ഹാച്ച്ബാക്കായ hyundai i20 യുടെ മറ്റൊരു പ്രത്യേകത.
3)Tata Altroz Revotorq
25.11kmpl മൈലേജ് ലഭിക്കുന്ന tata altroz പ്രീമിയം കാറുകളുടെ നിലയിൽ ഏറ്റവും സേഫ് ആയ ഒരു ഹാച്ച് ബാക്ക് ആയി പറയാം. ടാറ്റയുടെ റെവോർഖ് എൻജിൻ ടെക്നോളജി ഉപയോഗിച്ചു കൊണ്ട് നിർമ്മിച്ച 5-സ്പീഡ് മാന്വൽ ഗിയർ ബോക്സ് ആണ് നൽകിയിട്ടുള്ളത്. ഹ്യുണ്ടായ് i20 ഇറങ്ങുന്നതിനു മുൻപ് ഏറ്റവും fuel efficient കാർ എന്ന നിലയിൽ ഉണ്ടായിരുന്നത് ടാറ്റയുടെ അൾട്രോസ് ആയിരുന്നു.9kmpl കപ്പാസിറ്റിയിൽ ആണ് ഇവ തമ്മിലുള്ള ചെറിയ വ്യത്യാസം നിലനിൽക്കുന്നത്.
4)Hyundai grand i10 NIOS
25.10 kmpl മൈലേജ് കപ്പാസിറ്റിയിൽ വരുന്ന ഈ കാർ 1.2 ലിറ്റർ U2 CRDI ഡീസൽ എൻജിൻ കപ്പാസിറ്റിയിൽ ഏറ്റവും ചെറിയ ഡീസൽ എൻജിൻ നിരയിലാണ് വരുന്നത്. മാന്വൽ, ഓട്ടോമാറ്റിക് എന്നീ രണ്ടു രീതികളിലും പുറത്തിറങ്ങുന്ന hyundai i20 യുടെ മുകളിൽ പറഞ്ഞ മൈലേജ് പെട്രോൾ വേർഷനിൽ ആണ് പറയുന്നത്. ഇതിനോട് അടുത്തുതന്നെ ഡീസൽ എൻജിനിലും മൈലേജ് കപ്പാസിറ്റി പ്രതീക്ഷിക്കാവുന്നതാണ്.
5)Hyundai verna
25 kmpl മൈലേജ് ലഭിക്കുന്ന ഈ കാറിന് hyundai ഒരു സ്പോർട്ടി സെഡാൻ ആയി കണക്കാക്കാം.1.5 ലിറ്റർ CRDI ഡീസൽ എൻജിനിൽ ആണ് കാർ പുറത്തിറക്കിയിരിക്കുന്നത്.
6)Honda amaze
24.70 kmpl മൈലേജ് ലഭിക്കുന്ന ഹോണ്ട അമേസ് മാന്വൽ ആയാണ് ഇറങ്ങുന്നത്. ഇതേ കാറിന്റെ CVT വേർഷൻ ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ എങ്കിൽ 21kmpl ആണ് മൈലേജ് ആയി പറയുന്നത്.
7)Ford figo &Aspire
24.4 kmpl മൈലേജ് നൽകുന്ന ഈ കാറിന് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ആണ് നൽകിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഡീസൽ എഞ്ചിനിൽ ഒരു കാർ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത് അനുയോജ്യമായിരിക്കും.
8)Honda city
24.1kmpl മൈലേജ് കപ്പാസിറ്റിയിൽ വരുന്ന ഈ കാറിന് സെഡാൻ വിഭാഗത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. നിലവിൽ 5th ജനറേഷനിൽ ഇറങ്ങിയിട്ടുള്ള ഹോണ്ട സിറ്റിക്ക് വളരെയധികം നല്ല അഭിപ്രായമാണ് ഉള്ളത്.
9)kia sonet
24.1kmpl നൽകുന്ന kia ബ്രാണ്ടിൽ നിന്നും പുറത്തിറങ്ങുന്ന സോണറ്റിന് ഇന്ത്യൻ മാർക്കറ്റിൽ വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യയിൽ വിൽക്കുന്ന fuel efficient കാറുകളിൽ കിയായുടെ സ്ഥാനം മുൻപന്തിയിൽ തന്നെയുണ്ട്.
10)Honda WRV
23.7 kmpl മൈലേജ് ലഭിക്കുന്ന ഹോണ്ടയുടെ ഈ സബ് കോംപാക്ട് എസ് യു വി 4 സിലിണ്ടർ i- DTEC എൻജിൻ 1.5 ലിറ്റർ ടാങ്ക് കപ്പാസിറ്റിയിൽ ആണ് വരുന്നത്.
സ്വന്തമായി ഒരു ഡീസൽ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും മുകളിൽ പറഞ്ഞ പത്തു കാറുകളിൽ ഏതെങ്കിലുമൊന്ന് കണ്ണടച്ചുകൊണ്ട് തിരഞ്ഞെടുക്കാവുന്നതാണ്.