കൊറോണയുടെ പശ്ചാത്തലത്തിൽ കൂടുതൽ വിദ്യാർഥികളും ലാപ്ടോപ്, സ്മാർട്ട് ഫോൺ എന്നിവയുടെ സഹായത്തിലാണ് ഓൺലൈൻ പഠനം നടത്തുന്നത്. എന്നാൽ സാധാരണക്കാരായ നിരവധി കുട്ടികൾ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കഷ്ടപെടുന്നുണ്ട്, എന്ന് മാത്രമല്ല രാജ്യം മുഴുവൻ ഡിജിറ്റൽ ആയി കൊണ്ട് ഇരിക്കുന്ന ഈ കാല ഘട്ടത്തിൽ കേരളത്തിലെ എല്ലാ വീടുകളിലും ഒരു ലാപ്ടോപ് എന്ന പദ്ധതിക്കു തുടക്കം കുറിക്കുകയാണ് സംസ്ഥാന സർക്കാർ.
സംസ്ഥാന സർക്കാരിന്റെ ആദ്യ 100 ദിന പദ്ധതിയുടെ ഭാഗമായി കുറഞ്ഞ വിലയിൽ ലാപ്ടോപ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.ഈ പദ്ധതിക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് മന്ത്രി തോമസ് ഐസക് ഉറപ്പു വരുത്തി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മറ്റ് അനുബന്ധ വകുപ്പുകൾ എന്നിവ ചേർന്നു കൊണ്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
മത്സ്യത്തൊഴിലാളികൾ പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെടുന്നവർ അന്ത്യോദയ വീടുകളിലെ കുട്ടികൾ എന്നിവർക്ക് പകുതി വിലയ്ക്കും, മറ്റ് ബിപിഎൽ കാർഡ്കളിൽ ഉള്ളവർക്ക് 25ശതമാനം സബ്സിഡിയിലും ആകും ലാപ്ടോപ്പ് ലഭ്യമാക്കുക.
കെഎസ്എഫ്ഇ ചിട്ടി വഴി മൂന്നുവർഷം കൊണ്ടാണ് സബ്സിഡി കിഴിച്ചുള്ള ബാക്കി തുക അടച്ചു തീർക്കേണ്ടത്.കുടുംബശ്രീ- കെഎസ്എഫ്ഇ മൈക്രോ ചിട്ടി എടുത്തവർക്ക് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.ഇതിനാവശ്യമായ പലിശ സംസ്ഥാന സർക്കാർ തന്നെ വഹിക്കുന്നതാണ്.