എ ടി എം ൽ നിന്നും പണം പിൻവലിക്കുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ബാലൻസ് കാലിയാകും ബാങ്ക് അക്കൗണ്ട് ഉള്ളവർ അറിയുക

Spread the love

സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികൾ ആയിരിക്കും നമ്മൾ എല്ലാവരും. അതുപോലെ തന്നെ എല്ലാവരും എടിഎം ഉപയോഗിച്ചുകൊണ്ടായിരിക്കും പണം പിൻവലിച്ചു കൊണ്ടിരിക്കുന്നതും. എന്നാൽ നമ്മുടെ അശ്രദ്ധ കാരണം പലപ്പോഴും ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു നിശ്ചിത തുക നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ ഓരോരുത്തരും തീർച്ചയായും എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തുക നഷ്ടപ്പെടുന്നത് എന്നും പണം എടിഎം വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണ് എന്നുമാണ് ഇവിടെ പറയുന്നത്.

Also Read  പേപ്പർ പ്രിന്റ് ചെയ്യാൻ ഇനി മൊഴുക് തിരി മതി

അതായത് നിങ്ങൾ ഒരു എടിഎം കൗണ്ടറിൽ പോയി ATM കാർഡ് ഇൻസേർട്ട് ചെയ്യുകയും ആവശ്യമായ തുക ബാലൻസ് ചെക്ക് ചെയ്യാതെ അടിക്കുകയാണ് എങ്കിൽ ആ തുക നിങ്ങളുടെ അക്കൗണ്ടിൽ ഇല്ലാത്തപക്ഷം ട്രാൻസാക്ഷൻ ക്യാൻസൽ ആവുകയും അതിനായി ഒരു നിശ്ചിത തുക അക്കൗണ്ടിൽ നിന്നും എടുക്കുകയും ചെയ്യുന്നതാണ്.

ഇത്തരത്തിൽ നിങ്ങൾ എത്ര തവണ ചെയ്യുന്നു അതിനെല്ലാം ഒരു നിശ്ചിത തുക ബാങ്ക് ഈടാക്കുന്നതാണ്.എന്ന് മാത്രമല്ല ഓരോ ബാങ്കുകളും ഇതിനായി ഈടാക്കുന്നത് ഓരോ പ്രത്യേക ഫീസ് ആണ്. അക്കൗണ്ട് ബാലൻസി നേക്കാൾ കൂടുതൽ എമൗണ്ട് പിൻവലിക്കാൻ ശ്രമിക്കുകയാണെങ്കിൽ എസ് ബി ഐ, HDFC ഈടാക്കുന്നത് 20രൂപ +GST എന്ന നിരക്കിലും, yes ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം 25 രൂപയുമാണ് ഫീസായി നൽകേണ്ടി വരുന്നത്.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് മൊബൈൽ ഫോണുകൾ ലഭിക്കുന്ന സ്ഥലം

എന്നാൽ ഒന്നിൽ കൂടുതൽ തവണ ഇത്തരത്തിൽ ചെറിയ ഒരു തുക വീതം നഷ്ടപ്പെടുകയാണെങ്കിൽ തന്നെ ഭാവിയിൽ അത് ഒരു വലിയ തുകയിലേക്ക് എത്തുന്നതാണ്. അതുകൊണ്ടുതന്നെ അടുത്ത തവണ നിങ്ങൾ ATM ൽ പോയി തുക പിൻവലിക്കാൻ ശ്രമിക്കുകയാണെങ്കിൽ അക്കൗണ്ടിലെ ബാലൻസ് തുക ചെക്ക് ചെയ്തതിനുശേഷം മാത്രം തുക പിൻവലിക്കുന്നതിനായി ശ്രദ്ധിക്കുക.


Spread the love

Leave a Comment