ഏപ്രിൽ മാസം ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് വമ്പൻ ഓഫർ

Spread the love

ദിനംപ്രതി പാചകവാതകത്തിന് വില കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ പാചകവാതകം ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. ഇവയ്ക്കു പുറമേ ഗ്യാസ് സിലിണ്ടറിന് ലഭിച്ചുകൊണ്ടിരുന്ന സബ്സിഡിയും ഇല്ലാതാക്കി. ഇത്തരം ഒരു സാഹചര്യത്തിൽ എന്താണ് ഒരു പരിഹാരം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. പല ഓൺലൈൻ പെയ്മെന്റ് ആപ്പുകളും ഇന്ന് വ്യത്യസ്ത രീതിയിലുള്ള ഓഫറുകൾ നൽകി കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിൽ പേടിഎം പാചകവാതക ഉപഭോക്താക്കൾക്കായി നൽകുന്ന ഒരു അത്യുഗ്രൻ ഓഫറിനെ പറ്റിയാണ് ഇവിടെ പറയുന്നത്.

Also Read  അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരണം എപ്പോൾ | അപേക്ഷ നൽകിയവർ ശ്രദ്ധിക്കുക

നിലവിൽ ഏകദേശം 809 രൂപയുടെ അടുത്താണ് ഗ്യാസ് സിലിണ്ടറിന് വിലയായി മിക്ക ഏജൻസികളും ഈടാക്കി കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്രയും വലിയ തുകയ്ക്ക് ഗ്യാസ് ബുക്ക് ചെയ്യുന്ന വർക്കായി പേടിഎം ഏപ്രിൽ മാസത്തിൽ നൽകുന്ന ക്യാഷ്‌ ബാക്ക് ഓഫർ പ്രകാരം ഏകദേശം 800 രൂപ വരെ ക്യാഷ് ബാക്ക് ഓഫർ വഴി തിരികെ ലഭിക്കുന്നതാണ്. ആദ്യമായി പേടിഎം വഴി ഗ്യാസ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഒരു ഓഫർ ലഭ്യമാകുക.

അതുപോലെ ഒറ്റത്തവണത്തേക്ക് മാത്രമാണ് ഓഫറിന് പ്രാബല്യം ഉള്ളത്. എന്നാൽ പലർക്കും പേടിഎം ആപ്പ് ഉപയോഗിച്ച് എങ്ങനെയാണ് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യേണ്ടത് എന്ന് അറിയുന്നുണ്ടാവില്ല. ഇതിനായി പേടിഎം ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്യുക. ഇപ്പോൾ കാണുന്ന പേജിൽ ബുക്ക്‌ യുവർ ഗ്യാസ് സിലിണ്ടർ എന്ന് തിരഞ്ഞെടുക്കുക . സാധാരണ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന അതേ രീതിയിൽ തന്നെ സിലിണ്ടർ ബുക്ക് ചെയ്യുക. അതിനുശേഷം പെയ്മെന്റ് നടത്തുന്നതിലൂടെ നിങ്ങൾക്ക് ഒരു സ്ക്രാച്ച് കാർഡ് ലഭിക്കുന്നതാണ്. പത്തു രൂപ മുതൽ 800 രൂപവരെയാണ് സ്ക്രാച്ച് കാർഡ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക.

Also Read  ദേശീയ പെൻഷൻ പദ്ധതി | എൻ‌പി‌എസ് - 150 രൂപ അടച്ചാൽ മാസം 27000 രൂപ പെൻഷൻ ലഭിക്കും

എന്നാൽ പെയ്മെന്റ് നടത്തി ഒരാഴ്ചക്കകം തന്നെ ഈ ഒരു സ്ക്രാച്ച് കാർഡ് എടുക്കേണ്ടതാണ്.അല്ലാത്തപക്ഷം നിങ്ങൾക്കിത് നഷ്ടപ്പെടുന്നതാണ്. ഇത്തരത്തിൽ നിങ്ങളുടെ കൈയിലെ പണം അധികം ഉപയോഗിക്കാതെ തന്നെ ഫോണിൽ പേടിഎം ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത ഓഫർ നേടാവുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment