എസ്എസ്എൽസി ബുക്കിലെ തെറ്റുകൾ എങ്ങനെ തിരുത്താം ?

Spread the love

ഏതൊരു വ്യക്തിയെ സംബന്ധിച്ചു നോക്കിയാലും എല്ലാകാലത്തും സൂക്ഷിച്ചു വെക്കേണ്ട ഒരു പ്രധാന രേഖയാണ് എസ്എസ്എൽസി ബുക്ക്‌. ഇതിനുള്ള പ്രധാന കാരണം ഒരു വ്യക്തിയുടെ പേര്, അഡ്രസ്സ് മാതാപിതാക്കളുടെ പേര് വിവരങ്ങൾ,ജാതി, മതം എന്നിവയെല്ലാം ഉൾപ്പെടുന്നത് എസ്എസ്എൽസി ബുക്കിലാണ്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ എസ്എസ്എൽസി ബുക്കിലെ ചെറിയ പിഴവുകൾ പോലും ഭാവിയിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും . മുൻപ് പറ്റിപ്പോയ എസ്എസ്എൽസി ബുക്കിലെ പല തെറ്റുകളും ഇപ്പോൾ നിങ്ങൾക്ക് തിരുത്താൻ സാധിക്കുന്നതാണ്. നിലവിലെ തെറ്റുകൾ തിരുത്താത്ത പക്ഷം ഭാവിയിൽ വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് എസ്.എസ്.ൽ സി ബുക്കിലെ തെറ്റുകൾ തിരുത്തേണ്ട രീതി എങ്ങനെയാണെന്നും, അതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം.

എസ്എസ്എൽസി ബുക്കിലെ തെറ്റുകൾ എങ്ങനെ തിരുത്താം ?

എസ്എസ്എൽസി ബുക്കിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷ ഓൺലൈൻ വഴി അല്ല സമർപ്പിക്കേണ്ടത് പകരം ഓഫ്‌ലൈനായാണ്‌ ചെയ്യേണ്ടത് . ഇതിനായി ഒരു അപേക്ഷാ ഫോറം വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത് പൂരിപ്പിച്ച് ഓഫ്‌ലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനായി നിങ്ങൾ എസ്എസ്എൽസി പരീക്ഷ എഴുതിയ സ്കൂളിലെ പ്രധാനാധ്യാപകനോ, അധ്യാപിക യോ നൽകുന്ന ഒരു സർട്ടിഫിക്കറ്റ് പരീക്ഷാഭവന് അയക്കണം. ഇത്തരത്തിൽ സബ്മിറ്റ് ചെയ്യുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് 12 രീതിയിലുള്ള തിരുത്തലുകൾ SSLC ബുക്കിൽ ചെയ്യാൻ കഴിയും.

Also Read  ഇ പാസ്പോർട്ട് : പഴയ പാസ്പോര്ട്ട് മാറി ഇനി പുതിയ പാസ്സ്‌പോർട്ട് വരുന്നു

12 രീതിയിലുള്ള തിരുത്തുകളിൽ വിദ്യാർത്ഥിയുടെ പേര്, ഭാഷ, പിതാവിന്റെ പേര്, മാതാവിന്റെ പേര്, അടയാളം, ജനന സ്ഥലം, ജാതി, മതം, രാജ്യം വിലാസം എന്നിവ ഉൾപ്പെടുന്നു.

സമർപ്പിക്കേണ്ട അപേക്ഷ ഡൗൺലോഡ് ചെയ്യാൻ പരീക്ഷാഭവൻ വെബ്സൈറ്റായ http://keralapareekshabhavan.in/download എന്ന ലിങ്ക് ഉപയോഗിക്കാം. വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത ശേഷം, അപേക്ഷകന്റെ പേര്, പിതാവിന്റെ പേര്, അമ്മയുടെ പേര് തുടങ്ങി എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം എസ്എസ്എൽസി രജിസ്റ്റർ നമ്പർ, SSLC പരീക്ഷ എഴുതിയ വർഷവും എന്നിവ തെറ്റുകൂടാതെ ഫിൽ ചെയ്ത് നൽകണം.

Also Read  KSEB Smart Meter- കെ.എസ്.ബിസ്മാർട്ട് മീറ്റർ വരുന്നു

എസ്എസ്എൽസി ബുക്കിൽ എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ അതിന് ഒരു നിശ്ചിത ഫീസ് ചലാൻ ആയി അടയ്‌ക്കേണ്ടിവരും.30 രൂപയാണ് ഇതിനുള്ള ഫീസ്.

തെറ്റ് തിരുത്താൻ ആവശ്യമായ ഫീസിനുള്ള ചലാൻ ട്രഷറി വഴിയോ സബ് ട്രഷറി വഴിയോ നൽകണം. ചലാൻ അടയ്ക്കുന്നതിന് ഉപയോഗിക്കേണ്ട ട്രഷറി അക്കൗണ്ട് ഹെഡ് ഓഫ് അക്കൗണ്ട് 0202-01-102-92 എന്നതാണ്.

എസ്എസ്എൽസി ബുക്കിൽ നൽകിയിരിക്കുന്ന ജനനത്തീയതി മാറ്റണമെങ്കിൽ ബർത്ത് സർട്ടിഫിക്കറ്റ് അനുസരിച്ച് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ.

ആദ്യത്തെ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തശേഷം നിങ്ങളുടെ പേരും വിലാസവും പോലുള്ള എല്ലാ വിശദാംശങ്ങളും നൽകേണ്ട ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിക്കുക. 18 വയസ്സിൽ താഴെയുള്ളവർ അവരുടെ രക്ഷിതാക്കളുടെ പേര് സിഗ്നേച്ചർ എന്നിവയാണ് നൽകേണ്ടത്.

18 വയസ്സിന് മുകളിലുള്ള ഒരാൾ ഡിക്ലറേഷൻ ഫോമിൽ സ്വന്തം പേരും ഒപ്പും ആണ് ഇടേണ്ടത്.

Also Read  കേരളത്തിലെ ആദ്യത്തെ ATM നിലവില്‍ വന്നതെവിടെ ?

എസ്എസ്എൽസി ബുക്കിലെ തെറ്റുകൾ തിരുത്തുന്ന ഒരാൾ 15 വർഷം കഴിഞ്ഞാണ് ചെയ്യുന്നത് എങ്കിൽ അതിനായി സർക്കാർ ഉത്തരവ് ലഭിക്കണം. എല്ലാ ഫോമുകളും ശരിയായി പൂരിപ്പിച്ച ശേഷം, ആവശ്യമായ രേഖകൾ ഉൾപ്പടെ പരീക്ഷാ കേന്ദ്രത്തിലേക്ക് അയയ്ക്കുകയാണ് വേണ്ടത്. ജനനത്തീയതിയാണ് തിരുത്തേണ്ടതെങ്കിൽ, ജനന സർട്ടിഫിക്കറ്റ്, കാസ്റ്റ് ആണ് തിരുത്തേണ്ടത് എങ്കിൽ ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം ആവശ്യമാണ്. തിരുത്തേണ്ട രേഖകളുടെ അസൽ സർട്ടിഫിക്കറ്റും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മൂന്ന് പകർപ്പുകളും അപേക്ഷയോടൊപ്പം ആവശ്യമാണ് . 30 രൂപ ചലാൻ അടച്ച രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അഡ്രസ് താഴെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ അപേക്ഷ ലഭിച്ച് 2 മാസത്തിന് ശേഷം തിരുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കും.

Address:

ജോയിന്റ് കമ്മീഷണർ,

പരീക്ഷാഭവൻ,

ഓഫീസ് ഓഫ് ദി കമ്മീഷനർ ഓഫ് ഗവണ്മെന്റ് എ ക്സാമിനേഷൻ,

പൂജപ്പുര, തിരുവനന്തപുരം,
കേരളം-
695 012,
phone-0471-2546800


Spread the love

Leave a Comment